Jump to content

ലോലിത (നോവൽ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Lolita
First edition
കർത്താവ്Vladimir Nabokov
രാജ്യംFrance
ഭാഷEnglish
സാഹിത്യവിഭാഗംNovel
പ്രസാധകർOlympia Press
പ്രസിദ്ധീകരിച്ച തിയതി
1955
ഏടുകൾ336
112,473 words[1]

റഷ്യൻ-അമേരിക്കൻ നോവലിസ്റ്റായ നബക്കോവ് രചിച്ച ഇംഗ്ലീഷ് നോവലാണ് ലോലിത (Lolita). 1955ൽ രചിക്കപ്പെട്ട ഈ നോവൽ നബാക്കോവ് തന്നെ റഷ്യൻ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തി 1967 ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച രചനകളുടെ പട്ടികകളിൽ മിക്കപ്പോഴും ഇടം കണ്ടെത്തുന്ന കൃതിയാണ് ലോലിത. ആഗോള പ്രശസ്തി നേടിയ ലോലിത ഒരു വിവാദ കൃതിയായും അറിയപ്പെടുന്നു. പ്രണയം, ലൈംഗികത, ഗൂഢാലോചന, കൊലപാതകം, ബാലപീഡനം, തുടങ്ങിയ നിരവധി വിഷയങ്ങൾ ഈ നോവലിൽ ചിത്രീകരിച്ചിരിക്കുന്നത് കാരണം പലയിടങ്ങളിൽ പ്രസിദ്ധീകരണ നിരോധനം നേരിട്ടിരുന്നു ലോലിതയ്ക്ക്. 1962ലും പിന്നീട് 1997ലും ലോലിത ഹോളിവുഡ് സിനിമയാക്കപ്പെട്ടിട്ടുണ്ട്. നിരവധി തവണ നാടകമായി അവതരിപ്പിക്കപ്പെട്ട ലോലിത, ഒപ്പറ opera, ബാലേ ballet എന്നിവയായും ആവിഷ്ക്കരിക്കപ്പെട്ടിട്ടുണ്ട്.

പാശ്ചാത്ത്യ ഇംഗ്ലീഷ് സാഹിത്യ പഠിതാക്കൾക്ക് മിക്ക സർവ്വകലാശാലകളിലും ലോലിത ടെക്സ്റ്റ് ബുക്കായോ, പഠന വിഷയമായോ കൽപ്പിക്കപ്പെട്ട് പോരുന്നു. മോഡേൺ ലൈബ്രറിയുടെ 1998ലെ പട്ടികപ്രകാരം 20ആം നൂറ്റാണ്ടിലെ ഏറ്റവും മികച്ച കൃതികളുടെ പട്ടികയിൽ നാലാം സ്ഥാനം ലോലിതയ്ക്കാണ് . ബുക്ക്ലബൻ വേൾഡ് ലൈബ്രറി (Booklubben world Library)യുടെ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ കൃതികളുടെ 2002ലെ പട്ടികയിലും ലോലിത സ്ഥാനം പിടിച്ചിരുന്നു.

കഥാതന്തു.

[തിരുത്തുക]

ഒരു കൊലപാതകത്തിനു ജയിലിൽ വിചാരണ കാത്തുകഴിയുന്നതിനിടയിൽ മരണപ്പെട്ട ഹംബർട്ട് ഹംബർട്ട്Humbert Humbert) എന്ന ഒരു മുൻ അധ്യാപകന്റെ  ഓർമ്മക്കുറിപ്പായാണ് നോവൽ അവതരിപ്പിക്കപ്പെടുന്നത്. ഹംബർട്ടിന്റെ മരണശേഷം വക്കീൽ മുഖാന്തരം ഒരു സുഹൃത്ത് പ്രസിദ്ധീകരിക്കുന്നതാണ് ഹംബർട്ടിന്റെ ജീവിതകഥ.

ഫ്രാൻസിൽ ജനിച്ച് വളർന്ന ഹംബർട്ട് ചെറുപ്രായത്തിൽ തന്നെ പ്രണയ ബദ്ധിതനാവുന്നു. പതിമൂന്നാം വയസ്സിൽ, തന്നെക്കാൾ ഒരു വയസ്സു മാത്രം ഇളപ്പുമുള്ള അന്നബെലിനെ അവൻ പ്രേമിക്കുന്നു. എന്നാൽ നാലു മാസത്തിനുള്ളിൽ അവൾ ടൈഫോയിഡ് പിടിപ്പെട്ട് മരിക്കുന്നു. ഹംബർട്ട് പിന്നീട് ഇംഗ്ലീഷ് അധ്യാപകൻ ആവുന്നു. ഇടയ്ക്ക് ചിത്തഭ്രമത്തിനു ചികിൽസാലയത്തിൽ കഴിയേണ്ടി വരുന്നു. അല്ലറ ജോലികൾ പലതും ചെയ്തു ജീവിക്കുന്നതിനിടയിൽ ഒരു സ്ത്രീയെ വിവാഹം ചെയ്യുന്നെങ്കിലും ആ ദാമ്പത്യം പരാജയമായി തീരുന്നു. ഹംബർട്ടിനു പക്ഷേ അപ്പോഴേക്കും കൊച്ചുപെൺകുട്ടികളിൽ കാമാഭിനിവേഷം ഉടലെടുത്ത് കഴിഞ്ഞിരുന്നു. മരിച്ചു പോയ തന്റെ ആദ്യ പ്രണയ്വി അന്നബെലിനെ ഓർമ്മപ്പെടുത്തുന്നവരാണത്രേ അയാളുടെ കാമത്തിനു ഹേതുവാകുന്നത്.

ഹംബർട്ട് അമേരിക്കയിലെത്തുന്നു. ശാർലറ്റ് ഹേസ് (Charlotte Haze)എന്ന ഒരു വിധവയുടെ വീട്ടിൽ അയാൾ വാടകകാരനാവുന്നു. ശാർലറ്റിന്റെ പന്ത്രണ്ട് വയസ്സുള്ള മകളിൽ അയാൾ ആദ്യ കാഴ്ചയിൽ തന്നെ അനുരക്തനാവുന്നു. ഡൊളോറസ് എന്ന ആ കുട്ടിയുടെ വിളിപേരാണ് ലോലിത. കിട്ടുന്ന  അവസരങ്ങളിലെല്ലാം അയാൾ ലോലിതയെ പിന്തുടരുകയും ശൃംഗരിക്കുകയും ചെയ്യുന്നു. അതെല്ലാം ഡയറിയിൽ കുറിക്കുകയും ചെയ്യും. ലോലിതയുടെ അമ്മ ശാർലെറ്റിനെ അയാൾ വെറുക്കുന്നു.

 എന്നാൽ ശാർലറ്റാകട്ടെ ഹംബർട്ടിനെ പ്രണയിക്കുന്നു. ഒരിക്കൽ ലോലിതയെ അവളുടെ അമ്മ വേനലവധിക്യാമ്പിലേക്ക് പറഞ്ഞയ്ക്കുന്നു. അപ്പോൾ ഹംബർട്ട് ശാർലറ്റിനെ വിവാഹം ചെയ്യുന്നു. തന്റെ കാമപാത്രം ലോലിതയുടെ അടുക്കൽ തന്നെ നിൽക്കാനാണ് അയൾ ഇഷ്ടമില്ലാത്ത ശാർലറ്റിനെ വിവാഹം കഴിക്കുന്നത്. ലോലിതയെ തനിച്ച് കിട്ടാൻ അമ്മെയെ കൊന്നു കളയാൻ പോലും ഹംബർട്ട് ആലോചിക്കുന്നെങ്കിലും ധൈര്യക്കുറവ് മൂലം അത് ഉപേക്ഷിക്കുന്നു.

ഇതിനിടെ ശാർലറ്റ് ഹംബർട്ടിന്റെ ഡയറി വായിച്ച് കാര്യങ്ങൾ ഗ്രഹിക്കുന്നു. തന്നെ വെറുക്കുകയും തന്റെ  മകളെ കാമിക്കുകയും ചെയ്യുന്നവനാണ് ഭർത്താവെന്ന് അവൾ തിരിച്ചറിയുന്നു. തെളിവ് സഹിതം ഹംബർട്ടിനെ നേരിട്ടപ്പോൾ  ഹംബർട്ട് എല്ലാം നിഷേധിക്കുന്നു. ക്ഷുഭിതയായി വീട് വിട്ടിറങ്ങുന്ന ശാർലറ്റ് ഉടൻ തന്നെ ഒരു കാറപകടത്തിൽ മരിക്കുന്നു.

വേനലവധിക്യാമ്പിൽ നിന്നും ഹംബർട്ട് ലോലിതയെകൂട്ടി കൊണ്ട് വന്ന് ഒരു ഹോട്ടലിൽ വച്ച് മാത്രമാണ് അമ്മ മരിച്ച വിവരം അറിയിക്കുന്നത്.പിന്നീട് ഒരു വർഷം അവർ വിവിധ സ്ഥലങ്ങളിലായി ചുറ്റിതിരിയുന്നു.ഹംബർട്ടിനു അവളോടുള്ള അനുരാഗം മൂർച്ഛിക്കുന്നു. അവളാകട്ടെ അയാളെ  അവളുടെ അഭീഷ്ടങ്ങൾക്കനുസരിച്ച് ചൊല്പടിക്ക് നിർത്താനും പഠിക്കുന്നു. അവൾക്ക് കലികയറുന്ന അവസരങ്ങളിൽ അവളെ അനാഥാലയത്തിലാക്കും എന്ന് അയാൾ ഇടയ്ക്കിടെ ഭീഷണി മുഴക്കാറുമുണ്ട്.

ലോലിതയെ ആശുപത്രി ചികിൽസയ്ക്കിടെ കാണാതാവുന്നു. അവൾ ഒളിച്ചോടി വിവാഹം കഴിച്ച് ജീവിക്കുന്നു.  അവളെക്കുറിച്ച് ഒരു വിവരവും ഇല്ലാതെ ഹംബർട്ട് ഹതാശയനാവുന്നു.

രണ്ട് കൊല്ലത്തെ അന്വേഷണങ്ങൾക്കൊടുവിൽ ലോലിതയുടെ ഒരുകത്ത് ലഭിക്കുന്നു . അവൾ വിവാഹിതയും ഗർഭിണിയും ദാരിദ്ര്യത്തിലുമാണെന്നറിയുന്നു.  അവളുടെ ഭർത്താവ് ബാലലൈംഗിക വേഴ്ചാ സംഘത്തിന്റെ പ്രവർത്തകനായിരുന്നെന്നും  അവൾ അതിനു കൂട്ട് നിൽക്കാത്തതിനാൽ ഉപേക്ഷിക്കപ്പെടുകയുമായിരുന്നു. ലോലിതയെ തിരികെ സ്വീകരിക്കാൻ ഹംബർട്ട്  തയ്യാറാണെങ്കിലും അവൾ സ്നേഹപൂർവ്വം നിരസിക്കുന്നു. അവൾക്ക്  കുറെ പണം കൊടുത്ത് ഹംബർട്ട് പോകുന്നു. അവളെ ഉപയോഗിച്ച് ഉപേക്ഷിച്ച  അവളുടെ ഭർത്താവിനെ അയാൾ തേടിപിടിച്ച് വെടിവെച്ച് കൊല്ലുന്നു. ഹംബർട്ട് ജയിലിൽ ആവുന്നു. അവിടെ വച്ച് അയാൾ എഴുതുന്ന  ആത്മകഥയാണ് ഈ നോവൽ. പ്രസവത്തിൽ ലോലിത മരിക്കുന്നു. അതെതുടർന്ന് ഹൃദയഘാതം മൂലം ജയിലിൽ ഹംബർട്ടും മരിക്കുന്നു.   

ഇതും കാണുക

[തിരുത്തുക]

കുറിപ്പുകൾ

[തിരുത്തുക]
 1. "Lolita Text Stats". Amazon.com. Retrieved 3 January 2017.

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]
 • Appel, Alfred, Jr. (1991). The Annotated Lolita (revised ed.). New York: Vintage Books. ISBN 0-679-72729-9. {{cite book}}: Invalid |ref=harv (help)CS1 maint: multiple names: authors list (link) One of the best guides to the complexities of Lolita. First published by McGraw-Hill in 1970. (Nabokov was able to comment on Appel's earliest annotations, creating a situation that Appel described as being like John Shade revising Charles Kinbote's comments on Shade's poem Pale Fire. Oddly enough, this is exactly the situation Nabokov scholar Brian Boyd proposed to resolve the literary complexities of Nabokov's Pale Fire.)
 • Appel, Alfred, Jr. (1974). Nabokov's Dark Cinema. New York: Oxford University Press. ISBN 0-19-501834-6.{{cite book}}: CS1 maint: multiple names: authors list (link) A pioneering study of Nabokov's interest in and literary uses of film imagery.
 • Boyd, Brian (1991). Vladimir Nabokov: The American Years. Princeton, NJ: Princeton University Press. ISBN 0-691-06797-X. {{cite book}}: Invalid |ref=harv (help)
 • Clegg, Christine (2000). Vladimir Nabokov, Lolita: A reader's guide to essential criticism. Cambridge: Icon Books. ISBN 1-84046-173-X. A survey of the novel's reception, organized by decade.
 • Connolly, Julian W. (2005). The Cambridge Companion to Nabokov. Cambridge: Cambridge University Press. ISBN 0-521-53643-X. Essays on the life and novels.
 • Johnson, Kurt, & Coates, Steve (1999). Nabokov's Blues: The Scientific Odyssey of a Literary Genius. New York: McGraw-Hill. ISBN 0-07-137330-6.{{cite book}}: CS1 maint: multiple names: authors list (link) The major study of Nabokov's lepidoptery, frequently mentioning Lolita.
 • Lennard, John (2008). Vladimir Nabokov, Lolita. Tirril: Humanities-Ebooks. ISBN 978-1-84760-097-4. An introduction and study-guide in PDF format.
 • Nabokov, Vladimir (1955). Lolita. New York: Vintage International. ISBN 0-679-72316-1. The original novel.
 • Pifer, Ellen (2003). Vladimir Nabokov's Lolita: A casebook. Oxford & New York: Oxford University Press. ISBN 0-679-72316-1. Essays on the novel, mostly from the 1980s–90s.
 • Wood, Michael (1994). The Magician's Doubts: Nabokov and the Risks of Fiction. Princeton: Princeton University Press. ISBN 0-691-04830-4. A widely praised monograph dealing extensively with Lolita

ഓഡിയോബുക്കുകൾ

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
വിക്കിചൊല്ലുകളിലെ ലോലിത (നോവൽ) എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
വിക്കിപാഠശാല
വിക്കിപാഠശാല
വിക്കിമീഡിയ വിക്കിപാഠശാലയിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട

പരിശീലനക്കുറിപ്പുകൾ ലഭ്യമാണ്

"https://ml.wikipedia.org/w/index.php?title=ലോലിത_(നോവൽ)&oldid=3778716" എന്ന താളിൽനിന്ന് ശേഖരിച്ചത്