വനാകാ തടാകം
ദൃശ്യരൂപം
വനാകാ തടാകം | |
---|---|
സ്ഥാനം | ക്വീൻസ്ടൗൺ ജില്ല, ഒട്ടാഗോ, |
നിർദ്ദേശാങ്കങ്ങൾ | 44°30′S 169°08′E / 44.500°S 169.133°E |
Primary outflows | ക്ലൂത്ത നദി |
Basin countries | ന്യൂസിലൻഡ് |
പരമാവധി നീളം | 42 കി.മീ |
പരമാവധി വീതി | 10 കി.മീ |
ഉപരിതല വിസ്തീർണ്ണം | 192 ച.കി.മീ |
ശരാശരി ആഴം | 300 മീറ്റർ (estimated) |
ഉപരിതല ഉയരം | 300 മീറ്റർ |
ന്യൂസിലന്റിലെ ദക്ഷിണദ്വീപിലുള്ള ഒരു തടാകമാണ് വനാകാ തടാകം. ഒട്ടാഗോ മേഖലയിൽ ദക്ഷിണ ആൽപ്സ് പർവതനിരകളുടെ താഴെയായാണ് വനാകാ തടാകം നിലകൊള്ളുന്നത്. സമുദ്രനിരപ്പിൽ നിന്നും 300 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ തടാകത്തിന്റെ ആകെ വിസ്തീർണ്ണം 192 ചതുരശ്ര കിലോമീറ്റർ ആണ്. മവോറി ഭാഷയിൽ ഒനാക എന്നാണ് ഈ തടാകം അറിയപ്പെടുന്നത്.[1] ന്യൂസിലൻഡിലെ നാലാമത്തെ ഏറ്റവും വലിയ തടാകമാണിത്[2]. വനാക തടാകത്തിന്റെ ശരാശരി ആഴം 300 മീറ്റർ ആണ്. തടാകക്കരയിലായി ഇതേപേരിൽ ഒരു ചെറുപട്ടണവുമുണ്ട്[3]. ദക്ഷിണദ്വീപിലെ ഏറ്റവും വലിയ നദിയായ ക്ലൂത്ത നദി ഉത്ഭവിക്കുന്നത് വനാകാ തടാകത്തിൽ നിന്നുമാണ്[4].
അവലംബം
[തിരുത്തുക]- ↑ Wanaka, Lake (from Te Ara, The 1966 New Zealand Encyclopaedia)
- ↑ Lake Wanaka (from the Tourism New Zealand website)
- ↑ "Wanaka Early History". Lake Wanaka Visitor Information Centre. Archived from the original on 2007-02-09. Retrieved 2007-03-24.
- ↑ NIWA’s use of Hydro2de