ലെസ്ലി ക്ലോഡിയസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ലെസ്ലി ക്ലോഡിയസ്
Personal information
Born 25 March 1927
Bilaspur
Died 20 December 2012
Kolkata
Height 5'4" (162 cm)
Playing position Right-half
National team
1948-60 India 70 caps
Olympic medal record
Men's Field Hockey
Representing  ഇന്ത്യ
Gold medal – first place 1948 London Team competition
Gold medal – first place 1952 Helsinki Team competition
Gold medal – first place 1956 Melbourne Team competition
Silver medal – second place 1960 Rome Team competition

ഇന്ത്യയുടെ ഇതിഹാസ ഹോക്കിതാരമായിരുന്നു ലെസ്ലി ക്ലോഡിയസ് (25 മാർച്ച് 1927[1] - 20 December 2012[2]) ഹോക്കിയിൽ ഏറ്റവും കൂടുതൽ ഒളിമ്പിക് മെഡലുകളെന്ന ഗിന്നസ് റെക്കോഡ് ക്ലോഡിയസിന്റെയും ഉധംസിങ്ങിന്റെയും പേരിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്.[3]

ജീവിതരേഖ[തിരുത്തുക]

ഛത്തിസ്ഗഡിലെ ബിലാസ്പൂരിൽ ജനിച്ച ലെസ്ലി വാൾട്ടർ ക്ലോഡിയസ് ഇന്ത്യൻ ഹോക്കിയുടെ പ്രതാപകാലത്ത് ടീം അംഗമായിരുന്നു ക്ലോഡിയസ്. 1948(ലണ്ടൻ ), 1952(ഹെൽസിങ്കി), 1956(മെൽബൺ ) ഒളിമ്പിക്‌സുകളിൽ ഇന്ത്യ സ്വർണം നേടുമ്പോൾ ടീമിലെ കരുത്തനായ താരമായിരുന്നു ക്ലോഡിയസ്. 1960-ലെ റോം ഒളിമ്പിക്‌സിൽ വെള്ളി നേടിയ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനുമായിരുന്നു.[4] ധ്യാൻചന്ദിനു ശേഷം ഇന്ത്യ കണ്ട ഏറ്റവും മികച്ച ഹോക്കി താരങ്ങളിലൊരാളായാണ് ക്ലോഡിയസ് അറിയപ്പെടുന്നത്. റൈറ്റ് ഹാഫായി കളിച്ചിരുന്ന അദ്ദേഹത്തിൻറെ ഡ്രിബ്ളിങ്ങും പാസിങ്ങും അനുപമമായിരുന്നു.[5]

1974, '78 ഏഷ്യൻ ഗെയിംസുകളിൽ ഇന്ത്യൻ ടീം മാനേജരായും കുറേക്കാലും സെലക്ടറായും പ്രവർത്തിച്ചു.

പുരസ്കാരങ്ങൾ[തിരുത്തുക]

  • 1971ൽ പത്മശ്രീ

അവലംബം[തിരുത്തുക]

  1. "Olympics". sports-reference. മൂലതാളിൽ നിന്നും 2009-02-16-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 20 December 2012.
  2. "Hockey legend Leslie Claudius passes away" (ഭാഷ: English). DNA India. PTI. 20 ഡിസംബർ 2012. ശേഖരിച്ചത് 2012-12-20. Unknown parameter |month= ignored (help)CS1 maint: date and year (link) CS1 maint: unrecognized language (link)
  3. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-12-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-12-21.
  4. http://www.livevartha.com/read-more.php?id=28155[പ്രവർത്തിക്കാത്ത കണ്ണി]
  5. http://www.metrovaartha.com/2012/12/20234848/hockey.html[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ലെസ്ലി_ക്ലോഡിയസ്&oldid=3644023" എന്ന താളിൽനിന്ന് ശേഖരിച്ചത്