വാസ്‌കുലാർ ഡിമെൻ‌ഷ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മസ്തിഷ്കത്തിലെ ഓർമ്മശക്തിയെ നിയന്ത്രിക്കുന്ന ഭാഗത്തേക്കുള്ള രക്തയോട്ടം നിലക്കുന്നതു വഴി ഉണ്ടാകുന്ന ഡിമെൻഷ്യയാണ് വാസ്‌കുലാർ ഡിമെൻ‌ഷ്യ. മർമപ്രധാനമായ ഭാഗത്താണു ക്ഷതം സംഭവിച്ചതെങ്കിൽ ഒറ്റ സ്ട്രോക്ക്(മസ്തിഷ്കാഘാതം) വന്നാൽ തന്നെ വാസ്‌കുലാർ ഡിമെൻഷ്യ ഉണ്ടാവാം. അതേസമയം ചെറിയ ചെറിയ നിരവധി സ്ട്രോക്കുകൾ വർഷങ്ങൾ കൊണ്ടും മറ്റ് ചിലപ്പോൾ പ്രകടമായ ഒരു സ്ട്രോക്ക് പോലും സംഭവിക്കാതെയും ഈ രോഗം ഉണ്ടാകാറുണ്ട്.

രക്തക്കുഴലിൽ (വാസ്കുലാർ) കൊഴുപ്പ് അടിഞ്ഞുകൂടി അത് അടഞ്ഞുപോകുന്നതാണ് ഈ രോഗത്തിന് അടിസ്ഥാന കാരണമെന്നതിനാലാണ് ഇതിനെ 'വാസ്കുലാർ ഡിമൻഷ്യ' എന്നു വിളിക്കുന്നത്. ഈ വിഭാഗം ഡിമെൻഷ്യയുടെ രോഗകാരണം മറ്റ് ഡിമെൻഷ്യകളിൽ നിന്നും വ്യത്യസ്തമാണ് എന്നതുപോലെ രോഗലക്ഷണങ്ങളും വ്യത്യസ്തമാണ്. ഇത്തരം രോഗികൾക്കു മറവി ഉണ്ടെങ്കിലും അത് ഒരു പ്രധാന രോഗലക്ഷണമാകാറില്ല.[1] വ്യക്തിത്വത്തിനു വരുന്ന മാറ്റങ്ങൾ, സമൂഹത്തിലെ പെരുമാറ്റത്തിൽ വരുന്ന മാറ്റങ്ങൾ, സംസാരിക്കാനുള്ള പ്രയാസം, ആഹാരം വിഴുങ്ങാനുള്ള പ്രയാസം, നടക്കുമ്പോൾ വീഴാനുള്ള പ്രവണത തുടങ്ങിയവ എല്ലാം വാസ്‌കുലാർ ഡിമെൻ‌ഷ്യയെ അൽഷീമർ ഡിമെൻഷ്യയിൽ നിന്നു വ്യത്യസ്തമാക്കുന്നു. ഉയർന്ന രക്തസമ്മർദം, പ്രമേഹം, രക്തത്തിലെ ഉയർന്ന കൊളസ്ട്രോൾ അളവ് തുടങ്ങിയവ വാസ്‌കുലാർ ഡിമെൻ‌ഷ്യയ്ക്കു കാരണമാകാറുണ്ട്.

അവലംബം[തിരുത്തുക]

  1. ഡോ. റോബർട്ട് മാത്യു (26 മേയ് 2012). "മറവിരോഗങ്ങളെ ചെറുക്കാം". മനോരമ ഓൺലൈൻ. Retrieved 14 ജൂലൈ 2012.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=വാസ്‌കുലാർ_ഡിമെൻ‌ഷ്യ&oldid=3644809" എന്ന താളിൽനിന്ന് ശേഖരിച്ചത്