വികുന
Vicuña | |
---|---|
![]() | |
Tierpark Hellabrunn, München | |
Scientific classification ![]() | |
Kingdom: | ജന്തുലോകം |
Phylum: | Chordata |
Class: | Mammalia |
Order: | Artiodactyla |
Family: | Camelidae |
Genus: | Vicugna |
Species: | V. vicugna
|
Binomial name | |
Vicugna vicugna (Molina, 1782)
| |
![]() | |
Vicuña range |

വികുന അഥവാ വകുഗ്ന[2] ( (/vɪˈkuːnjə/) ആൻഡീസ് പർവ്വതനിരകളിലെ ഉയർന്ന ആൽപൈൻ പ്രദേശങ്ങളിൽ കാണപ്പെടുന്നതും ഒട്ടകവർഗ്ഗത്തിൽപ്പെട്ടതുമായ രണ്ടു വന്യ ദക്ഷിണ അമേരിക്കൻ സസ്തനികളിലൊന്നാണ്. രണ്ടാമത്തേത് ഗുവാനാകോയാണ്. ല്ലാമ എന്ന മൃഗവുമായി അടുത്ത ബന്ധമുള്ള ഇവ രോമത്തിനും തുകലിനും വേണ്ടി ഇണക്കിവളർത്തപ്പെടുന്ന ആൽപക്കകളുടെ വന്യരായ പൂർവ്വികരാണെന്നു കരുതപ്പെടുന്നു.
വിക്യുനകളിൽനിന്ന് വളരെ ചെറിയ അളവിൽ വളരെ മികച്ച കമ്പിളിയുണ്ടാക്കുവാൻ സാധിക്കുന്നു, കാരണം ഈ മൃഗങ്ങൾക്ക് ഓരോ മൂന്നു വർഷവും കൂടുമ്പോൾ മാത്രമേ പുതിയ രോമം മുളപ്പിക്കാൻ സാധിക്കുകയുള്ളു. അതുപോലെ കാട്ടുമൃഗങ്ങളെ പിടികൂടിയാണ് രോമം ശേഖരിക്കാറുള്ളത്. ഇഴകൂട്ടി ഒരുമിച്ചു ചേർത്തു വസ്ത്രം തയ്യാറാക്കുമ്പോൾ വികുനയുടെ രോമം വളരെ മൃദുവും ഊഷ്മളവുമാണ്. ഇൻക വർഗ്ഗക്കാർ വികുനയുടെ രോമങ്ങൾക്കു വിലമതിക്കുകയും രാജരക്തമുള്ളവരല്ലാത്തവർ ഇതുകൊണ്ടുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് നിയമം മൂലം വിലക്കുകയും ചെയ്തിരുന്നു. ഇന്ന് വികുന പെറുവിന്റെ ദേശീയമൃഗമായും പെറുവിൻറെ പ്രതീകാത്മക ദേശീയചിഹ്നത്തിൽ ഇതിൻറെ ചിത്രം ഉപയോഗിക്കുകയും ചെയ്യുന്നു.
ചിത്രശാല[തിരുത്തുക]
Vicuñas on road to El Tatio geysers, San Pedro de Atacama, Antofagasta Region, Chile
Vicuña fawn in the Atacama Desert
Vicuña in the humid Pampa of the Argentine Altiplano
അവലംബം[തിരുത്തുക]
- ↑ Baldi, R.; Wheeler, J. (2008). "Vicugna vicugna". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. ശേഖരിച്ചത് 3 ജനുവരി 2009.
{{cite web}}
: Invalid|ref=harv
(help); Unknown parameter|last-author-amp=
ignored (|name-list-style=
suggested) (help) - ↑ Wilson, D.E.; Reeder, D.M., സംശോധകർ. (2005). Mammal Species of the World: A Taxonomic and Geographic Reference (3rd പതിപ്പ്.). Johns Hopkins University Press. ISBN 978-0-8018-8221-0. OCLC 62265494.
{{cite book}}
: Invalid|ref=harv
(help)