Jump to content

ലോർ ലിൻഡു ദേശീയോദ്യാനം

Coordinates: 1°28′S 120°11′E / 1.467°S 120.183°E / -1.467; 120.183
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലോർ ലിൻഡു ദേശീയോദ്യാനം
Danau Lindu lake in the national park
Map showing the location of ലോർ ലിൻഡു ദേശീയോദ്യാനം
Map showing the location of ലോർ ലിൻഡു ദേശീയോദ്യാനം
Lore Lindu NP
Location in Sulawesi
LocationCentral Sulawesi, Indonesia
Nearest cityPalu
Coordinates1°28′S 120°11′E / 1.467°S 120.183°E / -1.467; 120.183
Area2,180 km2 (840 sq mi)[1]
Established1982
Visitors2,000 (in 2007[2])
Governing bodyMinistry of Forestry

ലോർ ലിൻഡു ദേശീയോദ്യാനം, ഇന്തോനേഷ്യയിലെ മദ്ധ്യ സുലവേസി പ്രവിശ്യയിലെ ദ്വീപായ സുലവേസിയിൽ സ്ഥിതിചെയ്യുന്ന ഒരു സംരക്ഷിത പ്രദേശമാണ്. ഈ ഇന്തോനേഷ്യൻ ദേശീയോദ്യാനം ഏകദേശം 2,180 ചതുരശ്രകിലോമീറ്റർ[1] പ്രദേശത്തെ നിമ്നപ്രദേശങ്ങളിലേയും പർവ്വതപ്രകൃതമായ വനപ്രദേശങ്ങളിലായി സമുദ്രനിരപ്പിൽ നിന്ന് 200 മുതൽ 2,610 മീറ്റർ വരെ ഉയരത്തിലായി സ്ഥിതിചെയ്യുന്നു. സുലവേസിയിൽ മാത്രം കാണപ്പെടുന്ന 77 ഇനം പക്ഷികൾ ഉൾപ്പെടെ നിരവധി അപൂർവ്വ ഇനം ജീവികൾക്ക് ഈ ദേശീയോദ്യാനം ആവാസ വ്യവസ്ഥയൊരുക്കുന്നു.[3] യുനെസ്കോ വേൾഡ് നെറ്റ്വർക്ക് ഓഫ് ബയോസ്ഫിയർ റിസർവ്സിന്റെ ഭാഗമായി ഈ ദേശീയോദ്യാനം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അതിലെ സമ്പന്നമായ വന്യജീവികളേക്കൂടാതെ എ.ഡി. 1300 ന് മുൻപുള്ള മഹാശിലാസ്‌മാരകങ്ങൾക്കൂടി ഈ ദേശീയോദ്യാനത്തിലുണ്ട്.[4]

ഈ ദേശീയോദ്യാനം സന്ദർശിക്കാൻ ഏറ്റവും എളുപ്പമുള്ള മാർഗ്ഗം പാലു മുതൽ കാമരോര (2.5 മണിക്കൂർ വരെ സമയം കൊണ്ട് 50 കിലോമീറ്റർ വരെ പിന്നിട്ട്) വഴിയുള്ള പാതയാണ്. ദേശീയോദ്യാനത്തിന്റെ തെക്കൻ പ്രദേശങ്ങളിൽ 4000 മില്ലീമീറ്റർ വരെ വാർഷികമഴ ലഭിക്കുന്നതിനാൽ ജൂലായ് മുതൽ സെപ്തംബർ വരെയാണ് സന്ദർശനത്തിന് ഏറ്റവും അനുയോജ്യമായ സമയം.[5]

ഭൂമിശാസ്ത്രവും കാലാവസ്ഥയും

[തിരുത്തുക]

ദേശീയോദ്യാനത്തിന്റെ അതിരുകളായി നിർണ്ണയിക്കപ്പെട്ടിരിക്കുന്നത്, വടക്കുവശത്ത് പാലോലോ താഴ്‍വര മുതൽ കിഴക്ക് നാപ്പു താഴ്‍വര വരെയും തെക്കു ഭാഗത്ത് ബാഡവാലി വരെയുമാണ്. പടിഞ്ഞാറൻ അതിർത്തി രൂപംകൊള്ളുന്നത് കുലാവി താഴ്‍വര എന്ന് ഒന്നാകെച്ചേർത്തു പറയുന്ന ഇടുങ്ങിയ താഴ്‍വരകളുടെ പരമ്പരയാണ്,

അവലംബം

[തിരുത്തുക]
  1. 1.0 1.1 Ministry of Forestry: Lore Lindu National Park Archived 23 September 2015 at the Wayback Machine., retrieved 9 October 2010
  2. Forestry statistics of Indonesia 2007 Archived 22 July 2011 at the Wayback Machine., retrieved 11 October 2010
  3. The Nature Conservancy: Lore Lindu National Park: Building Partnerships to Protect Sulawesi’s Unique Wildlife Archived 2008-12-01 at the Wayback Machine., retrieved 9 October 2010
  4. Sangadji, Ruslan: C. Sulawesi's Lore Lindu park, home to biological wealth, The Jakarta Post, 5 June 2005 Archived 3 March 2016 at the Wayback Machine., retrieved 11 October 2010
  5. "TAMAN NASIONAL LORE LINDU". Archived from the original on 2 ഓഗസ്റ്റ് 2012. Retrieved 6 മേയ് 2012.
"https://ml.wikipedia.org/w/index.php?title=ലോർ_ലിൻഡു_ദേശീയോദ്യാനം&oldid=3790220" എന്ന താളിൽനിന്ന് ശേഖരിച്ചത്