വഫ സുൽത്താൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വഫ സുൽത്താൻ
Wafa Sultan at CFI WIS-May 19 2012.JPG
Wafa Sultan in May 2012
ജനനം
പൗരത്വംSyria, United States
വിദ്യാഭ്യാസംMedicine (psychiatry)
കലാലയംUniversity of Aleppo
തൊഴിൽPsychiatrist
അറിയപ്പെടുന്നത്Criticism of Islam
സ്ഥാനപ്പേര്Doctor

ഒരു മെഡിക്കൽ ഡോക്റ്ററും എഴുത്തുകാരിയുമാണ് വഫ സുൽത്താൻ.സിറിയയിൽ ജനിച്ച് അമേരിക്കയിലേക്ക് കുടിയേറിയ അവർ ഇസ്ലാമിക മതമൗലിക വാദികളുടെ വിമർശക എന്ന നിലയിലാണ് ശ്രദ്ധേയയായത്.

ആദ്യകാല ജീവിതം[തിരുത്തുക]

സിറിയൻ നഗരമായ ബനിയാസിലെ ഒരു വലിയ പരമ്പരാഗത അലവി മുസ്ലിം കുടുംബത്തിലാണ് വഫ സുൽത്താൻ ജനിച്ചത്. സാഹിത്യകാരിയാവാൻ താത്പര്യമുണ്ടായിരുന്നതിനാൽ അറബ് സാഹിത്യം പഠിക്കാനാഗ്രഹിച്ചെങ്കിലും വീട്ടുകാരുടെ സമ്മർദ്ദത്താൽ മെഡിക്കൽ മേഖല തിരഞ്ഞെടുക്കുകയായിരുന്നു.

രാഷ്ട്രീയ കാഴ്ചപ്പാട്[തിരുത്തുക]

വഫ സുൽത്താന്റെ അഭിപ്രായത്തിൽ "ഇസ്ലാമിന്റെ പ്രശ്നം അതിന്റെ തത്ത്വശാസ്ത്രത്തിൽത്തന്നെ അന്തർലീനമാണ്". "ഇസ്ലാം ഒരു മതം മാത്രമല്ല അത് ബലം പ്രയോഗിച്ച് അജണ്ടകൾ നടപ്പാക്കുന്ന ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രം കൂടെയാണ്" എന്നവർ വിമർശിക്കുന്നു.[1]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വഫ_സുൽത്താൻ&oldid=2919556" എന്ന താളിൽനിന്ന് ശേഖരിച്ചത്