ലൈസിസ്ട്രാറ്റ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ലൈസിസ്റ്റ്രാറ്റ (/laɪˈsɪstrətə/ or /ˌlɪsəˈstrɑːtə/; Attic Greek: Λυσιστράτη ) , ഗ്രീക്കു നാടകകൃത്ത് അരിസ്റ്റോഫനീസ് എഴുതിയ രാഷ്ട്രീയ-സാമൂഹ്യ നാടകമാണ്[1].ബിസി.411 ലാണ് ഈ ഹാസ്യ നാടകം എഴുതപ്പെട്ടതെന്ന് അനുമാനിക്കപ്പെടുന്നു[2] ഏതൻസിനും സ്പാർട്ടക്കുമിടയിൽ പതിറ്റാണ്ടുകളായി നിലനിന്ന യുദ്ധം അവസാനിപ്പിക്കാനായി ഗ്രീസിലെ സ്ത്രീകൾ ഒന്നടങ്കം അഭൂതപൂർവമായ ഒരു നടപടി കൈക്കൊള്ളുന്നതാണ് നാടകത്തിലെ പ്രമേയം. പുരുഷന്മാർ ശത്രു പക്ഷവുമായി ഒത്തു തീർപ്പിലെത്തി യുദ്ധം അവസാനിപ്പിക്കുന്നതു വരെ സ്ത്രീകൾ ശാരീരികവേഴ്ചക്ക് തയ്യാറാവില്ല. എന്ന് സ്ത്രീകൾ പ്രഖ്യാപിക്കുന്നു.

നാടകമഞ്ചം, ഏതൻസു ജനതയുടെ ജനപ്രിയ വിനോദങ്ങളിലൊന്നായിരുന്നു. ജനങ്ങളെ രസിപ്പിക്കുന്നതിൽ കവിഞ്ഞ് ഒരു ലക്ഷ്യം അരിസ്റ്റോഫീനസിന് ഉണ്ടായിരുന്നോ എന്ന കാര്യം വ്യക്തമല്ല. പില്ക്കാലത്ത് ഈ നാടകം പല തരത്തിൽ വ്യാഖ്യാനിക്കപ്പെട്ടു, യുദ്ധവിരുദ്ധനാടകമായും പിന്നീട് സ്ത്രീപക്ഷനാടകമാണെന്നും അല്ലെന്നുമൊക്കെ[3], [4]

ചരിത്ര പശ്ചാത്തലം[തിരുത്തുക]

ഏതൻസും സ്പാർട്ടയും പുരാതന ഗ്രീസിലെ ശക്തിയും സ്വാധീനവുമുള്ള രണ്ടു നഗരരാഷ്ട്രങ്ങളായിരുന്നു.നഗരരാഷ്ട്രമെന്നതിൽക്കവിഞ്ഞ് ഒരു സാമ്രാജ്യമെന്ന നിലയിൽ ഏതൻസ് വളരാൻ തുടങ്ങിയപ്പോൾ സ്പാർട്ട അതിനെതിരായി കരുനീക്കങ്ങൾ തുടങ്ങി. പെലോപ്പനീയൻ പ്രദേശങ്ങളിൽ ഏതൻസിന്റെ ആധിപത്യത്തെ എതിർത്തു നില്ക്കാനായി സ്പാർട്ട തദ്ദേശവാസികൾക്ക് സൈനികസഹായം ചെയ്തു തുടങ്ങി. ഈ സംഘർഷം ചരിത്രത്തിൽ പെലപ്പൊനേഷ്യൻ യുദ്ധം എന്ന് അറിയപ്പെടുന്നു. ഈ യുദ്ധത്തെക്കുറിച്ചുള്ള ചരിത്രപരമായ വിശദവിവരങ്ങൾ ഏതൻസ് സൈന്യാധിപൻ തുസൈഡിഡസ് എട്ടു വാല്യങ്ങളിലായി പ്രതിപാദിക്കുന്നു. [5].

ഇതിവൃത്തം[തിരുത്തുക]

ലൈസിസ്റ്റ്രാറ്റ എന്ന സംയുക്തപദത്തിന്റെ അർഥം അണികളെ( പട്ടാളത്തെ) പിരിച്ചു വിടുക എന്നാണ്. അഴിച്ചു വിടുക, വിലയിപ്പിക്കുക, സ്വതന്ത്രമാക്കുക എന്നിങ്ങനെ പലതരത്തിൽ വിക്ഷിക്കാവുന്നതാണ് ലൈസിസ് ( lysis) എന്ന പദം. സ്റ്റ്രാറ്റോസ് (stratos) എന്നതിന് അണി, സൈന്യം പട്ടാളം എന്നൊക്കേയും. എന്നാൽ നാടകത്തിൽ യുദ്ധവിരുദ്ധതയും നിരായുധീകരണവും മാത്രമല്ല പുരുഷമേധാവിത്വവും സ്ത്രീകളുടെ അരികുവത്കരണവും ഒളിവു മറവില്ലാതെ സ്ത്രീ-പുരുഷ ലൈംഗികതയും ചർച്ചാ വിഷയമാകുന്നുണ്ട്. ഈ നാടകത്തെ ജനപ്രിയമാക്കിയതിന് മറ്റൊരു കാരണം ഗ്രീക്ക് ഇതിഹാസകഥാപാത്രങ്ങളേയും, മരിച്ചവരും സമകാലീനരുമായ വ്യക്തികളേയും കുറിച്ചുള്ള സൂചനകളും അവർക്കു നേരേയുള്ള പരിഹാസശരങ്ങളുമായിരിക്കുമെന്ന് അനുമാനിക്കപ്പെടുന്നു [6]അവലംബം[തിരുത്തുക]

  1. ലൈസിസ്റ്റ്രാറ്റ- അരിസ്റ്റോഫനീസിന്റെ നാടകം ഇംഗ്ലീഷ് പരിഭാഷ
  2. ലൈസിസ്റ്റ്രാറ്റ-സംഗ്രഹം
  3. Gonda A.H. Van Steen (2000). Venom in Verse: Aristophanes in Modern Greece,Princeton Modern Greek Studies. Princeton University Press. p. 76-124. ISBN 9781400823758.
  4. Aristophanes (Tr)Michael Ewans (2012). Lysistrata, The Women's Festival, and Frogs Volume 42 of Oklahoma Series in Classical Culture Series. University of Oklahoma Press. ISBN 9780806185149.
  5. The History of Peloponnesian War by Thucydides
  6. Aristophanes,ed Henderson, Jeffrey (2011). Lysistrata. Hackett Publishing. ISBN 9781585104727.CS1 maint: multiple names: authors list (link)
"https://ml.wikipedia.org/w/index.php?title=ലൈസിസ്ട്രാറ്റ&oldid=2501165" എന്ന താളിൽനിന്ന് ശേഖരിച്ചത്