Jump to content

ലോക്ക്‌ഹീഡ് എസ്.ആർ.-71 ബ്ലാക്ക്ബേഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എസ്.ആർ-71 ബ്ലാക്ക്‌ബേഡ്"
യു.എസ്. നെവാഡക്കു മുകളിൽ ഒരു എസ്.ആർ. 71 ബി ട്രെയിനർ]] .
Role ചാരനിരീക്ഷണ വിമാനം
Manufacturer ലോക്‌ഹീഡ്, സ്കങ്ക് വർക്സ് division
Designer കെല്ലി ജോൺസൺ
First flight 22 ഡിസംബർ1964
Introduction 1966
Retired 1998 (അമേരിക്കൻ വ്യോമസേന), 1999 (നാസ)
Status വിരമിച്ചു
Primary users അമേ. വ്യോ. സേ.
നാസ
Number built 32
Developed from ലോക്ക്‌ഹീഡ് A-12

അമേരിക്കൻ കമ്പനിയായ ലോക്ക്‌ഹീഡ് പണ്ട് നിർമ്മിച്ചിരുന്ന, ദീർഘദൂര, ശബ്ദാദിവേഗ, ചാരപ്പോർവിമാനമാണ് എസ്-ആർ 71 ബ്ലാക്ക്ബേർഡ്.[1] ഇന്ന് ഈ വിമാനം ഉപയോഗത്തിലില്ല. ലോക്ക്‌ഹീഡിന്റെ തന്നെ എ-12 എന്ന രഹസ്യപദ്ധതിയുടെ പിന്തുടർച്ചയാണ് എസ്.ആർ-71. ലോക്ക്‌ഹീഡിന്റെ സ്കങ്ക് വർക്ക് വിഭാഗമാണ് ഈ വിമാനം നിർമ്മിച്ചത്. ഏരിയൽ റിക്കോണസൻസ് അഥവാ ആകാശച്ചാരപ്പറക്കലുകൾക്കായി രൂപം കൊണ്ട പദ്ധതിയാണ് ലോക്ക്‌ഹീഡിന്റെ എ- വർഗ്ഗങ്ങൾ (A- series). അമേരിക്കൻ ചാര സംഘടനയായ സി.ഐ.എ ക്കു വേണ്ടിയാണ് ലോക്ക് ഹീഡ് ഇവ രൂപകല്പന ചെയ്തത്. ,[2] റഡാറുകൾക്ക് കണ്ടെത്താനാവാത്തതും അതിവേഗതയിൽ പറക്കുന്നതും ആക്രമണചാരുത പുലർത്തുന്നതുമായ ഒരു വിമാനമായിരുന്നു അവർക്ക് വേണ്ടത്. എ സിരീസിന്റെ പ്രധാന രൂപകർത്താവ് വിഖ്യാതനായ വ്യോമയാനതത്രഞ്ജൻ കെല്ലി ജോൺസൺ ആയിരുന്നു. എ-12 ന്റെ പോരായ്മകൾ കാരണം പദ്ധതി നഷ്ടമായേക്കാവുന്ന ഘട്ടത്തിൽ നിന്നാണ് അനന്യമായ സവിശേഷതകളോടെ എസ്.ആർ-71 പിറന്നത്. അന്നുവരെ മിസൈലുകൾ പ്രഹരിക്കപ്പെട്ടാൽ രക്ഷപ്പെടാൻ മിസൈലിനേക്കാൽ വേഗത്തിൽ പറക്കുക എന്ന തന്ത്രം മാത്രെ ചാരപ്പറവ വിമാനങ്ങൾക്കുണ്ടായിരുന്നുള്ളു.[3] എസ്-ആർ SR-71 ലോകത്തിലാദ്യമായി റഡാറിന്റെ കണ്ണിൽപ്പെടാതെ പറക്കാനുള്ള അശരീരതstealth aircraft. ഉപയോഗപ്പെടുത്തിയ വിമാനമാണ്.

നിർമ്മാണം തുടങ്ങിയതിന്റെ 50 വർഷങ്ങൾക്കു ശേഷം ബ്ലാക്ക്ബേർഡ് ഇപ്പോഴും വൈമാനികരേയും പൊതുജനങ്ങളേരും അമ്പരപ്പിക്കുന്ന ഒന്നാണ്. അവയുടെ നല്ല കാലങ്ങളിൽ ചാരനിരീക്ഷണങ്ങൾ നടത്തി ലോകത്തിന്റെ എല്ലായിടങ്ങളിൽ നിന്നും നിഗൂഢ രഹസ്യങ്ങൾ ചോർത്താൻ ബ്ലാക്ക്ബേഡിനു കഴിഞ്ഞിരുന്നു. അമേരിക്കക്കാർ വിയറ്റ്നാമിലും അറബ് ഇസ്രായേൽ യുദ്ധകായത്തും ഗൾഫ് യുദ്ധകാലത്തും സോവിയറ്റ് യൂണിയന്റെ രഹസ്യങ്ങളിലേക്കുമെല്ലാം എത്തിനോട്ടം നടത്താൻ ബ്ലാക്ക്ബേഡിനെ ഉപയോഗിച്ചു.[4]

നിർമ്മാണ ചരിത്രം

[തിരുത്തുക]

പശ്ചാത്തലം

[തിരുത്തുക]

ലോക്ക്‌ഹീഡ് എസ്.ആർ 71 നിർമ്മിക്കുന്നതിനു മുൻപ് ഉണ്ടാക്കിയ നിരീക്ഷണവിമാനം താരതമ്യേന വേഗം കുറഞ്ഞ ലോക്ക്‌ഹീഡ് യു-2 ആയിരുന്നു. സി.ഐ.എ.ക്കുവേണ്ടി നിർമ്മിച്ച യു-2 വിനു പോരായ്മകൾ ഉണ്ടായിരുന്നതും 1960 ലെ യു-2 സംഭവവും സി.ഐ.എ യെ പുതിയ ഒരു നിരീക്ഷണപ്പറവയെ ഉണ്ടാക്കുന്നതിനായി പ്രേരിപ്പിക്കുകയും കെല്ലി ജോൺസണെത്തന്നെ അവർ അതേല്പിക്കുകയും ചെയ്തു.[5] ലോക്ക്‌ഹീഡിന്റെ സ്കങ്ക് വർക്സ് വിഭാഗമാണ് അവിടന്നങ്ങോട്ടുള്ള നിർമ്മാണം നടത്തിയത്[6]

കെല്ലി ജോൺസൺ രൂപനിർമ്മാണം നടത്തിയ എ-12 ആദ്യമായി പരീക്ഷണപ്പറക്കൽ നടത്തിയത് ഏരിയ 51 എന്ന വളരെയധികം രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്ന പരീക്ഷണ നിരീക്ഷണ പ്രദേശത്താണ് 13 വിമാനങ്ങൾ നിർമ്മിക്കുകയുണ്ടായി. പ്രാറ്റ്&വിറ്റ്നി ജെ58 എന്ന അക്കാലത്തെ ശക്തമായ വിമാന എഞ്ചിൻ ആയിരുന്നു ഉപയോഗിക്കാൻ ഉദ്ദേശിച്ചിരുന്നതെങ്കിലും വേണ്ടത്ര എഞ്ചിനുകൾ കിട്ടാത്തതുകൊണ്ട് ശക്തി കുറഞ്ഞ പ്രാറ്റ്&വിറ്റ്നി ജെ75 എന്ന യന്ത്രം ഉപയോഗിക്കേണ്ടതായി വന്നു. അങ്ങനെ മിക്കവാറും എല്ലാ എ 12 വിമാനങ്ങളിലേയും സ്ഥിരം എഞ്ചിനായി ജെ75 ഉപയോഗിച്ചു എങ്കിലും ജെ 75 ലഭ്യമായതോടെ പുതിയ വിമാനങ്ങളിലെല്ലാം എഞ്ചിൻ മാറ്റി ജെ58 ഘടിപ്പിച്ചു തുടങ്ങി. എസ്.ആർ. 71 നും ഈ എഞ്ചിൻ തന്നെയാണു ഉപയോഗിച്ചുതുടങ്ങിയത്. 1968 കളിൽ ഇവയൂടെ നിർമ്മാണം പൂറ്ത്തിയായില്ലെങ്കിലും സാമ്പത്തികഞെരുക്കം മൂലം വടക്കൻ കൊറിയയിലും വിയറ്റ്നാം യുദ്ധകാലത്തും [7] നിരവധി ജോലികൾ ചെയ്യാനായി എ-12 വിനിയോഗിക്കപ്പെട്ടും താമസിയാതെ ഇവ ഒക്റ്റോബർ 1968 ഓടെ വിരമിക്കപ്പെടുകയും [8]

നാമകരണം

[തിരുത്തുക]
Blackbird on the assembly line at Lockheed Skunk Works
SR-71 Blackbird assembly line at Skunk Works

എസ്. ആർ 71 നാമകരണപ്രക്രിയ 1924 ഇൽ അമേർക്കൻ ഐക്യനാടുകളിലെ വ്യോമയാന നാമകരണരീതി പിന്തുടർന്നു. ഈ രീതിയിൽ അവസാനത്തെത് എക്സ്ബി-70 വാക്കൈറീ എന്ന ബോംബർ വിമാനമായിരുന്നു. ഇതിനെ അധികരിച്ചു നിർമ്മിച്ച എസ്,ആർ 71 ന്റെ ബോംബറിനെ ഇതേ നാമകരണരീതി ഉപയോഗിച്ച് ബി 71 എന്നു വിളിച്ചു. എന്നാൽ 71 എന്നത് പിന്നീട് വിമാനത്തിന്റെ ടൈപ്പ് മാറ്റി എസ് ആർ ആയപ്പോഴും വിട്ടുകളയാതെ ഉപയോഗിച്ചു."Lockheed B-71 (SR-71)". National Museum of the United States Air Force. 29 October 2009. Retrieved 2 October 2013.</ref>

എസ്.ആർ

[തിരുത്തുക]

ബി 70 യെ നവീകരിച്ച് ആർ.സ്. 70 ആക്കാം എന്നായിരുന്നു ആദ്യം ഉദ്ദേശിച്ചിരുന്നത് എങ്കിലും എ.12 നു കൂടുതൽ ശക്തിയും സാധ്യതകളും ഉണ്ടെന്നു തെളിഞ്ഞതോടെ വ്യോമസേന എ-12 നെ നവീകരിക്കാനുള്ള നിർദ്ദേശം നൽകുകയായിരുന്നു [9] ആർ-12 എന്നാണ് ആദ്യം വിളിച്ചു വന്നതെങ്കിലും [N 1] നിർമ്മിച്ച വിമാനങ്ങൾ എ.12 നേക്കാളും നീൾമുള്ളവയായിരുന്നു. ചാരപ്പണിക്കായി സിഗ്നൽ സെൻസറുകളും വശങ്ങളിലായി വ്യോമ റഡാറുകളും വലിയ കാമറകളും പിടിപ്പിച്ചിരുന്നു.[9] സി.ഐ.എ.യുടെ കൈവശം ഉണ്ടായിരുന്ന എ12 നും വ്യോമസേനയുടെ എ-12 നേക്കാളും ശക്തികൂടിയ കാമറകൾ ഉണ്ടായിരുന്നു. ഇതിനു കാരണമായി പറയുന്നത് ഒരേയൊരു പൈലറ്റിനും മാത്റം ഇരിപ്പിടം ഉണ്ടായിരുന്നതും (വലിയ കാമറക്കു സ്ഥലം ലഭിച്ചു) വ്യോമസേനയുടേതിനാക്കാൽ ഉയരത്തിലും വേഗത്തിലും പറക്കേണ്ടിയിരുന്നു എന്നതുമാണ് [8][8] and more instruments.[10]

രൂപകല്പന

[തിരുത്തുക]
ബ്ലാക്ക്ബേർഡിന്റെ പ്രൊജക്ഷൻ രേഖകൾ
ബ്ലാക്ക്ബേർഡിന്റെ പ്രൊജക്ഷൻ രേഖകൾ

മാക്ക് 3 വേഗത്തിൽ പറക്കാനായാണു ബ്ലാക്ക്ബേർഡിനെ രൂപ കല്പന ചെയ്തിരിക്കുന്നത്. ശബ്ദത്തിനേക്കാൾ മൂന്നിരട്ടിവേഗമാണിത്. ഇക്കാരണത്താൽ പറക്കുന്നതിനിടയി വായുവുമായുള്ള ഘർഷണം കാരണം വിമാനം വല്ലാതെ ചൂടാവാം. ഇതൊഴിവാക്കാനായി വിമാനത്തിന്റെ മിക്ക ഭാഗങ്ങളും ടൈറ്റാനിയം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. റഡാർ വികിരണങ്ങൾ പ്രതിഫലിപ്പിക്കാതെ ചിതറിക്കുന്ന തരത്തിലാണ് വിമാനത്തിന്റെ പുറംഭാഗം രൂപകല്പന ചെയ്തിരിക്കുന്നത്, കൂടാതെ റഡാർ വികിരണങ്ങൾ ആഗിരണം ചെയ്യുന്ന വസ്തുക്കൾ ഉപയോഗിച്ച് പ്രതലം പൊതിയുകയും ചെയ്തു.

പരാമർശങ്ങൾ

[തിരുത്തുക]
  1. "SR-71 Blackbird." lockheedmartin.com. Retrieved: 14 March 2010.
  2. flights that changed the world, National georgraphic channel
  3. "SR71 Blackbird." PBS documentary, Aired: 15 November 2006.
  4. എഡിറ്റേർസ്. "Blackbird Diaries Stories from the fastest jet ever flown". Retrieved 26. We've collected just a few of the stories from Blackbird crews, but when we asked pilots to compare it to other aircraft they'd flown, we stumped them. One summed up the slim similarities: "It's got controls and a throttle {{cite web}}: Check date values in: |accessdate= (help); Cite has empty unknown parameters: |month= and |coauthors= (help); Unknown parameter |accessmonthday= ignored (help); Unknown parameter |accessyear= ignored (|access-date= suggested) (help); line feed character in |title= at position 18 (help)
  5. Rich and Janos 1994, p. 85.
  6. Cefaratt; Gill (2002). Lockheed: The People Behind the Story. Turner Publishing Company. pp. 78, 158. ISBN 978-1-56311-847-0.
  7. McIninch 1996, p. 31.
  8. 8.0 8.1 8.2 Robarge, David. "A Futile Fight for Survival. Archangel: CIA's Supersonic A-12 Reconnaissance Aircraft." Archived 2019-04-03 at the Wayback Machine. CSI Publications, 27 June 2007. Retrieved: 13 April 2009.
  9. 9.0 9.1 Landis and Jenkins 2005, pp. 56–57.
  10. McIninch 1996, p. 29.

കുറിപ്പുകൾ

[തിരുത്തുക]


  1. See the opening fly page in Paul Crickmore's book SR-71, Secret Missions Exposed, which contains a copy of the original R-12 labeled plan view drawing of the vehicle.