വാഴനാര്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വാഴനാര്‌ കൊണ്ട് മാല കെട്ടുന്ന കുട്ടി

വാഴയുടെ പോളയോട് ചേർന്നുള്ള ഉണങ്ങിയ നാര്. വാഴപ്പോളകൾ കീറി ഉണക്കിയും വാഴനാര് തയ്യാറാക്കുന്നു.

ഉണ്ടാക്കുന്ന രീതി[തിരുത്തുക]

ആദ്യപടിയായി നാര്‌ വേർതിരിച്ചെടുക്കുന്നു. ഒന്നോ രണ്ടോ പുറം പോളകൾ നീക്കം ചെയ്ത് ബാക്കിയുള്ള പോളകൾ ഇളക്കി ഏകദേശം അര മീറ്റർ നീളത്തിൽ മുറിച്ച്; ഇരുമ്പുകൊണ്ട് നിർമ്മിച്ച പ്രത്യേകതരം ആയുധം കൊണ്ട് ബലമായി ചീകി നാര്‌ വേർപെടുത്തി എടുക്കുന്നു. പോളകളുടെ അകവശമാണ്‌ ഇത്തരത്തിൽ ചീകുന്നത്. ഇങ്ങനെ വേർതിരിച്ച് എടുത്തിരിക്കുന്ന നാരുകൾ തണലത്ത് നിരത്തി ഉണക്കി സൂക്ഷിക്കുന്നു.

കയറിനെപ്പോലെ വാഴനാരിലും നിറം പിടിപ്പിക്കാം. ഒരു കിലോ നാരിൽ ഏകദേശം 25 ഗ്രാം മുതൽ 30 ഗ്രാം വരെ നിറം വേണ്ടിവരും. നാര്‌ നിറം ചേർക്കുന്നതിന്‌ രണ്ട് മണിക്കൂർ മുൻപ് വെള്ളത്തിലിട്ടു വയ്ക്കുന്നു. അതിനുശേഷം വെള്ളത്തിൽ നിന്നും എടുത്ത്; നാര്‌ മുങ്ങിക്കിടക്കാൻ പാകത്തിൽ നിറം ചേർത്ത വെള്ളത്തിൽ ഇട്ടു രണ്ടു മണിക്കൂർ ചൂടാക്കുന്നു. അതിൽ നിന്നും പുറത്തെടുത്ത് വീണ്ടും വെള്ളത്തിൽ കഴുകി തണലത്ത് ഉണക്കാൻ ഇടുന്നു.

വാഴനാര്‌ സംസ്കരണത്തിന്‌ പരിശീലനം തൃശ്ശൂരിലെ കണ്ണാറ വാഴ ഗവേഷണകേന്ദ്രത്തിലും ഖാദി ആൻഡ് വില്ലേജ് ഇൻഡസ്റ്റ്റീസിലും നൽകപ്പെടുന്നുണ്ട്[1].

ഉപയോഗങ്ങൾ[തിരുത്തുക]

താൽകാലിക ആവശ്യങ്ങളിൽ കയറിനു പകരം വാഴനാരുപയോഗിക്കാറുണ്ട്. വാഴനാര്‌ ഉപയോഗിച്ച് ബാഗുകൾ, തടുക്കുകൾ, അലങ്കാര വസ്തുക്കൾ, ഉടുപ്പുകൾ എന്നിവ വരെ ഉണ്ടാക്കുന്നുണ്ട്[1].

ക്ഷേത്രങ്ങളിൽ മാല കെട്ടാനും വാഴനാര്‌ ഉപയോഗിക്കാറുണ്ട്.


അവലംബം[തിരുത്തുക]

  1. 1.0 1.1 കർഷകശ്രീ മാസിക. ജൂൺ 2008. താൾ 43
"https://ml.wikipedia.org/w/index.php?title=വാഴനാര്‌&oldid=2331363" എന്ന താളിൽനിന്ന് ശേഖരിച്ചത്