വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/10-02-2012
ദൃശ്യരൂപം
ക്രയവിക്രയത്തിന് ഉപയോഗിക്കുന്ന നിശ്ചിതമൂല്യമുള്ള മാധ്യമമാണ് നാണയം. എളുപ്പം കൈമാറ്റം ചെയ്യാൻ കഴിയുന്നതും അലങ്കാരപ്പണികൾ ചെയ്യാൻ പറ്റുന്നതുമായ ശിലാ/ലോഹങ്ങളിലായിരുന്നു ആദ്യകാല നാണയങ്ങൾ നിർമിച്ചിരുന്നത്. 18-19 നൂറ്റാണ്ടുവരെ നാണയമൂല്യം ആന്തരിക മൂല്യത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതായിരുന്നു. നാണയത്തിലെ ലോഹത്തിന് തുല്യമായ മൂല്യമായിരുന്നു നാണയ മൂല്യമായി കണക്കാക്കപ്പെട്ടത്. ലോഹമൂല്യം വ്യത്യാസപ്പെട്ടാൽ നാണയമൂല്യവും വ്യത്യാസപ്പെടുമായിരുന്നു. എന്നാൽ ആധുനിക നാണയങ്ങൾ മുഖമൂല്യം (അതിൽ പതിക്കുന്ന മൂല്യം) ഉള്ളവയാണ്.
കേരളത്തിൽ പണ്ടു നിലവിലിരുന്ന ഒരു കാശു നാണയമാണ് ചിത്രത്തിൽ.
ഛായാഗ്രഹണം: ശ്രീരാജ് പി.എസ്.