ലൂസി കുര്യൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സിസ്റ്റർ ലൂസി കുര്യൻ
സിസ്റ്റർ ലൂസി കുര്യൻ (ഇടത്)
ജനനം (1956-06-01) 1 ജൂൺ 1956  (67 വയസ്സ്)
കോളയാട്, കണ്ണൂർ, കേരളം
ദേശീയതഇന്ത്യൻ
തൊഴിൽസാമൂഹ്യ പ്രവർത്തനം, സ്ത്രീ-അവകാശ സംരക്ഷണ പ്രവർത്തക, കന്യാസ്ത്രീ
അറിയപ്പെടുന്നത്മഹർ (എൻജിഒ) സ്ഥാപക
ഇന്റർഫെയ്ത് അസോസിയേഷൻ ഫോർ സർവീസ് ടു ഹ്യൂമാനിറ്റി ആൻഡ് നേച്ചർ സ്ഥാപക
മാതാപിതാക്ക(ൾ)വാകച്ചാലിൽ കുര്യൻ (അച്ഛൻ)
മറിയക്കുട്ടി (അമ്മ)
പുരസ്കാരങ്ങൾനാരി ശക്തി പുരസ്കാർ
പോൾ ഹാരിസ് ഫെല്ലോ - റോട്ടറി ഇന്റർനാഷണനൽ
വനിത (ദ്വൈവാരിക) വുമൺ ഓഫ് ദ ഇയർ 2016
ഗ്ലോബൽ വിമെൻസ് ലീഡർഷിപ് അവാർഡ് 2011

വിവിധ ചൂഷണങ്ങൾക്ക് ഇരയായവരും ഉപേക്ഷിക്കപ്പെട്ടവരുമായ സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി പ്രവർത്തിക്കുന്ന പൂണെ ആസ്ഥാനമായി പ്രവർത്തിക്കുന്ന മഹർ (എൻജിഒ) എന്ന സാമൂഹ്യ സംഘടനയുടെ സ്ഥാപകയും ഡയറക്ടറുമാണ് സിസ്റ്റർ ലൂസി കുര്യൻ (Lucy Kurien). [1]

ജീവിതം[തിരുത്തുക]

ദക്ഷിണേന്ത്യയിലെ കേരളത്തിൽ ജനിച്ച സിസ്റ്റർ ലൂസി, പന്ത്രണ്ടാം വയസ്സിൽ മെച്ചപ്പെട്ട വിദ്യാഭ്യാസം തേടി മുംബൈയിലേക്ക് താമസം മാറി. പാവപ്പെട്ടവരുടെ അവസ്ഥകളെക്കുറിച്ചുള്ള അവരു‍ടെ ആദ്യ അനുഭവങ്ങൾ നഗരത്തിന്റെ ചേരികളിൽ നിന്നായിരുന്നു. പത്തൊമ്പതാം വയസ്സിൽ അവർ ഒരു കന്യാസ്ത്രീ ആവാൻ ആഗ്രഹിച്ച് അധ്യാപനത്തിലും നഴ്സിങ്ങിലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ഹോളി ക്രോസ് ഓർഡറിൽ ചേർന്നു. [2]

മദർ തെരേസയുടെ പ്രവർത്തനങ്ങൾ പ്രചോദനം ആയെടുത്ത്, താൻ സഹായിക്കാൻ ആഗ്രഹിക്കുന്ന ജനങ്ങളോട് കൂടുതൽ അടുക്കാനും പാവപ്പെട്ടവരുടെ ജീവിതത്തിൽ നേരിട്ട് ഇടപെടാൻ തുടങ്ങി. വിവിധ ചൂഷണങ്ങൾക്ക് ഇരയായ സ്ത്രീകളെ സഹായിക്കാൻ ഹോളി ക്രോസ് കോൺവെന്റിലെ സിസ്റ്റർ നോയിലിൻ പിന്റോ സ്ഥാപിച്ച ഹോപ് എന്ന സംഘടനയിൽ 1989ൽ ചേർന്നു. ഇപ്പോഴും ഹോപിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സിസ്റ്റർ ലൂസിക്ക് 1991ൽ അവരുടെ ജീവിതത്തിലെ പ്രധാനപ്പെട്ട സന്നദ്ധപ്രവർത്തനത്തങ്ങൾക്ക് മുഖ്യകാരണമായ ഒരു വഴിത്തിരിവുണ്ടായി. ഒരു ഗർഭിണിയായ സ്ത്രീ മദ്യപാനിയായ തന്റെ ഭർത്താവിന്റെ അക്രമങ്ങൾ ഭയന്ന് സിസ്റ്റർ ലൂസിയുടെ അടുത്ത് അഭയത്തിനെത്തി. സമുദായത്തിന് പുറമെയുള്ളവരെ കോൺവെന്റിൽ എടുക്കുന്ന പതിവില്ലാതിരുന്നതിനാൽ സിസ്റ്റർ ലൂസി അവരെ എവിടേക്ക് അയയ്ക്കണമെന്ന് അറിയാതെ നിന്നു. എങ്കിലും അവരെ തൊട്ടടുത്ത ദിവസം തന്നെ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് മടക്കിയയച്ചു. അന്ന് വൈകുന്നേരം ആ സ്ത്രീയുടെ ഭർത്താവ് അവളെ മദ്യത്തിൽ കുളിപ്പിച്ച് തീയിട്ടു. സ്ത്രീയും കുഞ്ഞും ആ സംഭവത്തിൽ മരിച്ചു. [2]

ആ സംഭവം സിസ്റ്റർ ലൂസിയുടെ ജീവിതം തകർച്ചയുടെ വക്കിലെത്തിച്ചു. ഈ ഹീനകൃത്യവും അത് തടയാൻ സാധിക്കാത്തതിനെ പറ്റിയുള്ള ചിന്തകളുമായി മാനസികമായി പൊരുത്തപ്പെടാൻ ആറ് വർഷത്തോളം അവർ പ്രയാസമനുഭവിച്ചു. അത്തരം സ്ത്രീകൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന തിരിച്ചറിവ് അവർക്കുണ്ടായി. അങ്ങനെ 1997ൽ മഹാരാഷ്ട്രയിലെ പൂണെയിൽ മഹർ സ്ഥാപിച്ചു. തുടക്കത്തിൽ പിന്തുണയ്ക്കായി ആരും ഇല്ലാതിരുന്നതിനാൽ മഹർ ഒറ്റയ്ക്ക് തുടങ്ങാൻ അവർ നിർബന്ധിതയായി. ക്രിസ്തീയേതര സംഘടന തുടങ്ങാൻ വേണ്ട ഉപദേശങ്ങളും ദാതാക്കളെ കണ്ടെത്താൻ വേണ്ട സഹായങ്ങളും സിസ്റ്റർ ലൂസിയുടെ ഒരു സുഹൃത്തായ ഫാദർ ഫ്രാൻസിസ് ഡിസായിൽ നിന്ന് ലഭിച്ചു. മഹർ 100% മതേതരമാണ്. മഹറിന്റെ തുടക്കം മുതൽ തന്നെ ചൂഷണങ്ങളും, പട്ടിണിയും, അവഗണനനയും നേരിട്ട അനവധി സ്ത്രീകൾക്ക് സുരക്ഷിതമായ അഭയവും പുനരധിവാസവും നൽകിയിട്ടുണ്ട്.

മഹറിന്റെ സ്ഥാപനം[തിരുത്തുക]

ജാതി, സമുദായം, മതം എന്നിവ പരിഗണിക്കാതെ നിരാശ്രയരായ സ്ത്രീകളെ സഹായിക്കാനാണ് സിസ്റ്റർ ലൂസി മഹർ സ്ഥാപിച്ചത്. മഹറിന് ആവശ്യമായ പിന്തുണ ലഭിക്കാൻ ഏകദേശം ഏഴ് വർഷത്തോളം വേണ്ടിവന്നു. 1997ൽ പൂണെയുടെ പ്രാന്തപ്രദേശത്തുള്ള വാദു ബുദ്റുക്ക് എന്ന ചെറിയ ഗ്രാമത്തിൽ ആദറിന്റെയത്തെ വീട് തുറന്നു.

പോപ്പ് ഫ്രാൻസിസിനൊപ്പം സിസ്റ്റർ ലൂസി

വിവിധ ഇടങ്ങളിലായി പോപ്പ് ഫ്രാൻസിസ്, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, മുൻ അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ എന്നിവരുമായി കൂടിക്കാഴ്ച നടത്താൻ ലൂസിക്ക് അവസരം ലഭിച്ചു.

ഇന്റർഫെയ്ത് അസോസിയേഷൻ ഫോർ സർവീസ് ടു ഹ്യൂമാനിറ്റി ആൻഡ് നേച്ചർ[തിരുത്തുക]

ഫെബ്രുവരി 2017ൽ, സിസ്റ്റർ ലൂസി കുര്യൻ, ഇന്റർഫെയ്ത് അസോസിയേഷൻ ഫോർ സർവീസ് ടു ഹ്യൂമാനിറ്റി ആൻഡ് നേച്ചർ പൂണെയിൽ സ്ഥാപിച്ചു.

2017 ഒക്ടോബറിലെ കണക്കുകൾ പ്രകാരം, ഈ സംഘടനയിൽ 8 രാജ്യങ്ങളിൽ നിന്നുള്ള 198 അംഗങ്ങൾ ഉണ്ട്.

ബഹുമതികൾ[തിരുത്തുക]

  • 2018: നീർജ ഭാനോട് അവാർഡ്
  • 2018: ജിജാഭായ് അച്ചീവേഴ്സ് അവാർഡ്
  • 2017: ശ്രീ സത്യ സായി അവാർഡ് ഫോർ ഹ്യൂമൺ എക്സലൻസ് - 'യൂണിറ്റി ഓഫ് റിലീജിയൺസ്'
  • 2016: നാരി ശക്തി അവാർഡ്
  • 2016: വനിത വുമൺ ഓഫ് ദ ഇയർ
  • 2011: ലീഡർഷിപ്പ് അവാർഡ്, ഗ്ലോബൽ വിമെൻസ് സമ്മിറ്റ്സ്

അവലംബങ്ങൾ[തിരുത്തുക]

  1. "Maher away from home for abandoned mental patients - Indian Express". archive.indianexpress.com (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 2017-01-29.
  2. 2.0 2.1 {{cite news}}: Empty citation (help)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ലൂസി_കുര്യൻ&oldid=3073460" എന്ന താളിൽനിന്ന് ശേഖരിച്ചത്