വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/03-04-2016
ദൃശ്യരൂപം
കേരളത്തിൽ കാണാവുന്ന ഒരു അധിനിവേശ സസ്യമാണ് സിംഗപ്പൂർ ഡെയ്സി അല്ലെങ്കിൽ വെഡേലിയ അല്ലെങ്കിൽ അമ്മിണിപ്പൂ (Sphagneticola trilobata). സൂര്യകാന്തിയുടെ കുടുംബത്തിൽ പെടുന്ന ഈ ചെടി, മെക്സിക്കോയും കരീബിയൻ ദ്വീപുകളും ഉൾപ്പെട്ട മദ്ധ്യ അമേരിക്കൻ സ്വദേശിയാണ്. കേരളത്തിൽ കാണപ്പെടുന്ന ചെറുസൂര്യകാന്തിയുമായി വളരെ സാദൃശ്യമുള്ള ഈ ചെടിയെ തീരകാന്തി, കമ്മൽ ചെടി എന്നും വിളിക്കാറുണ്ട്. കേരളത്തിലെ കോട്ടയത്തു നിന്നെടുത്ത ചിത്രം
ഛായാഗ്രഹണം പ്രവീൺ