വയൽക്കിളി സമരം
കണ്ണൂർ ജില്ലയിലെ കീഴാറ്റൂർ എന്ന സ്ഥലത്ത് നെൽവയൽ നികത്തി ബൈപാസ് പാത നിർമ്മിക്കുന്നതിനെതിരേ നാട്ടുകാരുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രതിഷേധ സമരമാണ് കീഴാറ്റൂർ സമരം അല്ലെങ്കിൽ വയൽക്കിളി സമരം എന്നറിയപ്പെടുന്നത്.
തളിപ്പറമ്പിലൂടെ കടന്നുപോകുന്ന നിലവിലുള്ളദേശീയപാത 66 45 മീറ്ററാക്കുമ്പോൾ ഉണ്ടാകുന്ന നഷ്ടവും, എതിർപ്പും ഒഴിവാക്കാനാണ് കുപ്പം-കീഴാറ്റൂർ-കൂവോട്-കുറ്റിക്കോൽ ബൈപാസ് ഉണ്ടാക്കാൻ നിർദ്ദേശമുയർന്നത്. ഈ നിർദ്ദേശപ്രകാരം പാത നിർമ്മിക്കുമ്പോൾ ഏതാണ്ട് നൂറോളം വീടുകൾ പൊളിക്കേണ്ടി വരുമെന്നായപ്പോൾ പ്രതിഷേധമുയരുകയും, കീഴാറ്റൂരിലൂടെ അലൈൻമെന്റ് നിർമ്മിക്കാൻ ബദൽ നിർദ്ദേശം വന്നു, ഇപ്രകാരം നടപ്പിലാക്കിയാൽ മുപ്പതോളം വീടുകൾ മാത്രമേ പൊളിക്കേണ്ടി വരൂ എന്നതായിരുന്നു അനുകൂലഘടകം.[1] പക്ഷേ കീഴാറ്റൂരിൽ ഈ അലൈൻമെൻ്റ് കടന്ന് പോകുന്നത് കുപ്പം, കുറ്റിക്കോൽ പുഴകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ഫലഭൂയിഷ്ഠവും പരിസ്ഥിതി പ്രാധാന്യവുമുള്ള പാടശേഖരത്തിന് നടുവിലൂടെയാണ്.
വീടുകൾ നഷ്ടപ്പെടുന്നതിലുപരി ഒരു ഗ്രാമത്തിന്റെ ആവാസവ്യവസ്ഥയെ തന്നെ നശിപ്പിച്ചേക്കാമെന്ന രീതിയിലുള്ള ദേശീയപാത നിർമ്മാണത്തിനെതിരേ ഗ്രാമീണവാസികൾ തന്നെ രംഗത്തെത്തി. രാഷ്ട്രീയത്തിനുപരിയായി തുടങ്ങിയ സമരത്തെ അനുകൂലിച്ച് ഇപ്പോൾ പ്രമുഖപാർട്ടികളെല്ലാം രംഗത്തെത്തികഴിഞ്ഞു.[2]
2017 സെപ്റ്റംബർ 14 ന് ആരംഭിച്ച ഈ സമരത്തിന് നേതൃത്വം നൽകിയത് സുരേഷ് കീഴാറ്റൂർ, നമ്പാടത്ത് ജാനകി എന്നിവരായിരുന്നു. സുരേഷ് കീഴാറ്റൂരിൻ്റെ വീട് സി.പി.ഐ എം ആക്രമിച്ചത് വാർത്തയായിട്ടുമുണ്ട്.[3]
പശ്ചാത്തലം
[തിരുത്തുക]കണ്ണൂരിലെ തളിപ്പറമ്പിലൂടെ പോകുന്ന ദേശീയപാത 45 മീറ്ററാക്കാൻ സർക്കാർ തീരുമാനമെടുത്തു. എന്നാൽ ഇതു വീതി കൂട്ടുമ്പോൾ, ധാരാളം കടകമ്പോളങ്ങൾ പൊളിക്കേണ്ടിവരുന്നതുമായി ബന്ധപ്പെട്ടുണ്ടാകുന്ന കഷ്ടനഷ്ടങ്ങൾ കണക്കിലെടുത്ത് കുപ്പം-കീഴാറ്റൂർ-കൂവോട്-കുറ്റിക്കോൽ ബൈപാസ് ഉണ്ടാക്കാൻ ബദൽ നിർദ്ദേശമുയർന്നു. എന്നാൽ ഇത്തരത്തിൽ ബൈപാസ് നിർമ്മിച്ചാൽ നൂറോളം വീടുകൾ പൊളിക്കേണ്ടി വരുമെന്ന് ഇതിനുവേണ്ടി പഠനം നടത്തിയ കൺസൾട്ടൻസി പറയുന്നു. ഈ നിർദ്ദേശത്തിനെതിരേ ശക്തമായ പ്രതിഷേധമുയർന്നു. പ്രതിഷേധം ശക്തമായതോടെ, കീഴാറ്റൂരിലൂടെ പുതിയ അലൈൻമെന്റിനു നിർദ്ദേശം ഉയർന്നു. മുപ്പതോളം വീടുകൾ മാത്രമേ പൊളിക്കേണ്ടി വരൂ എന്നതായിരുന്നു അനുകൂലഘടകം. വീടുകൾ പൊളിക്കുന്നതു മാത്രമേ കൺസൾട്ടൻസി കണക്കിലെടുത്തിരുന്നുള്ളൂ. ഒരു ഗ്രാമത്തിന്റെ ആവാസവ്യവസ്ഥയുടെ ഭാഗമായ നെൽവയലുകളും, തണ്ണീർത്തടവും നശിപ്പിക്കപ്പെടുമെന്നത് അവർ പരിഗണിച്ചതേയില്ല.[4]
സമരം
[തിരുത്തുക]സി.പി.ഐ. (എം) നേതൃത്വം നൽകിയ വയൽക്കിളികൾ എന്ന സംഘടനയാണ് സമരരംഗത്തേക്ക് ആദ്യം വന്നത്.[5] കീഴാറ്റൂരിലെ ഗ്രാമീണരായിരുന്നു ഇവരെല്ലാം. എന്നാൽ വികസനത്തിനു എതിരു നിൽക്കരുതെന്നും, ദേശീയപാത അലൈൻമെന്റ് ഒഴിവാക്കാനാവില്ലെന്നുമാണ് സി.പി.ഐ. (എം) നിലപാടെന്നു വ്യക്തമായതോടെ, ഒരു വിമതവിഭാഗം അവിടെ ഉടലെടുത്തു.[6] സമരത്തെ അനുകൂലിക്കുന്നവരും, സമരത്തെ എതിർക്കുന്നവരും എന്ന രണ്ടു ഗ്രൂപ്പുണ്ടായി. എന്നാൽ സി.പി.ഐ. (എം)നെ തള്ളി പതിനൊന്നുപേർ സമരത്തോടൊപ്പം ഉറച്ചു നിന്നു. ഇവരെ പാർട്ടിയിൽ നിന്നും പുറത്താക്കിയതോടെ, ഈ സമരം ജനവിരുദ്ധ,സർക്കാർവിരുദ്ധ,വികസനവിരുദ്ധ സമരമായി മുദ്രകുത്തപ്പെട്ടു.[7]
വയൽക്കിളി സമരപന്തൽ തീവച്ചു നശിപ്പിക്കപ്പെട്ടു. ഇതു ചെയ്തത് സി.പി.ഐ.എം പ്രവർത്തകാണെന്ന് സമരക്കാർ ആരോപിക്കുമ്പോൾ, സി.പി.ഐ.എമ്മിനു പങ്കില്ലെന്ന് പാർട്ടി വ്യക്തമാക്കി.[8][9] കേരള മന്ത്രിയായ ജി. സുധാകരൻ സമരക്കാരെ കഴുകന്മാർ എന്നു വിശേഷിപ്പിച്ചു.[10] കീഴാറ്റൂരിനെ സർക്കാർ വിരുദ്ധഭൂമിയാക്കാൻ ശ്രമിക്കുന്നുവെന്നായിരുന്നു സി.പി.ഐ.എമ്മിന്റെ നിലപാട്.[11]
സമരപന്തൽ കത്തിച്ചതോടു കൂടി സമരരംഗത്തേക്ക്, ഭാരതീയ ജനതാ പാർട്ടി, കോൺഗ്രസ്സ് എന്നീ രാഷ്ട്രീയസംഘടനകളും എത്തിച്ചേർന്നു.[12]
സമരക്കാരുടെ വാദം
[തിരുത്തുക]- 250 ഏക്കറോളം നെൽവയൽ നശിപ്പിക്കപ്പെടും
- കുറ്റിക്കോൽ, കൂവോട്, കീഴാറ്റൂർ പാടശേഖരസമിതികളിലായി 400ൽപ്പരം കർഷകരാണുള്ളത്
- വെള്ളക്കെട്ടുള്ളതിനാൽ ഒന്നാം കൃഷി എല്ലായിടത്തും സാധിക്കാറില്ല. രണ്ടാം വിള കൃഷി കഴിഞ്ഞ മൂന്നാലുവർഷമായി കൃത്യമായി ഭൂരിഭാഗം കർഷകരും ചെയ്യുന്നു. പിന്നീട് പച്ചക്കറി കൃഷിയും.
- മുനിസിപ്പൽ പ്രദേശത്തെ ഏറ്റവും താഴ്ന്ന ഭൂപ്രദേശമാണിത്. കീഴാറ്റൂർ എന്ന പേര് വന്നതിനു കാരണവും അതാണ്. വയലിന് മൂന്നുഭാഗത്തും കുന്നുകളാണ്.
- കുന്നുകളിൽ നിന്നെത്തുന്ന വെള്ളം ശേഖരിക്കപ്പെടുന്നത് കുറ്റിക്കോൽ നീർത്തടത്തിലാണ്.
- ഇതിലൂടെ സംഭരിക്കുന്ന വെള്ളമാണ്, ഇരുകരകളിലെ കിണറുകളിലും വെള്ളമെത്തിക്കുന്നത്
- പാതക്കുവേണ്ടി 19 ഹെക്ടർ വയൽ നികത്തും
- ആകെയുള്ള നൂറ്മീറ്റർ വീതിയിൽ 60 മീറ്ററോളം നികത്തപ്പെട്ടാൽ ബാക്കി വയൽ കൂടി അപ്രത്യക്ഷമാകും.[13]
സർക്കാർ വാദം
[തിരുത്തുക]- സമരക്കാർ പറയുന്നപോലെ, 250 ഏക്കർ ഭൂമി ഏറ്റെടുക്കുന്നില്ല മറിച്ച് 11 ഏക്കർ മാത്രമേ ദേശീയപാതക്കുവേണ്ടി ഏറ്റെടുക്കുന്നുള്ളു.
- 11 ൽ ആറേക്കറിൽമാത്രമേ നെൽവയൽ ഉള്ളു
- തോടുകൾ നികത്തുന്നില്ല, സർവ്വേക്കല്ലുകൾ സ്ഥാപിച്ചത് തോടിനു പുറത്താണ്
- ദേശീയപാത വരുന്നതോടുകൂടി അവിടെയുള്ള വേട്ടക്കൊരുമകൻ ക്ഷേത്രം ഇല്ലാതാവുന്നില്ല
- 350 ഓളം വീടുകളും 1800 ൽ അധികം ജനസംഖ്യയുമുള്ള കീഴാറ്റൂരിൽ 30 ൽ താഴെ വരുന്ന ജനങ്ങൾ മാത്രമാണ് ഇപ്പോഴും ബൈപ്പാസിന് എതിരെ സമരം ചെയ്യുന്നത്.
- സമരനായികയായ നമ്പ്രാടത്ത് ജാനകിക്ക് പോലും കീഴാറ്റൂർ വയലിൽ ഒരു തുണ്ട് ഭൂമി ഇല്ല
- ഭൂമിയുടെ ഉടമസ്ഥരായ 58 പേരിൽ 52 പേർ ഭൂമി വിട്ട് നൽകാൻ തയ്യാറാണെന്ന് കാണിച്ച് കളക്ടർക്ക് സമ്മതപത്രം നൽകിയിട്ടുണ്ട് [14][15]
പരിഷത്തിന്റെ ബദൽ നിർദ്ദേശം
[തിരുത്തുക]ദേശീയപാതാവികസനമെന്ന രീതിയിൽ ഒരു ഗ്രാമത്തിന്റെ ആവാസവ്യവസ്ഥയെ കല്ലും മണ്ണും ഇട്ട് മൂടി നശിപ്പിക്കുന്നത് ജനദ്രേോഹമായ നടപടിയാണെന്നാണ് ഇതിനെക്കുറിച്ച് പഠനം നടത്തിയ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അഭിപ്രായപ്പെട്ടത്. നിലവിലുള്ള ദേശീയപാത ഇരുവശത്തും വീതി കൂട്ടുകയും നഗരഭാഗത്ത് ചിറവത്ത് മുതൽ തൃച്ചംബരം വരെ ഒരു മേൽപ്പാലം സ്ഥാപിക്കുകയും ചെയ്താൽ പ്രശ്നം ഏറ്റവും കുറഞ്ഞ സാമൂഹിക-പാരിസ്ഥിതിക പ്രത്യാഘാതത്തോടെ പരിഹരിക്കാനാകും.[16]
നിലവിലെ സ്ഥിതി
[തിരുത്തുക]2021 ഡിസംബറിൽ കീഴാറ്റൂർ വയൽ മണ്ണിട്ട് നികത്തി കൊണ്ട് ദേശീയപാത ബൈപ്പാസ് നിർമ്മാണം ആരംഭിച്ചു.[17] 2022 ജനുവരി മാസത്തിൽ വയൽക്കിളി സമര നേതാവ് സുരേഷ് കീഴാറ്റൂർ തളിപ്പറമ്പിൽ സിപിഎം 23ാം പാർട്ടി കോൺഗ്രസുമായി സംബന്ധിച്ച ഒരു യോഗത്തിൽ പങ്കെടുത്തത് വാർത്തയായി.[18]
അവലംബം
[തിരുത്തുക]- ↑ "കീഴാറ്റൂർ സമരത്തിന്റെ രാഷ്ട്രീയം". മാതൃഭൂമി. 2018-03-22. Archived from the original on 2018-03-23. Retrieved 2018-03-22.
{{cite news}}
: CS1 maint: bot: original URL status unknown (link) - ↑ "കീഴാറ്റൂരിലെ കർഷക സമരത്തെ എതിർക്കുന്ന സിപിഐഎം നിലപാടിനെ തള്ളി വീണ്ടും സിപിഐ". റിപ്പോർട്ടർലൈവ്. 2018-03-09. Archived from the original on 2018-03-25. Retrieved 2018-03-25.
{{cite news}}
: CS1 maint: bot: original URL status unknown (link) - ↑ "Suresh Keezhattoor : വയൽക്കിളി സമരനേതാവ് സുരേഷ് കീഴാറ്റൂർ സിപിഎം യോഗത്തിൽ | Suresh Keezhattoor in CPM meeting in Kannur". Retrieved 2022-01-20.
- ↑ "കീഴാറ്റൂർ സമരത്തിന്റെ രാഷ്ട്രീയം". മാതൃഭൂമി. 2018-03-22. Archived from the original on 2018-03-23. Retrieved 2018-03-22.
{{cite news}}
: CS1 maint: bot: original URL status unknown (link) - ↑ "കീഴാറ്റൂരിൽ ആദ്യം സമരം തുടങ്ങിയത് സി.പി.എം തന്നെ പൊയ്മുഖം പൊളിച്ച് തെളിവുകൾ പുറത്ത്". മനോരമന്യൂസ്. 2018-03-21. Archived from the original on 2018-03-23. Retrieved 2018-03-23.
{{cite news}}
: CS1 maint: bot: original URL status unknown (link) - ↑ "കീഴാറ്റൂർ സമരം സി.പി.എമ്മിനു രാഷ്ട്രീയ പ്രശ്നമാകുന്നു. സത്യഗ്രഹം 12 ദിവസം പിന്നിട്ടു". മാതൃഭൂമി. 2017-09-22. Archived from the original on 2018-03-25. Retrieved 2018-03-25.
{{cite news}}
: CS1 maint: bot: original URL status unknown (link) - ↑ "Kerala: Protest in Kannur against government's move to acquire paddy field for road construction". Indiatoday. 2018-03-24. Archived from the original on 2018-03-23. Retrieved 2018-03-23.
{{cite news}}
: CS1 maint: bot: original URL status unknown (link) - ↑ "കീഴാറ്റൂർ സമരപന്തൽ സിപിഎം കത്തിച്ചു ; വയൽക്കിളികൾ അറസ്റ്റിൽ". ജനയുഗം. 2018-03-14. Archived from the original on 2018-03-23. Retrieved 2018-03-23.
{{cite news}}
: CS1 maint: bot: original URL status unknown (link) - ↑ "കീഴാറ്റൂരിലെ വയൽക്കിളികളുടെ സമരപ്പന്തൽ സിപിഐഎമ്മുകാർ കത്തിച്ചു". റിപ്പോർട്ടർലൈവ്. 2018-03-14. Archived from the original on 2018-03-25. Retrieved 2018-03-25.
{{cite news}}
: CS1 maint: bot: original URL status unknown (link) - ↑ "Minister slams protesters in Kannur over NH bypass construction". Times of India. 2018-03-20. Retrieved 2018-03-23.
- ↑ "കീഴാറ്റൂരിനെ സർക്കാർ വിരുദ്ധ സമരഭൂമിയാക്കാൻ ശ്രമം: കോടിയേരി". ദേശാഭിമാനി. 2018-03-22. Archived from the original on 2018-03-23. Retrieved 2018-03-23.
{{cite news}}
: CS1 maint: bot: original URL status unknown (link) - ↑ "കീഴാറ്റൂർ സമരം അന്നത്തിനും വെള്ളത്തിനും വേണ്ടിയുള്ളതാണെന്ന് ബി.ജെ.പി.യുടെ പരിസ്ഥിതിസെൽ". മാതൃഭൂമി ഓൺലൈൻ. 2018-03-23. Archived from the original on 2018-03-23. Retrieved 2018-03-23.
{{cite news}}
: CS1 maint: bot: original URL status unknown (link) - ↑ "കീഴാറ്റൂർ സമരത്തിന്റെ രാഷ്ട്രീയം". മാതൃഭൂമി. 2018-03-22. Archived from the original on 2018-03-23. Retrieved 2018-03-22.
{{cite news}}
: CS1 maint: bot: original URL status unknown (link) - ↑ "പൊളിഞ്ഞു വീണ മാധ്യമനുണകൾ; കീഴാറ്റൂർ ബൈപ്പാസ് വിരുദ്ധ സമരത്തിലെ വസ്‌തുതകൾ ഇങ്ങനെ". ദേശാഭിമാനി. 2018-03-18. Archived from the original on 2018-03-23. Retrieved 2018-03-23.
{{cite news}}
: CS1 maint: bot: original URL status unknown (link) - ↑ "കീഴാറ്റൂരിൽ നടപ്പിലാക്കിയത് മികച്ച പുനരധിവാസ പാക്കേജ്, ഭൂമി നഷ്‌ടപ്പെടുന്ന 60 പേരിൽ 56 പേരും സമ്മതപത്രം നൽകി ‐ മുഖ്യമന്ത്രി". ദേശാഭിമാനി. 2018-03-20. Archived from the original on 2018-03-23. Retrieved 2018-03-23.
{{cite news}}
: CS1 maint: bot: original URL status unknown (link) - ↑ "കീഴാറ്റൂരിൽ ബൈപാസ് നിർമ്മിക്കുന്നത് വലിയ പാരിസ്ഥിതിക ആഘാതമുണ്ടാക്കുമെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത്". റിപ്പോർട്ടർലൈവ്. 2018-03-23. Archived from the original on 2018-03-23. Retrieved 2018-03-23.
{{cite news}}
: CS1 maint: bot: original URL status unknown (link) - ↑ "വയൽക്കിളി സമരം വിസ്മൃതിയിലായി; കീഴാറ്റൂർ വയലിൽ മണ്ണുമാന്തിയന്ത്രങ്ങൾ ഇറങ്ങി". 2021-12-07. Retrieved 2022-01-20.
- ↑ "ഒടുവിൽ വയൽക്കിളി പറന്നു ; സിപിഎം അക്രമിച്ച സുരേഷ് കീഴാറ്റൂർ സിപിഎം യോഗത്തിൽ" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2022-01-20.