ലൂസി അഡൽസ്ബെർഗർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

രണ്ടാം ലോകമഹായുദ്ധസമയത്ത് ഓഷ്വിറ്റ്സ്, റാവൻസ്ബ്രൂക്ക് തടങ്കൽപ്പാളയങ്ങളിൽ തടവിലാക്കപ്പെട്ട ഒരു ജർമ്മൻ ഡോക്റ്ററായിരുന്നു ലൂസി അഡൽസ്ബെർഗർ (12 ഏപ്രിൽ 1895 - 2 നവംബർ 1971). ഇമ്മ്യൂണോളജിയിൽ സ്പെഷ്യലൈസ് ചെയ്ത അവർ സഹതടവുകാർക്ക് വൈദ്യസഹായം നൽകിയിരുന്നു.

ആദ്യകാല ജീവിതം[തിരുത്തുക]

1895 ഏപ്രിൽ 12 ന് ന്യൂറംബർഗിലാണ് അഡൽസ്ബർഗർ ജനിച്ചത്. എർലാൻജനിൽ വൈദ്യശാസ്ത്രം പഠിച്ച ശേഷം, 1920-ൽ പ്രാക്ടീസ് ചെയ്യാൻ തുടങ്ങിയ അവർ 1925-ൽ ബെർലിനിലെ വെഡ്ഡിംഗ് എന്ന സ്ഥലത്തേക്ക് താമസം മാറി. അവിടെ ഇന്റേണൽ മെഡിസിൻ, പീഡിയാട്രിക്സ് എന്നിവയിൽ പ്രാക്ടീസ് ചെയ്തുകൊണ്ട് രോഗപ്രതിരോധത്തിലും അലർജിയിലും സ്പെഷ്യലൈസ് ചെയ്തു. 1927-ൽ, റോബർട്ട് കോച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഒരു സീറോളജിക്കൽ റിസർച്ച് ഗ്രൂപ്പിനോടൊപ്പം ചേർന്നുവെങ്കിലും 1933-ൽ സെമിറ്റിക് വിരുദ്ധ നിയമങ്ങൾ കൊണ്ടുവന്നതിനാൽ അവരെ അവിടെനിന്ന് പിരിച്ചുവിട്ടു. 1938-ൽ അവരുടെ മെഡിക്കൽ ലൈസൻസും എടുത്തുകളഞ്ഞു.[1]

കോൺസെൻട്രേഷൻ ക്യാമ്പുകൾ[തിരുത്തുക]

1943 മെയ് 17-ന് ബെർലിനിൽ നിന്ന് അഡെൽസ്ബെർഗറിനെ ഓഷ്വിറ്റ്സ് കോൺസെൻട്രേഷൻ ക്യാമ്പിലേക്ക് അയച്ചു. അവിടെ, ക്യാമ്പിലെ ആശുപത്രികളിൽ, പ്രത്യേകിച്ച് ടൈഫസ് ബാധിച്ച തടവുകാർക്ക് അവർ വൈദ്യസഹായം നൽകി.[2] പിന്നീട് റാവൻസ്ബ്രൂക്കിലേക്ക് മാറ്റിയ അഡൽസ്ബെർഗ്, 1945 മെയ് 2-ന് മോചിപ്പിക്കപ്പെട്ടു.[3]

പിൽക്കാല ജീവിതം[തിരുത്തുക]

1946-ൽ അമേരിക്കൻ ഐക്യനാടുകളിലേയ്ക്ക് കുടിയേറിയ അഡെൽസ്ബെർഗർ ന്യൂയോർക്കിൽ മെഡിസിൻ പരിശീലനം പുനരാരംഭിക്കുകയും അവിടെ 1971 നവംബർ 2-ന് അവർ മരണമടയുകയും ചെയ്തു.[4] 1956-ൽ ഓഷ്വിറ്റ്സിലെ തന്റെ അനുഭവങ്ങളെക്കുറിച്ചുള്ള അവൾ പ്രസിദ്ധീകരിച്ച ഒരു ഓർമ്മക്കുറിപ്പ് 1995-ൽ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു.[5]

അവലംബം[തിരുത്തുക]

  1. "Medizin im Nationalsozialismus" (PDF). Deutsches Ärzteblatt (in ജർമ്മൻ). 103 (18): 1232. 5 May 2006. Retrieved 23 January 2018.
  2. "Auschwitz: A Doctor's Story". Kirkus Reviews. 1 September 1995. Retrieved 23 January 2018.
  3. "Medizin im Nationalsozialismus" (PDF). Deutsches Ärzteblatt (in ജർമ്മൻ). 103 (18): 1232. 5 May 2006. Retrieved 23 January 2018.
  4. "Medizin im Nationalsozialismus" (PDF). Deutsches Ärzteblatt (in ജർമ്മൻ). 103 (18): 1232. 5 May 2006. Retrieved 23 January 2018.
  5. "Auschwitz: A Doctor's Story". Kirkus Reviews. 1 September 1995. Retrieved 23 January 2018.
"https://ml.wikipedia.org/w/index.php?title=ലൂസി_അഡൽസ്ബെർഗർ&oldid=3850300" എന്ന താളിൽനിന്ന് ശേഖരിച്ചത്