Jump to content

വാഷിംഗ്ടൺ സ്മാരകം

Coordinates: 38°53′22″N 77°2′7″W / 38.88944°N 77.03528°W / 38.88944; -77.03528
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വാഷിംഗ്ടൺ സ്മാരകം
വാഷിംഗ്ടൺ സ്മാരകം 2016 ഒക്ടോബറിൽ.
Locationനാഷണൽ മാൾ, വാഷിംഗ്ടൺ ഡി.സി, യുണൈറ്റഡ് സ്റ്റേറ്റ്സ്
Coordinates38°53′22″N 77°2′7″W / 38.88944°N 77.03528°W / 38.88944; -77.03528[1]:6, 82, 86
Area106.01 ഏക്കർ (42.90 ഹെ)
Visitors671,031 (in 2008)
Governing bodyനാഷണൽ പാർക്ക് സർവീസ്
Websiteവാഷിംഗ്ടൺ മോണ്യുമെന്റ്
Official name: Washington Monument
DesignatedOctober 15, 1966
Reference no.66000035
വാഷിംഗ്ടൺ സ്മാരകം is located in Central Washington, D.C.
വാഷിംഗ്ടൺ സ്മാരകം
Location of വാഷിംഗ്ടൺ സ്മാരകം in Central Washington, D.C.
വാഷിംഗ്ടൺ സ്മാരകം is located in the District of Columbia
വാഷിംഗ്ടൺ സ്മാരകം
വാഷിംഗ്ടൺ സ്മാരകം (the District of Columbia)
വാഷിംഗ്ടൺ സ്മാരകം is located in the United States
വാഷിംഗ്ടൺ സ്മാരകം
വാഷിംഗ്ടൺ സ്മാരകം (the United States)

അമേരിക്കൻ ഐക്യനാടുകളുടെ ആദ്യ പ്രസിണ്ടന്റായിരുന്ന ജോർജ് വാഷിംഗ്ടണിന്റെ സ്മരണാർത്ഥം, വാഷിങ്ടൺ, ഡി.സി.യിൽ നിർമിച്ചിരിക്കുന്ന ഒരു ബൃഹത് ഒബിലിസ്കാണ് വാഷിംഗ്ടൺ സ്മാരകം (ഇംഗ്ലീഷ്: Washington Monument) എന്ന് അറിയപ്പെടുന്നത്. ലിങ്കൺ സ്മാരകത്തിനും, റിഫ്ലക്റ്റിംഗ് പൂളിനും കിഴക്കുദിക്കിലായാണ് ഇത് സ്ഥിതി ചെയ്യുന്നത്.[2] മാർബിൾ, ഗ്രാനൈറ്റ്, നീലക്കൽ നയ്സ് എന്നിവ ഇതിന്റെ നിർമ്മാണത്തിൽ ഉപയോഗിച്ചിരിക്കുന്നു[3] ലോകത്തിലെ ഏറ്റവും ഉയരമുള്ള കൽ നിർമ്മിതിയും, ഏറ്റവും ഉയരമുള്ള ഒബിലിസ്കും വാഷിംഗ്ടൺ സ്മാരകമാണ്. നാഷണൽ ജിയോഡെറ്റിക് സർവേയുടെ കണക്കു പ്രകാരം 554 അടി 7 1132 ഇഞ്ചാണ് (169.046 മീ) സ്മാരകത്തിന്റെ ഉയരം.

1848ലാണ് സ്മാരകത്തിന്റെ നിർമ്മാണം ആരംഭിക്കുന്നത്. അമേരിക്കൻ ആഭ്യന്തരയുദ്ധം, ഫണ്ടുകളുടെ അഭാവം തുടങ്ങിയ കാരണങ്ങളാൽ 1854 മുതൽ 1877 വരെയുള്ള കാലയളവിൽ നിർമ്മാണപ്രവർത്തനങ്ങൾ കാര്യമായി നടന്നിരുന്നില്ല. എന്നിരുന്നാലും 1884ഓടെ കൽ പണികൾ എല്ലാം പൂർത്തിയായിരുന്നു. ഗോപുരത്തിന്റെ 150 അടി (46 മീ) ഉയരത്തിൽ (27% മുകളിൽ) വെച്ച് ഉപയോഗിച്ചിരിക്കുന്ന കല്ലുകളുടെ നിറത്തിൽ പ്രകടമായ വ്യത്യാസം കാണാൻ സാധിക്കും. നിർമ്മാണം നിറുത്തിവെച്ചതിനുശേഷം, നിർമ്മാണം പുനരാരംഭിച്ചപ്പോൾ ഉപയോഗിച്ച കല്ല് മറ്റൊരു സ്രോതസ്സിൽനിന്നായതിനാലായിരുന്നു ഇത് സംഭവിച്ചത്.

2011 ലെ വിർജീനിയ ഭൂകമ്പത്തിലും അതേ വർഷം തന്നെയുണ്ടായ ഐറീൻ ചുഴലിക്കൊടുങ്കാറ്റിലും സ്മാരകത്തിന് കേടുപാടുകൾ സംഭവിച്ചിരുന്നു. തുടർന്ന് പുനഃരുദ്ധാരണപ്രവർത്തനങ്ങൾ പൂർത്തിയാകുന്നതുവരെ സ്മാരകത്തിലേക്ക് സന്ദർശകരെ അനുവധിച്ചിരുന്നില്ല.[4] 32 മാസത്തെ അറ്റകുറ്റപണികൾക്ക് ശേഷം മേയ് 12, 2014നാണ് സ്മാരകം സന്ദർശകർക്ക് തുറന്നുകൊടുത്തത്.[5][6][7][8][9]

അവലംബം

[തിരുത്തുക]
  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; NGS2015 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. "Foundation Statement for the National Mall and Pennsylvania Avenue National Historic Park" (PDF), National Park Service, retrieved May 20, 2010
  3. Wunsch, Aaron V. (1994). Historic American Buildings Survey, Washington Monument, HABS DC-428 (text) (PDF). National Park Service.
  4. ""Washington Monument Remains Closed Indefinitely." ''Associated Press.''". Photoblog.msnbc.msn.com. August 23, 2011. Archived from the original on April 25, 2012. Retrieved January 31, 2013.
  5. "Washington Monument reopening". National Park Service. Retrieved May 12, 2014.
  6. "Photos From the Top of the Washington Monument Reopening". I Hit The Button. May 13, 2014. Retrieved May 6, 2016.
  7. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; cnn 20140512 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  8. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; abc 20140512 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  9. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; latimes 20140512 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=വാഷിംഗ്ടൺ_സ്മാരകം&oldid=3264035" എന്ന താളിൽനിന്ന് ശേഖരിച്ചത്