വാണ ക്രൈ സൈബർ അറ്റാക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വാണ ക്രൈ സൈബർ ആക്രമണം
തിയതി12 മേയ് 2017 (2017-05-12) (ongoing)
സ്ഥലംലോകമെമ്പാടും
Also known asവാണക്രിപ്റ്റ്, വാണക്രിപ്റ്റ്ഓർ. WCRY
തരംCyber-attack
ThemeRansomware encrypting hard disk with $300 demand
കാരണംEternalBlue exploit
ParticipantsUnknown
അനന്തരഫലംMore than 230,000 computers infected[1]
StatusMostly under control[2]


വാണ ക്രൈ  (അല്ലെങ്കിൽ വാണക്രിപ്റ്റ്,[3] വാണക്രിപ്റ്റ്ഓർ.20[4][5] വാണ ഡീക്രിപ്റ്റർ[6] )  മൈക്ക്രോസോഫ്റ്റ് വിൻഡോസിനെ ഉന്നം വയ്ക്കുന്ന  ഒരു റാൻസംവെയർ സോഫ്റ്റ്‍വെയറാണ്[7]. ഏകദേശം 150 രാജ്യങ്ങളിലായി, 230,000 കമ്പ്യൂട്ടറുകളെ ഈ വയറസ് 2017 മെയ് 12ന് ആക്രമിക്കുകയുണ്ടായി. 28 ഭാഷകളിലായി എൻക്രിപ്റ്റ് ചെയ്യപ്പെടുന്ന ഡാറ്റകൾക്ക് പണം (ബിറ്റ് കോയിൻ) ആവശ്യപ്പെടുന്നതാണ് ഈ വയറസ്.  അത്  ലോകത്തിലെ വലിയ സൈബർ അറ്റാക്കായി കണക്കാക്കപ്പെടുന്നു.[8] ഇവ ഈമെയിൽ വഴിയുള്ള ഫിഷിംഗും, കമ്പ്യൂട്ടർ വേം വഴിയുമാണ് കമ്പ്യൂട്ടറിൽ നിന്നും കമ്പ്യൂട്ടറിലേക്ക് പകരുന്നത്. ഈ വയറസ് എണ്ണത്തിൽ അധികമെന്നാണ് യുറോപ്പോളിന്റെ നിഗമനം.

ഇത് സ്പെയിനിലെ ടെലെഫോനിക പോലുള്ള വമ്പൻ കമ്പനികളേയും, ബ്രിട്ടനിലെ നാഷ്ണൽ ഹെൽത്ത് സെർവീസുകളേയും, ഗുരുതരമായി ബാധിച്ചു.[9] അതേ സമയത്തുതന്നെ മറ്റു 99 രാജ്യങ്ങളും ആക്രമിക്കപ്പെട്ടിട്ടുണ്ട്.[10][11]

അമേരിക്കയുടെ നാഷ്ണൽ സെക്കൂരിറ്റി എജൻസി നിർമ്മിച്ച എറ്റേർണൽ ബ്ലു എന്ന കമ്പ്യൂട്ടർ സെക്ക്യൂരിറ്റി സിസ്റ്റമായി വാണ ക്രൈയിനെ കണക്കാക്കപ്പെടുന്നു. [12]കൂടാതെ അതിന്റെ സെക്കൂരിറ്റി പാച്ച് നിലവിലുണ്ട്. പക്ഷെ മൈക്ക്രോസോഫ്റ്റിന്റെ നിയമാനുസൃതമായ സപ്പോർട്ടില്ലാത്തതിനാൽ അത് എല്ലാവർക്കുമായി ലഭ്യമല്ല.[13]  ക്രമാതീതമായി ഇത് വർദ്ധിച്ചപ്പോൾ അതിനെ തടയാനായി മൈക്ക്രോസോഫ്റ്റ് വിൻഡോസ് എക്സ്പി യും, വിസ്റ്റ, 8 എന്നീ വേർഷനുകൾക്കുമുള്ള അപ്പ്ഡേറ്റ് പുറത്തിറക്കുകയുണ്ടായി.[14][15]

മറ്റു മാൽവെയറുകളുടേതു പോലെ വാണാ ക്രൈയിലും ഒരു കമാൻഡ് ആൻഡ് കണ്ട്രോൾ സംവിധാനം ഒരുക്കിയിരുന്നു. പക്ഷേ സാധാരണ മാൽവെയറുകളിൽ നിന്നും വ്യത്യസ്തമായി ഇതിലെ കമാൻഡ് ആൻഡ് ക‌ൺട്രോൾ സെർവ്വറിന്റേതായി രജിസ്റ്റർ ചെയ്യപ്പെടാത്ത ഒരു ഡൊമൈൻ ആയിരുന്നു നൽകിയിരുന്നത്. മാൽവെയർ ടെക് എന്ന സൈബർ സുരക്ഷാ സ്ഥാപനം ഈ പേരിൽ ഒരു ഡൊമൈൻ രജിസ്റ്റർ ചെയ്ത് ഒരു സിങ്ക് ഹോൾ സെർവ്വർ സജ്ജമാക്കി. ഇതോടെ ലോകമെമ്പാടുമുള്ള വാണാക്രൈ ബാധയേറ്റ കമ്പ്യൂട്ടറുകളിൽ നിന്നും ഈ സർവ്വറീലേക്ക് സന്ദേശങ്ങൾ എത്താൻ തുടങ്ങി. യഥാർത്ഥത്തിൽ ഈ കമാൻഡ് ആൻഡ് കണ്ട്രോൾ ഡൊമൈൻ ഒരു കിൽ സ്വിച്ച് ആയിട്ടാൺ വാണാ ക്രൈയിൽ പ്രോഗ്രാം ചെയ്യപ്പെട്ടിരിക്കുന്നത്. അതായത് മാൽവെയർ ബാധയേറ്റ കമ്പ്യൂട്ടർ ഇത്തരത്തിൽ ഒരു സിങ്ക് ഹോൾ സെർവ്വറുമായി ബന്ധപ്പെട്ടാൽ ഉടൻ തന്നെ അതിന്റെ പ്രവർത്തനം സ്വയമേവ അവസാനിപ്പിക്കുന്ന തരത്തിലായിരുന്നു ഇത്. ഇത്തരത്തിൽ ഒരു സിങ്ക് ഹോൾ കമാന്റ് ആൻഡ് കണ്ട്രോൾ സർവ്വർ സൃഷ്ടിക്കപ്പെട്ടതോടെ ലോക വ്യാപകമായിത്തന്നെ ഇന്റർനെറ്റ് ബന്ധിതമായ കമ്പ്യൂട്ടറുകളിൽ എല്ലാം വാണാ ക്രൈ നിർജ്ജീവമായി. പക്ഷേ ഇപ്പോൾ കിൽ സ്വിച്ച് ഇല്ലാത്ത വാണാ ക്രൈ പതിപ്പുകൾ പടർന്നു കൊണ്ടിരിക്കുകയാൺ.[16]

Notes[തിരുത്തുക]

അവലംബം[തിരുത്തുക]

 1. Cameron, Dell. "Today's Massive Ransomware Attack Was Mostly Preventable; Here's How To Avoid It". ശേഖരിച്ചത് 13 മേയ് 2017.
 2. Wattles, Jackie (13 മേയ് 2017). "Ransomware attack: Who got hurt". CNNMoney. ശേഖരിച്ചത് 14 മേയ് 2017. CS1 maint: discouraged parameter (link)
 3. MSRC Team. "Customer Guidance for WannaCrypt attacks". Microsoft. ശേഖരിച്ചത് 13 മേയ് 2017.
 4. Jakub Kroustek (12 മേയ് 2017). "Avast reports on WanaCrypt0r 2.0 ransomware that infected NHS and Telefonica". Avast Security News. Avast Software, Inc.
 5. Fox-Brewster, Thomas. "An NSA Cyber Weapon Might Be Behind A Massive Global Ransomware Outbreak". Forbes. ശേഖരിച്ചത് 12 മേയ് 2017.
 6. Woollaston, Victoria. "Wanna Decryptor: what is the 'atom bomb of ransomware' behind the NHS attack?". WIRED UK (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 13 മേയ് 2017.
 7. The GenX Times Team. "WannaCry Ransomware attack computers worldwide, using NSA exploit codenamed Eternalblue". ശേഖരിച്ചത് 13 മേയ് 2017.
 8. "WannaCry Infecting More Than 230,000 Computers In 99 Countries". Eyerys. 12 മേയ് 2017.
 9. Marsh, Sarah (12 മേയ് 2017). "The NHS trusts hit by malware – full list". The Guardian. London. ശേഖരിച്ചത് 12 മേയ് 2017.
 10. Cox, Joseph (12 മേയ് 2017). "A Massive Ransomware 'Explosion' Is Hitting Targets All Over the World". Motherboard (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 12 മേയ് 2017.
 11. Larson, Selena (12 മേയ് 2017). "Massive ransomware attack hits 99 countries". CNN. ശേഖരിച്ചത് 12 മേയ് 2017.
 12. Larson, Selena (12 മേയ് 2017). "Massive ransomware attack hits 74 countries". CNNMoney. ശേഖരിച്ചത് 12 മേയ് 2017.
 13. 15:58, 12 May 2017 at; tweet_btn(), John Leyden. "WanaCrypt ransomware snatches NSA exploit, fscks over Telefónica, other orgs in Spain". theregister.co.uk. ശേഖരിച്ചത് 12 മേയ് 2017.CS1 maint: numeric names: authors list (link)
 14. Surur (13 മേയ് 2017). "Microsoft release Wannacrypt patch for unsupported Windows XP, Windows 8 and Windows Server 2003". ശേഖരിച്ചത് 13 മേയ് 2017.
 15. Larson, Selena (12 മേയ് 2017). "Massive ransomware attack hits 74 countries". CNNMoney. ശേഖരിച്ചത് 12 മേയ് 2017.
 16. Khandelwal, Swati. "It's Not Over, WannaCry 2.0 Ransomware Just Arrived With No 'Kill-Switch'". The Hacker News (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 14 മേയ് 2017.
"https://ml.wikipedia.org/w/index.php?title=വാണ_ക്രൈ_സൈബർ_അറ്റാക്ക്&oldid=3356055" എന്ന താളിൽനിന്ന് ശേഖരിച്ചത്