വരമ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പാടവും തോടും വരമ്പും

കൃഷിയിടങ്ങൾക്കും തോടുകൾക്കും അതിരുകൾ നിശ്ചയിക്കുന്ന ഉയർന്ന മൺതിട്ടയെയാണ് വരമ്പ് എന്ന് പറയുന്നത്. നെല്പാടങ്ങളിലെ കണ്ടങ്ങൾക്ക് ചുറ്റും ചെറിയ വരമ്പുകളും തോടുകൾക്കും കുളങ്ങൾക്കും അരികിലായി വലിയ വരമ്പുകളും കാണാം. നെൽകൃഷി ചെയ്യുന്നതിനാവശ്യമായ നിരപ്പായ കൃഷിയിടം തയ്യാറാക്കുന്നതിന്റെ ഭാഗമായി ഉയരവ്യത്യാസമുള്ള നെൽപാടങ്ങളെ വരമ്പുകൾ ഉണ്ടാക്കി കണ്ടം നിർമ്മിക്കുന്നു. ഓരോ കൃഷിക്കും മുൻപായി വരമ്പിലെ പുല്ലൊക്കെ ചെത്തി ചെളിമണ്ണെടുത്ത് വരമ്പിൽ തേമ്പി വരമ്പ് ബലപ്പെടുത്തുന്നു. വരമ്പുകൾക്കിടയിൽ ഞണ്ടുകളോ മറ്റോ ഉണ്ടാക്കിയിട്ടുള്ള ഓവുകളടക്കേണ്ടത് വെള്ളം കണ്ടങ്ങളിൽ ആവശ്യനനുസരണം നില‌നിർത്താൻ അത്യാവശ്യമാണ്. കൃഷിയിടത്തിന്റെ ചുറ്റും നടക്കാനുള്ള ഒരു മാർഗ്ഗവുമാണ് വരമ്പുകൾ.

ജലസേചനത്തിന്റെ സൗകര്യത്തിനും വ്യത്യസ്ത വിളകൾക്കുമായി പറമ്പുകളിലും വരമ്പുകൾ കൊണ്ട് അതിരുകൾ നിർമിച്ച് കൃഷിയിടത്തെ കണ്ടമാക്കി തിരിക്കാറുണ്ട്.

മേലായ[തിരുത്തുക]

നെൽവയലിൽ പൊക്കമുള്ള വരമ്പിന്റെ താഴ്ഭാഗത്തെയാണ് മേലായ എന്ന് പറയുന്നത്.

താടായ[തിരുത്തുക]

വരമ്പിന്റെ അരികുഭാഗത്തെയാണ് താടായ എന്ന് വിളിക്കുന്നത്.

വല്യരമ്പ്[തിരുത്തുക]

താരതമ്യേന പൊക്കം കൂടിയ വരമ്പിനെയാണ് വല്യരമ്പ് അഥവാ വലിയ വരമ്പ് എന്ന് പറയുന്നത്. ചിലയിടങ്ങളിൽ നടവരമ്പെന്നും ഇതിനെ പറയുന്നു.

പഴഞ്ചൊല്ല്[തിരുത്തുക]

  • വരമ്പത്താണ് കൂലി - ഏതെങ്ങിലും ഒരു പ്രവൃത്തിയുടെ ഫലം ഉടനെ ലഭിക്കുന്നതിനെ സൂചിപ്പിക്കാനാണ് വരമ്പത്താണ് കൂലി എന്ന് പറയുന്നത്

ചിത്രശാല[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വരമ്പ്&oldid=2285820" എന്ന താളിൽനിന്ന് ശേഖരിച്ചത്