വക്രോക്തി ജീവിതം
ദൃശ്യരൂപം
കാരിക, വൃത്തി, ഉദാഹരണം എന്ന സമ്പ്രദായത്തിൽ കുന്തകൻ എഴുതിയ കാവ്യമീമാംസഗ്രന്ഥമാണ് വക്രോക്തി ജീവിതം. സഹൃദയുടെ ഹൃദയത്തിന് ആഹ്ലാദകരമായ വിധത്തിൽ പുരുഷാർത്ഥങ്ങൾ നേടുന്നതിന് കാവ്യബന്ധം സഹായിക്കുന്നു. പുരുഷാർത്ഥസിദ്ധിക്കപ്പുറത്ത് കാവ്യാമൃതരസം വഴിയുന്ന ചമത്ക്കാരം കവിതയിൽ നിന്ന് സഹൃദയർക്ക് ആസ്വദിക്കാൻ കഴിയുന്നു. അലങ്കാര ശബാദാർത്ഥങ്ങളാണ് കവിതയായി കുന്തകൻ അംഗീകരിക്കുന്നത്. വക്രമായ കവിവ്യാപാരത്താൽ ശോഭിക്കുന്നതും സഹൃദയഹൃദയങ്ങളെ ആഹ്ലാദിപ്പിക്കുന്നതും ആയ ബന്ധം ഉണ്ടായാലേ കാവ്യമാവുകയുള്ളു എന്ന് അദ്ദേഹം വക്രോക്തി ജീവിതത്തിൽ പറയുന്നു.
' ശബ്ദാർത്ഥൗ സഹിതൗ വക്രകവിവ്യാപാരശാലിനി ബന്ധേ വ്വസ്ഖിതൗ കാവ്യം തദ്വിദാഹ്ലാദകാരിണി- വ. ജീ.1.7
അവലംബം
[തിരുത്തുക]ഭാരതീയകാവ്യശാസ്ത്രം-ഡോ ടി ഭാസ്‌ക്കരൻ കേരളഭാഷാ ഇൻസ്റ്റിറ്റിയൂട്ട്