ലെസ്ലി ആൻ വാറൻ
ലെസ്ലി ആൻ വാറൻ | |
---|---|
ജനനം | ന്യൂയോർക്ക് സിറ്റി, യു.എസ്. | ഓഗസ്റ്റ് 16, 1946
മറ്റ് പേരുകൾ | ലെസ്ലി വാറൻ |
തൊഴിൽ |
|
സജീവ കാലം | 1963–present |
ജീവിതപങ്കാളി(കൾ) | റോൺ ടാഫ്റ്റ്
(m. 2000) |
പങ്കാളി(കൾ) | ജെഫ്രി ഹോർനാഡേ (1977–1985) |
കുട്ടികൾ | 1 |
ലെസ്ലി ആൻ വാറൻ (ജനനം ഓഗസ്റ്റ് 16, 1946)[1] ഒരു അമേരിക്കൻ നടിയും ഗായികയുമാണ്.
1963-ൽ, 17-ാം വയസ്സിൽ, 110 ഇൻ ദ ഷേഡ് എന്ന മ്യൂസിക്കലിലൂടെ അവർ ബ്രോഡ്‌വേയിൽ അരങ്ങേറ്റം കുറിച്ചു. 1965-ൽ സിൻഡ്രെല്ലയുടെ ടെലിവിഷൻ മ്യൂസിക്കൽ പ്രൊഡക്ഷൻസിൽ ടൈറ്റിൽ റോളിൽ അഭിനയിച്ചതിൻറെ പേരിൽ അവർക്ക് വലിയ അംഗീകാരം ലഭിച്ചു. പിന്നീട് ഡിസ്നി മ്യൂസിക്കൽ സിനിമകളായ ദി ഹാപ്പിയസ്റ്റ് മില്യണയർ (1967), ദി വൺ ആൻഡ് ഒൺലി, ജെനുയിൻ, ഒറിജിനൽ ഫാമിലി ബാൻഡ് (1968) എന്നിവയിൽ ജോൺ ഡേവിഡ്‌സണൊപ്പം അഭിനയിച്ചു.
1970 കളിൽ, കൂടുതലും ടെലിവിഷൻ രംഗത്ത് പ്രവർത്തിച്ച ആൻ വാറൻ, മിഷൻ: ഇംപോസിബിൾ (1970-71) എന്ന സിബിഎസ് നാടകീയ പരമ്പരയിൽ ഡാന ലാംബെർട്ടിനെ അവതരിപ്പിച്ചതിൻറെ പേരിൽ ഗോൾഡൻ ഗ്ലോബ് നാമനിർദ്ദേശം ലഭിച്ചു. 1978-ൽ, ഹരോൾഡ് റോബിൻസിൻറെ 79 പാർക്ക് അവന്യൂ എന്ന എൻബിസി മിനിപരമ്പരയിലെ വേഷത്തിന് ഒരു നാടക പരമ്പരയിലെ മികച്ച നടിക്കുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരം അവർ നേടി. 1983-ൽ, വിക്ടർ/വിക്ടോറിയ എന്ന സംഗീതാത്മക ചിത്രത്തിൽ നോർമ കാസിഡിയെ അവതരിപ്പിച്ചതിന് മികച്ച സഹനടിക്കുള്ള അക്കാദമി അവാർഡിന് വാറൻ നാമനിർദ്ദേശം ചെയ്യപ്പെട്ടു. സോംഗ്റൈറ്റർ (1984), ഫാമിലി ഓഫ് സ്പൈസ് (1990) എന്നീ ചിത്രങ്ങളിലെ പ്രകടനങ്ങൾക്ക് അവർക്ക് രണ്ട് അധിക ഗോൾഡൻ ഗ്ലോബ് നാമനിർദ്ദേശങ്ങലും ലഭിച്ചിട്ടുണ്ട്.
റേസ് ഫോർ ദ യാങ്കി സെഫിർ (1981), എ നൈറ്റ് ഇൻ ഹെവൻ (1983), ചൂസ് മി (1984), ക്ലൂ (1985), ബർഗ്ലർ (1987), കോപ്പ് (1988), ലൈഫ് സ്റ്റിങ്ക്സ് (1991), പ്യുവർ കൺട്രി (1992), കളർ ഓഫ് നൈറ്റ് (1994), ദി ലിമെയ് (1999), സെക്രട്ടറി (2002) എന്നിവയാണ് അവളുടെ മറ്റ് പ്രധാന ചലച്ചിത്രങ്ങൾ.
അവലംബം
[തിരുത്തുക]- ↑ "Lesley Ann Warren – Broadway Cast & Staff | IBDB". www.ibdb.com. Archived from the original on July 2, 2022.