ലൂൺ
Divers / Loons | |
---|---|
The Pacific Loon (Gavia pacifica) is the sister species of the Black-throated Diver (G. arctica) | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Aves |
Superorder: | Gaviomorphae |
Order: | Gaviiformes |
Family: | Gaviidae Coues, 1903[1] |
Genus: | Gavia Forster, 1788 |
Diversity | |
5 species | |
Synonyms | |
Family-level: Genus-level: |
ജീവിതത്തിന്റെ 99 ശതമാനവും ജലത്തിൽ കഴിയുന്ന പക്ഷിയാണ് ലൂൺ. 90 സെ.മീറ്റർ വരെ വലിപ്പംവെക്കുന്ന ലൂണുകൾ പത്തുവർഷത്തോളം ആയുർദൈർഘ്യമുള്ള പക്ഷികളാണ്. യൂറോപ്പ്, വടക്കെ അമേരിക്ക തുടങ്ങിയ പ്രദേശങ്ങളിലാണ് ലൂൺ പക്ഷികളുടെ ആവാസം. Gavia immer എന്ന് ശാസ്ത്രനാമം.
ഘടന
[തിരുത്തുക]ആൺപക്ഷികളാണ് ശരീരവലിപ്പത്തിന്റെ കാര്യത്തിൽ മുന്നിൽ. കൊക്ക് നീളമേറിയതും ഒരു കഠാരയുടെ ആകൃതിയുള്ളതുമാണ്. ഇരപിടിത്തത്തിന് തികച്ചും അനുയോജ്യമാണിത്. ജലത്തിൽമുങ്ങി ഇരകളെ കണ്ടെത്തുകയും ജലത്തിൽവെച്ചുതന്നെ കൊന്നുതിന്നുകയും ചെയ്യും. എന്നാൽ, വലിയ ഇരകളെ ഭക്ഷിക്കാൻ കൂടുതൽ സമയം വേണ്ടിവരുന്നതിനാൽ ജലത്തിൽ വെച്ച് ഭക്ഷിക്കാറില്ല. ഇരയെ ജലപ്പരപ്പിൽ കൊണ്ടുവന്നശേഷമാണ് ഭക്ഷണമാക്കുക. ഇവയുടെ കാലുകൾ ഘടിപ്പിച്ചിരിക്കുന്നത് ശരീരത്തിന്റെ ഏറെ പിന്നിലായാണ്. അതുകൊണ്ട് നടത്തം എളുപ്പമല്ല. എന്നാൽ, കാലുകളുടെ ഈ ഘടന ജലസഞ്ചാരത്തിന് ഏറെ അനുഗുണമാണുതാനും. അതുകൊണ്ടുതന്നെയാവാം ലൂൺപക്ഷികൾ ജീവിതം മുഴുവൻ ജലത്തിൽ കഴിയാനിഷ്ടപ്പെടുന്നത്. ഇണചേരേണ്ട അവസരങ്ങളിൽ മാത്രമേ ലൂൺ പക്ഷികൾ കരയിലെത്താറുള്ളൂ. വൈകാതെ തന്നെ പക്ഷികൾ ജലത്തിൽ തിരികെ എത്തുകയും ചെയ്യും. ലൂൺ പക്ഷികൾ കൂടൊരുക്കുന്നതും ജലപരിസരങ്ങളിലാണ്.[2]
ശബ്ദം
[തിരുത്തുക]- Voices of the Loon, Robert J. Lurtsema, narrator. recorded by William E. Barklow. North American Loon Fund/National Audubon Society. (1980)
അവലംബം
[തിരുത്തുക]- ↑ Melville, RV & JDD Smith, ed. (1987). Official Lists and Indexes of Names and Works in Zoology. ICZN. p. 17.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-06-08. Retrieved 2012-10-17.
പുറംകണ്ണികൾ
[തിരുത്തുക]- Tree of Life Gaviidae Archived 2012-08-01 at the Wayback Machine.
- Loon sounds Archived 2015-03-18 at the Wayback Machine.
- Loon videos Archived 2011-09-03 at the Wayback Machine. on the Internet Bird Collection
- Loon Preservation Committee
- Diving Birds of North America, by Paul Johnsgard
- Watch the National Film Board of Canada animated short Loon Dreaming