ലൂസിഫെറിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
This is a space-filling model of firefly luciferin. Color coding: yellow=sulfur; blue=nitrogen; black=carbon; red=oxygen; white=hydrogen.

ജൈവദീപ്തി പ്രതിഭാസം പ്രകടിപ്പിക്കുന്ന ജീവികളിൽ പ്രകാശം പുറപ്പെടുവിക്കുന്നതിന് വേണ്ടി പ്രയോജനപ്പെടുത്തുന്ന ഒരു രാസ സംയുക്തമാണ് ലൂസിഫെറിൻ (from the Latin lucifer, "light-bringer"). ലൂസിഫെറേസ് എന്ന രാസാഗ്നിയുടെ സാന്നിദ്ധ്യത്തിൽ ഓക്സീകരണം നടക്കുമ്പോഴാണ് ലൂസിഫെറിൻ പ്രകാശ ഊർജ്ജം പുറന്തള്ളുന്നത്. പല ജീവികളിലും കാണപ്പെടുന്ന ലൂസിഫെറിൻ തമ്മിൽ വ്യത്യാസം കാണപ്പെടുന്നുണ്ട്. അതിനാൽത്തന്നെ, അവയിൽ നടക്കുന്ന രാസമാറ്റങ്ങൾക്കും വ്യത്യസ്തതയുണ്ട്. എന്നാൽ, തന്മാത്രാതലത്തിലുള്ള ഓക്സിജനുമായി ചേർന്നാണ് ഇവയിലെല്ലാം രാസമാറ്റം നടന്ന് പ്രകാശം പരക്കുന്നത് എന്നത് ശ്രദ്ധേയമാണ്[1].

ഇനങ്ങൾ[തിരുത്തുക]

മിന്നാമിനുങ്ങ് ലൂസിഫെറിൻ[തിരുത്തുക]

മിന്നാമിനുങ്ങ്

മിന്നാമിനുങ്ങിൽ കാണപ്പെടുന്നത് ഇതാണ് (Firefly luciferin). പ്രകാശം പൊഴിക്കുന്നതിന് ഓക്സിജനു പുറമേ അഡിനോസിൻ ട്രൈഫോസ്ഫേറ്റ് കൂടി ആവശ്യമാണ്.

ലാറ്റിയ ലൂസിഫെറിൻ[തിരുത്തുക]

ഒച്ച് വിഭാഗം ജീവികളിൽ കാണപ്പെടുന്നതാണ് 'ലാറ്റിയ ലൂസിഫെറിൻ' (Latia luciferin)

ബാക്ടീരിയൽ ലൂസിഫെറിൻ[തിരുത്തുക]

ബയോലൂമിനെസെന്റ് ബാക്ടീരിയയിൽ കാണപ്പെടുന്നതാണ് 'ബാക്ടീരിയൽ ലൂസിഫെറിൻ'. ഫ്ലാവിൻ ന്യൂക്ലിയോടൈഡ്, ഫാറ്റി ആൾഡിഹൈഡ് എന്നിവയാണ് ഇതിന്റെ ഘടകങ്ങൾ

ഫംഗസ്[തിരുത്തുക]

'3-hydroxy hispidin' ഫംഗസിൽ കാണപ്പെടുന്നു.

ഡൈനോ ഫ്ലാജല്ലേറ്റ് ലൂസിഫെറിൻ[തിരുത്തുക]

ഹരിതകം അടങ്ങിയ സൂക്ഷ്മജീവികളിൽ കാണപ്പെടുന്ന ലൂസി ഫെറിൻ ആണ് 'ഡൈനോ ഫ്ലാജല്ലേറ്റ് ലൂസിഫെറിൻ'.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Hastings JW (1996). "Chemistries and colors of bioluminescent reactions: a review". Gene. 173 (1 Spec No): 5–11. doi:10.1016/0378-1119(95)00676-1. PMID 8707056.
"https://ml.wikipedia.org/w/index.php?title=ലൂസിഫെറിൻ&oldid=3257753" എന്ന താളിൽനിന്ന് ശേഖരിച്ചത്