ലോറ മാർട്ടിനെസ് ഡി കാർവജൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ലോറ മാർട്ടിനെസ് ഡി കാർവജൽ (ജീവിതകാലം: 1869-1941) ക്യൂബയിലെ ആദ്യത്തെ വനിതാ ഡോക്ടറായിരുന്നു.[1] സമ്പന്നമായ ഒരു സ്പാനിഷ് കുടുംബത്തിലെ മൂത്ത കുട്ടിയായിരുന്ന അവൾ, നാലാം വയസ്സിൽ എഴുതാനും വായിക്കാനും പഠിക്കുകയും പതിമൂന്നാം വയസ്സിൽ ഹൈസ്കൂൾ പഠനം പൂർത്തിയാക്കുകയും ചെയ്തു.[2] ഒരു സ്ത്രീയായതിനാൽ, വൈദ്യശാസ്ത്രം പഠിച്ചസമയത്ത് സഹപാഠികളായ പുരുഷൻമാരുടെ അതേ സമയത്തുതന്നെ ശവശരീരങ്ങൾ വിച്ഛേദിച്ച് പരിശോധിക്കാൻ കഴിയാതിരുന്ന അവർ ശനി, ഞായർ തുടങ്ങിയ ദിവസങ്ങളിൽ അത് സ്വയം ചെയ്യേണ്ടി വന്നു.[3] 1889-ൽ ഹവാന സർവകലാശാലയിൽനിന്ന് 19-ാം വയസ്സിൽ വൈദ്യശാസ്ത്രത്തിൽ ബിരുദം നേടി.[4] 1889 ജൂലൈയിൽ വിവാഹിതയാകുകയും ചെയ്തു.[5] ഒഫ്താൽമോളജിസ്റ്റായി ജോലി ചെയ്ത അവളുടെ ഭർത്താവ് ഡോ. എൻറിക് ലോപ്പസ് വെയ്‌റ്റിയയും അതേ ജോലിതന്നെ ചെയ്‌തുകൊണ്ട് അദ്ദേഹത്തിൻറെ മുഖ്യ സഹായിയായി മാറുകയും, അദ്ദേഹത്തിന് കഴിയാത്തപ്പോൾ രോഗികളെ പരിചരിക്കുകയും ചെയ്തു.[6][7] നിരവധി പ്രബന്ധങ്ങളിലും "ക്ലിനിക്കൽ ഒഫ്താൽമോളജി" എന്ന പുസ്തകത്തിൻറെ മൂന്ന് വാല്യങ്ങളിലും അവൾ അദ്ദേഹവുമായി സഹകരിച്ചിരുന്നു.[8] അവൾക്ക് ഏഴു കുട്ടികളുണ്ടായിരുന്നു.[9] അവളുടെ ഭർത്താവ് 1910-ലും അവൾ 1941-ലും ക്ഷയരോഗം ബാധിച്ച് മരിച്ചു.[10]

ആദ്യകാലവും വിദ്യാഭ്യാസവും[തിരുത്തുക]

കുട്ടിക്കാലം[തിരുത്തുക]

1869 ഓഗസ്റ്റ് 27 ന് ക്യൂബയിലെ ഹവാനയിലാണ് ലോറ മാർട്ടിനെസ് ഡി കാർവാജൽ ജനിച്ചത്. സമ്പന്നമായ ഒരു സ്പാനിഷ് കുടുംബത്തിലെ മൂത്ത മകളായിരുന്നു അവളുടെ കുടുംബത്തിൻറെ സാമൂഹിക പദവി വിവിധ മേഖലകളിലെ ബന്ധങ്ങൾ കൊണ്ടുവന്നതോടെ മാതാപിതാക്കൾക്ക് അവൾക്കും സഹോദരങ്ങൾക്കും നല്ല വിദ്യാഭ്യാസം നൽകാനുള്ള പ്രാപ്തി കൈവരുത്തി. മാനുഷിക മൂല്യങ്ങളെ എപ്പോഴും വിലമതിക്കുന്നതിനെക്കുറിച്ച് ഓർമ്മിപ്പിച്ചുകൊണ്ടുതന്നെ ഉന്നത സമൂഹത്തിന്റെ സാമൂഹികാചാരങ്ങൾ അവൾ പഠിപ്പിച്ചു.

അവലംബം[തിരുത്തുക]

  1. Reyvi Enrique Bilbao Btancourt. "27 de Agosto de 1869- Nace Laura Martínez de Carvajal, primera mujer médico cubana". Archived from the original on 2015-01-23. Retrieved 2015-01-11.
  2. "Laura Martínez fue la primera mujer médica en Cuba". CiberCuba.
  3. "Laura Martínez de Carvajal". La Jiribilla. Archived from the original on 2013-05-31. Retrieved 2015-01-11.
  4. "Laura Martínez de Carvajal". La Jiribilla. Archived from the original on 2013-05-31. Retrieved 2015-01-11.
  5. "Laura Martínez fue la primera mujer médica en Cuba". CiberCuba.
  6. "Laura Martínez fue la primera mujer médica en Cuba". CiberCuba.
  7. "Laura Martínez de Carvajal". La Jiribilla. Archived from the original on 2013-05-31. Retrieved 2015-01-11.
  8. "Laura Martínez fue la primera mujer médica en Cuba". CiberCuba.
  9. "Laura Martínez de Carvajal". La Jiribilla. Archived from the original on 2013-05-31. Retrieved 2015-01-11.
  10. "Laura Martínez de Carvajal". La Jiribilla. Archived from the original on 2013-05-31. Retrieved 2015-01-11.