വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/10-02-2008

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാതളയല്ലികൾ
മാതളയല്ലികൾ

“പ്യൂണിക്കേസിയെ” (Punicaceae) എന്ന കുടുംബത്തിൽ പെട്ടതും “പ്യൂണിക്കാ ഗ്രനേറ്റം” (Punica granatum) എന്ന ശാസ്ത്രീയ നാമമുള്ള മാതള നാരങ്ങ ഇംഗ്ലീഷിൽ “പൊമെഗ്രനേറ്റ്” (Pomegranate) എന്നാണ് അറിയപ്പെടുന്നത്. മഹാരാഷ്ട്രയിലും ഗുജറാത്തിലും ഉത്തർപ്രദേശിലും ഇത് വാണിജ്യവിളയായി കൃഷി ചെയ്തു വരുന്നു. കേരളത്തിൽ മാതളം വർഷം മുഴുവനും പൂക്കാറുണ്ടെങ്കിലും സാധാരണ വർഷകാലത്താണ് കൂടുതൽ പൂക്കുന്നത്. മറ്റു പഴങ്ങളെ അപേക്ഷിച്ച് വളരെക്കാലം കേടുകൂടാതെയിരിക്കുന്ന ഒന്നാണ്‌‍ മാതളം. സംസ്‌കൃതത്തിൽ ഡാഡിമം എന്നും ഹിന്ദിയിൽ അനാർ എന്നും അറിയപ്പെടുന്നു.

ഛായാഗ്രഹണം: ആശ സതീഷ്

തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ >>