ലോക വെള്ളപ്പാണ്ട് ദിനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വെള്ളപ്പാണ്ട്

ലോക വെള്ളപ്പാണ്ട് ദിനം, ജൂൺ 25 നാണ് ആചരിക്കുന്നത്.വെള്ളപ്പാണ്ടിനെക്കുറിച്ച് ലോകമെമ്പാടുമുള്ള ജനങ്ങളിൽ നില നിൽക്കുന്ന പലതരത്തിലുള്ള തെറ്റിദ്ധാരണകൾ ഇല്ലാതാക്കുകയും അവരിൽ ഇതിനെക്കുറിച്ച് ഒരു അവബോധം സൃഷ്ടിക്കുകയും ചെയ്യുക എന്നാണി ദിനത്തിന്റെ ഉദ്ദേശം[1].

ആദ്യമായി ലോക വെള്ളപ്പാണ്ട് ദിനം ആചരിച്ചു തുടങ്ങിയത് 2011 ജൂൺ 25 മുതൽ ആണ്[2]. 1986 മുതൽ വെള്ളപ്പാണ്ടു ബാധിച്ചിരുന്ന അമേരിക്കൻ സംഗീതജ്ഞൻ മൈക്കൽ ജാക്സനോടുള്ള ആദരപൂർവമായിട്ടാണ് അദ്ദേഹം മരിച്ച ജൂൺ 25 ഈ ദിവസമായി തിരഞ്ഞെടുത്തിട്ടുള്ളത്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ലോക_വെള്ളപ്പാണ്ട്_ദിനം&oldid=3927822" എന്ന താളിൽനിന്ന് ശേഖരിച്ചത്