റിപ് വാൻ വിങ്കിൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Statue of Rip van Winkle in Irvington, New York, not far from "Sunnyside", the home of Washington Irving

റിപ് വാൻ വിങ്കിൾ അമേരിക്കൻ എഴുത്തുകാരനായിരുന്ന വാഷിംഗ്ടൺ ഇർവിങ്ങ് 1819 ൽ എഴുതി പ്രസിദ്ധീകരിക്കപ്പെട്ട ഒരു ചെറുകഥയാണ്. ഇംഗ്ലണ്ടിലെ ബർമിംഗ്ഹാമിൽ ജീവിക്കുന്ന കാലത്താണ് ഇർവിങ്ങ് ഈ കഥ രചിച്ചത്. “ദ സ്കെച്ച് ബുക്ക് ഓഫ് ജ്യോഫ്രേ ക്രയോൺ, ജെന്റ്” എന്ന കഥാസമാഹാരത്തിന്റെ ഭാഗമാണ് ഈ ചെറുകഥ. ഈ കഥ നടക്കുന്നത് ന്യൂയോർക്കിലെ ക്യാറ്റ്സ്കിൽ മൌണ്ടൻസിലാണ്. ഈ കഥ എഴുതുന്നകാലത്ത് അദ്ദേഹം കാറ്റ്സ്കിൽ മൌണ്ടൻ സന്ദർശിച്ചിട്ടേയുണ്ടായിരുന്നില്ല എന്ന് ഇർവിന്റെ ഓർമ്മക്കുറിപ്പുകളിൽ അനുസ്മരിക്കുന്നു.[1]  ഈ കഥയിലെ പ്രധാന കഥാപാത്രം അമേരിക്കൻ സ്വാതന്ത്ര്യസമരകാലഘട്ടത്തിൽ ജീവിച്ചിരുന്ന ഒരു ഡച്ച്-അമേരിക്കൻ ഗ്രാമീണനാണ്.

അവലംബം[തിരുത്തുക]

  1. Pierre M. Irving, The Life and Letters of Washington Irving, G. P. Putnam's Sons, 1883, vol. 2, p. 176.
"https://ml.wikipedia.org/w/index.php?title=റിപ്_വാൻ_വിങ്കിൾ&oldid=2797377" എന്ന താളിൽനിന്ന് ശേഖരിച്ചത്