Jump to content

വാഷിങ്ടൺ ഇർവിംഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വാഷിങ്ടൺ ഇർവിംഗ്
Daguerreotype of Washington Irving (modern copy by Mathew Brady, original by John Plumbe)
Daguerreotype of Washington Irving
(modern copy by Mathew Brady,
original by John Plumbe)
ജനനം(1783-04-03)ഏപ്രിൽ 3, 1783
New York City, New York
മരണംനവംബർ 28, 1859(1859-11-28) (പ്രായം 76)
Sunnyside, Tarrytown, New York
തൊഴിൽShort story writer, essayist, biographer, magazine editor, diplomat
സാഹിത്യ പ്രസ്ഥാനംRomanticism
കയ്യൊപ്പ്

വാഷിങ്ടൺ ഇർവിംഗ് (ജീവിതകാലം: ഏപ്രിൽ 3, 1783 മുതൽ നവംബർ 28, 1859 വരെ) പത്തൊമ്പതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നു ഒരു അമേരിക്കൻ ചെറുകഥാകൃത്തും ആഖ്യാതാവും ജീവചരിത്രകാരനും ചരിത്രകാരനും നയതന്ത്രജ്ഞനുമായ വ്യക്തിയായിരുന്നു. “റിപ് വാൻ വിങ്കിൾ” (1819), “ദ ലെജൻറ് ഓഫ് സ്ലീപ്പി ഹോളോ” (1820) എന്നീ ചെറുകഥകളുടെ പേരിലാണ് അദ്ദേഹം ഏറ്റവും കൂടുതൽ അറിയപ്പെടുന്നത്. ചെറുകഥാ സമാഹാരമായ “ദ സ്കെച്ച് ബുക്ക് ഓഫ് ജ്യോഫ്രേ ക്രയോൺ, ജെൻറ്” ൽ ഈ രണ്ടു പ്രസിദ്ധ കഥകളും ഉൾപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിൻറെ ചരിത്രപരമായി കൃതികളിൽ ജോർജ്ജ് വാഷിങ്ങ്ടൺ, ഒലിവർ ഗോൾഡ് സ്മിത്ത്, മുഹമ്മദ് എന്നീ ജീവചരിത്രങ്ങൾ ഉൾപ്പെട്ടിരിക്കുന്നു. ചരിത്രാഖ്യായികകളിൽ 15 ആം നൂറ്റാണ്ടിലെ സ്പെയിനും ക്രിസ്റ്റഫർ കൊളംബസ്, മൂറുകൾ അൽഹമ്പ്ര എന്നിവ വിഷയങ്ങളായി വരുന്നു. 1842 മുതൽ 1846 വരെ ഇർവിംഗ് സ്പെയിനിലെ യു.എസ്. അംബാസഡർ സ്ഥാനം വഹിച്ചിട്ടുണ്ട്.

ആദ്യകാലം

[തിരുത്തുക]

വാഷിംഗ്ടൺ ഇർവിങ്ങിന്റെ പിതാവ് വില്യം ഇർവിംഗ് സീനിയർ യഥാർത്ഥത്തിൽ സ്കോട്ട്ലാന്റിലെ ഓർക്നിയിൽ ഷാപ്പിൻസെയിലെ ക്യുഹോമിൽ നിന്നുള്ള വ്യക്തിയും മാതാവ് സാറാ (മുമ്പ്, സോണ്ടേഴ്സ്), യഥാർത്ഥത്തിൽ ഇംഗ്ലണ്ടിലെ കോൺ‌വാളിലെ ഫാൽമൗത്തിൽനിന്നുമായിരുന്നു. വില്യം ബ്രിട്ടീഷ് നേവിയിൽ പെറ്റി ഓഫീസറായി സേവനമനുഷ്ഠിക്കുന്നതിനിടെ 1761 ലാണ് സാറായുമായി വിവാഹിതരായത്. അവരുടെ പതിനൊന്ന് മക്കളിൽ എട്ട് പേർ പ്രായപൂർത്തിലെത്തി. വില്യം എന്നു പേരിട്ടിരുന്ന അവരുടെ ആദ്യ രണ്ട് ആൺകുട്ടികളും നാലാമത്തെ കുട്ടി ജോണും ശൈശവാവസ്ഥയിൽ മരണമടഞ്ഞിരുന്നു. വില്യം ജൂനിയർ (1766), ആൻ (1770), പീറ്റർ (1771), കാതറിൻ (1774), എബനേസർ (1776), ജോൺ ട്രീറ്റ് (1778), സാറാ (1780), വാഷിംഗ്ടൺ എന്നിവരായിരുന്നു അവരുടെ ബാക്കിയുള്ള കുട്ടികൾ.[1][2]

കൃതികൾ

[തിരുത്തുക]
പേര് പ്രസിദ്ധികരിച്ച വർഷം തൂലികാ നാമങ്ങൾ ഇനം
ലെറ്റേർസ് ഓഫ് ജോനാതൻ ഓൾഡ്സ്റ്റൈൽ 1802 ജോനാതൻ ഓൾഡ്സ്റ്റൈൽ അവലോകന കത്തുകൾ
സാൽമാഗുൻഡി 1807–1808 ലൌൺസെലോട്ട് ലാങ്സ്റ്റാഫ്, വിൽ വിസാഡ് ആക്ഷേപഹാസ്യം
എ ഹിസ്റ്ററി ഓഫ് ന്യൂ യോർക്ക് 1809 ഡീഡ്രിച്ച് നിക്കർബോക്കെർ ആക്ഷേപഹാസ്യം
ദ സ്കെച്ച് ബുക്ക് ഓഫ് ജ്യോഫ്രി ക്രയോൺ, ജെന്റ് 1819–1820 ജ്യോഫ്രി ക്രയോൺ ചെറുകഥകൾ/ഉപന്യാസം
ബേസ്ബ്രിഡ്ജ് ഹാൾ 1822 ജ്യോഫ്രി ക്രയോൺ ചെറുകഥകൾ/ഉപന്യാസം
ടെയിൽസ് ഓഫ് ഓഫ് എ ട്രാവലർ 1824 ജ്യോഫ്രി ക്രയോൺ ചെറുകഥകൾ/ഉപന്യാസം
എ ഹിസ്റ്ററി ഓഫ് ദ ലൈഫ് ആന്റ് വോയേജസ് ഓഫ് ക്രിസ്റ്റഫർ കൊളമ്പസ് 1828 വാഷിംങ്ടൺ ഇർവിംഗ് ജീവചരിത്രം/ചരിത്രം
ക്രോണിക്കിൾ ഓഫ് ദ കോൺക്വസ്റ്റ് ഓഫ് ഗ്രനഡ 1829 ഫ്രെയ് അന്റോണിയോ അഗാപിഡ[3] പ്രേമാത്മക ചരിത്രം
വോയേജസ് ആന്റ് ഡിസ്കവറീസ് ഓഫ് ദ കമ്പാനിയൻസ് ഓഫ് കൊളമ്പസ് 1831 വാഷിംങ്ടൺ ഇർവിംഗ് ജീവചരിത്രം/ചരിത്രം
ടെയിൽസ് ഓഫ് ദ അൽഹംറ 1832 "ദ ആദർ ഓഫ് ദ സ്കെച്ച് ബുക്ക്" ചെറുകഥകൾ/സഞ്ചാരം
ദ ക്രയോൺ മിസെല്ലനി[4] 1835 ജ്യോഫ്രി ക്രയോൺ ചെറുകഥകൾ
അസ്റ്റോറിയ 1836 വാഷിംങ്ടൺ ഇർവിംഗ് ജീവചരിത്രം/ചരിത്രം
ദ അഡ്വഞ്ചേർസ് ഓഫ് ക്യാപ്റ്റൻ ബോണെവില്ലെ 1837 വാഷിംങ്ടൺ ഇർവിംഗ് ജീവചരിത്രം/പ്രേമാത്മക ചരിത്രം
ദ ലൈഫ് ഓഫ് ഒലിവർ ഗോൾഡ്സ്മിത്ത് 1840
(revised 1849)
വാഷിംങ്ടൺ ഇർവിംഗ് ജീവചരിത്രം
ബയോഗ്രഫി ആന്റ് പോയെറ്റിക്കൽ റിമെയ്ൻസ് ഓഫ് ദ ലേറ്റ് മാർ‌ഗരറ്റ് മില്ലർ ഡേവിഡ്സൺ 1841 വാഷിംങ്ടൺ ഇർവിംഗ് ജീവചരിത്രം
മഹൊമെദ് ആന്റ് ഹിസ് സക്സസേർസ് 1849 വാഷിംങ്ടൺ ഇർവിംഗ് ജീവചരിത്രം/ചരിത്രം
വോൾഫെർട്സ് റൂസ്റ്റ് 1855 ജ്യോഫ്രി ക്രയോൺ
ഡീഡ്രിച്ച് നിക്കർബോക്കെർ
വാഷിംഗ്ടൺ ഇർവിംഗ്
ജീവചരിത്രം
ദ ലൈഫ് ഓഫ് ജോര്ജ് വാഷിംഗ്ടൺ (5 volumes) 1855–1859 വാഷിംങ്ടൺ ഇർവിംഗ് ജീവചരിത്രം

അവലംബം

[തിരുത്തുക]
  1. Burstein, 7.
  2. Docent Tour (October 28, 2017). "Home of the Legend: Washington Irving's Sunnyside". Historic Hudson Valley.
  3. Irving's publisher, John Murray, overrode Irving's decision to use this pseudonym and published the book under Irving's name—much to the annoyance of its author. See Jones 258-59.
  4. Composed of the three short stories "A Tour on the Prairies", "Abbotsford and Newstead Abbey", and "Legends of the Conquest of Spain".
"https://ml.wikipedia.org/w/index.php?title=വാഷിങ്ടൺ_ഇർവിംഗ്&oldid=3492730" എന്ന താളിൽനിന്ന് ശേഖരിച്ചത്