വജ്രസൂചിക ഉപനിഷത്
ദൃശ്യരൂപം
സാമവേദത്തിലെ ഒരു ഉപനിഷത്താണ് വജ്രസൂചിക ഉപനിഷത്ത്[1][2] (സംസ്കൃതം: वज्रसूची उपनिषत्, IAST: Vajrasūcī Upaniṣad).ആരാണ് ശരിയായ ബ്രാഹ്മണൻ എന്ന ചോദ്യമാണ് വജ്രസൂചിക ഉപനിഷത്ത് ഉന്നയിക്കുന്നത് .ജന്മം കൊണ്ടോ ,കർമം കൊണ്ടോ ജ്ഞാനം കൊണ്ടോ ഒരാൾക്ക് ബ്രാഹ്മണൻ ആകാൻ കഴിയില്ല എന്ന് വജ്രസൂചിക ഉപനിഷത്ത് ഉദ്‌ഘോഷിക്കുന്നു. അഖണ്ഡബോധബ്രഹ്മത്തെ ധ്യാനിച്ച് സാക്ഷാത്ക്കരിച്ച ഒരാൾ മാത്രമാണ് ശരിക്കുള്ള ബ്രാഹ്മണൻ എന്ന ഉത്തരത്തോടെ ഈ ഉപനിഷത്ത് ഉപസംഹരിക്കുന്നു. ജാതിവ്യവസ്ഥയെ അപ്പാടെ തള്ളിക്കളയുകയാണ് വജ്രസൂചിക ഉപനിഷത്ത്. ജന്മത്തിലൂന്നിയ ജാതി വ്യവസ്ഥയുടെ അസന്നിഗ്ധമായി നിരാകരണമാണ് വജ്രസൂചിക ഉപനിഷത്തിലൂടെ ഭാരതീയ തത്ത്വചിന്ത നടത്തുന്നത്
അവലംബം
[തിരുത്തുക]- ↑ Aiyar 1914, പുറം. 110.
- ↑ Tinoco 1996, പുറം. 87.