ലൂയിസ് ഫ്ലെച്ചെർ
ലൂയിസ് ഫ്ലെച്ചെർ | |
|---|---|
48-ാമത് അക്കാദമി അവാർഡുകളിൽ ഫ്ലെച്ചർ (1976) | |
| ജനനം | എസ്റ്റെല്ലെ ലൂയിസ് ഫ്ലെച്ചർ ജൂലൈ 22, 1934 ബർമിംഗ്ഹാം, അലബാമ, യു.എസ്. |
| മരണം | സെപ്റ്റംബർ 23, 2022 (88 വയസ്സ്) മോണ്ട്ഡുറാസ്, ടാർൺ, ഫ്രാൻസ് |
| അൽമ മേറ്റർ | ചാപ്പൽ ഹില്ലിലെ നോർത്ത് കരോലിന സർവകലാശാല |
| തൊഴിൽ | നടി |
| സജീവ കാലം | 1955–2017 |
| അറിയപ്പെടുന്നത് | One Flew Over the Cuckoo's Nest Star Trek: Deep Space Nine |
| ജീവിതപങ്കാളി |
ജെറി ബിക്ക്
(m. 1960; div. 1977) |
| കുട്ടികൾ | 2 |
എസ്റ്റെല്ലെ ലൂയിസ് ഫ്ലെച്ചർ (ജൂലൈ 22, 1934 - സെപ്റ്റംബർ 23, 2022) ഒരു അമേരിക്കൻ നടിയായിരുന്നു. 1975 ൽ പുറത്തിറങ്ങിയ വൺ ഫ്ലൂ ഓവർ ദി കുക്കൂസ് നെസ്റ്റ് എന്ന ചിത്രത്തിലെ കലഹപ്രിയയായ നഴ്‌സ് റാച്ചഡ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെയാണ് അവർ സിനിമാരംഗത്ത് കൂടുതൽ അറിയപ്പെടുന്നത്. ഈ വേഷം അക്കാദമി അവാർഡ്, ബാഫ്റ്റ അവാർഡ്, മികച്ച നടിക്കുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരം എന്നിവയുൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടി.
സ്റ്റാർ ട്രെക്ക്: ഡീപ് സ്പേസ് നൈൻ (1993–1999) എന്ന ടെലിവിഷൻ പരമ്പരയിൽ ബജോറൻ മതനേതാവ് കൈ വിൻ അദാമി എന്ന കഥാപാത്രത്തെ ആവർത്തിച്ച് അവതരിപ്പിച്ചു. പിക്കറ്റ് ഫെൻസസ് (1996), ജോൺ ഓഫ് അർക്കാഡിയ (2004) എന്നീ ടെലിവിഷൻ പരമ്പരകളിലെ അഭിനയത്തിന് രണ്ട് എമ്മി അവാർഡുകൾക്കും അവർ നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. നെറ്റ്ഫ്ലിക്സ് പരമ്പരയായ ഗേൾബോസിൽ (2017) റോസി എന്ന കഥാപാത്രമായിരുന്നു അവരുടെ അവസാനത്തെ വേഷം.
ആദ്യകാലജീവിതം
[തിരുത്തുക]അലബാമയിലെ ബർമിങ്ഹാമിലാണ് എസ്റ്റെല്ലെ ലൂയിസ് ഫ്ലെച്ചർ ജനിച്ചത്.[1] അലബാമയിലെ അറബിൽ നിന്നുള്ള എപ്പിസ്കോപ്പൽ മിഷനറിയായ റെവറന്റ് റോബർട്ട് കാപ്പേഴ്സ് ഫ്ലെച്ചറിൻറേയും അദ്ദേഹത്തിന്റെ ഭാര്യ എസ്റ്റെല്ലെയുടെയും (മുമ്പ്, കാൾഡ്‌വെൽ)[2] നാലു മക്കളിൽ രണ്ടാമത്തേയാളായിരുന്ന ലൂയി ഫ്ലെച്ചർ. അവളുടെ മാതാപിതാക്കൾ ബധിരരും ബധിരർ/കേൾവിക്കുറവുള്ളവർക്കൊപ്പം ജോലി ചെയ്തിരുന്നവരുമായിരുന്നു. എന്നാൽ ഫ്ലെച്ചറും സഹോദരങ്ങളായ റോബർട്ട, ജോൺ, ജോർജിയാന എന്നിവർക്കെല്ലാം സാധാരണ കേൾവിശക്തി ഉണ്ടായിരുന്നതിനാൽ കുട്ടികളെ ഊഴമനുസരിച്ച് അവർ സ്പോക്കൺ ഇംഗ്ലീഷ് പഠിക്കുന്നുവെന്ന് ഉറപ്പിക്കാനായി ടെക്സസിലെ എസ്റ്റെല്ലിന്റെ കേൾവിശക്തിയുള്ള സഹോദരിയോടൊപ്പം മൂന്ന് മാസം താമസിക്കാൻ അയച്ചു,
കരിയർ
[തിരുത്തുക]ലോമാൻ (1958), മാവെറിക് (1959) എന്നിവയുൾപ്പെടെ നിരവധി ടെലിവിഷൻ പരമ്പരകളിൽ ഫ്ലെച്ചർ ആദ്യകാലത്ത് പ്രത്യക്ഷപ്പെടാൻ തുടങ്ങി (ജെയിംസ് ഗാർണറിനൊപ്പം അഭിനയിച്ച മാവെറിക് എന്ന പരമ്പരയുടെ "ദി സാഗ ഓഫ് വാക്കോ വില്യംസ്" എന്ന എപ്പിസോഡ് ഏറ്റവും ഉയർന്ന റേറ്റിംഗുള്ള എപ്പിസോഡായിരുന്നു.)[3] 1959-ൽ, റോബർട്ട് സ്റ്റാക്ക് അഭിനയിച്ച അൺടച്ചബിൾസ് എന്ന ടെലിവിഷൻ പരമ്പരയുടെ "മാ ബാർക്കർ ആൻഡ് ഹെർ ബോയ്‌സ്" എന്ന ഒരു എപ്പിസോഡിലും അവർ എലൂയിസ് എന്ന കഥാപാത്രമായി പ്രത്യക്ഷപ്പെട്ടു.
പാശ്ചാത്യ സിനിമകളിൽ അഭിനയിക്കുമ്പോൾ തനിക്ക് ഉയരം കൂടുതലായിരുന്നുവെന്ന കാര്യം ഫ്ലെച്ചർ ഓർമ്മിച്ചു:
"എനിക്ക് 5 അടി 10 ഇഞ്ച് [1.78 മീറ്റർ] ഉയരമുണ്ടായിരുന്നതിനാൽ, ഒരു ടെലിവിഷൻ നിർമ്മാതാവും കരുതിയിരുന്നില്ല, ഉയരമുള്ള ഒരു സ്ത്രീക്ക് ആരെയും ലൈംഗികമായി ആകർഷിക്കാൻ കഴിയുമെന്ന്. മറ്റ് അഭിനേതാക്കൾ എന്നെക്കാൾ ഉയരമുള്ളവരായതിനാൽ എനിക്ക് പാശ്ചാത്യ സിനിമകളിൽ വേഷങ്ങൾ ലഭിച്ചു." - ലൂയിസ് ഫ്ലെച്ചർ (നവംബർ 1975).[4]
1960-ൽ, ഫ്ലെച്ചർ പെറി മേസൺ എന്ന ടെലിവിഷൻ പരമ്പരയിൽ രണ്ട് അതിഥി വേഷങ്ങളിൽ അഭിനയിച്ചു. ഈ പരമ്പരയുടെ "ദി കേസ് ഓഫ് ദി മിത്തിക്കൽ മങ്കീസ്" എന്ന എപ്പിസോഡിലെ പ്രതിയായ ഗ്ലാഡിസ് ഡോയലും "ദി കേസ് ഓഫ് ദി ലാർസെനസ് ലേഡി" എന്ന എപ്പിസോഡിലെ സൂസൻ കോണോളിയുമായിരുന്നു ഈ കഥാപാത്രങ്ങൾ. 1960-ലെ വേനൽക്കാലത്ത്, ഡേവിഡ് മക്ലീൻ അഭിനയിച്ച ടേറ്റ് എന്ന പരമ്പരയുടെ "ദി ബൗണ്ടി ഹണ്ടർ" എന്ന എപ്പിസോഡിൽ റോബർട്ട മക്കോണൽ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു.[5]
1974-ൽ, ഫ്ലെച്ചർ തന്റെ ഭർത്താവ് ജെറി ബിക്കിന്റെ സഹനിർമ്മാണത്തിൽ റോബർട്ട് ആൾട്ട്മാൻ സംവിധാനം ചെയ്ത "തീവ്സ് ലൈക്ക് അസ്" എന്ന ക്രൈം നാടകീയ ചിത്രത്തിലൂടെ വീണ്ടും വെള്ളിത്തിരയിലേയ്ക്ക് മടങ്ങിയെത്തി. ആൾട്ട്മാന്റെ അടുത്ത പ്രോജക്റ്റായ നാഷ്‌വില്ലെ (1975) യിൽ ഇരുവരും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടായപ്പോൾ, ഫ്ലെച്ചറിനായി ആദ്യം സൃഷ്ടിച്ച ലിനിയ റീസ് എന്ന വേഷത്തിലേക്ക് ലില്ലി ടോംലിനെ കാസ്റ്റ് ചെയ്യാൻ ആൾട്ട്മാൻ തീരുമാനിച്ചു.
അതേസമയം, സംവിധായകൻ മിലോഷ് ഫോർമാൻ തീവ്സ് ലൈക്ക് അസ് എന്ന ചിത്രത്തിലെ ഫ്ലെച്ചറുടെ പ്രകടനം കാണുകയും തന്റെ വൺ ഫ്ലൂ ഓവർ ദി കുക്കൂസ് നെസ്റ്റ് (1975) എന്ന സിനിമയിൽ മക്മർഫി എന്ന കഥാപാത്രത്തിന്റെ ശത്രുവായ നഴ്‌സ് റാച്ചഡ് ആയി അഭിനയിക്കാൻ അവസരം കൊടുക്കുകയും ചെയ്തു.[6] തന്റെ ജന്മനാടായ അലബാമയിലെ കറുത്ത വർഗക്കാരോട് വെള്ളക്കാർ എങ്ങനെ പെരുമാറുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് അവർ ആ കഥാപാത്രത്തെ അവതരിപ്പിച്ചത്.[7]ഈ വേഷത്തിലൂടെ ഫ്ലെച്ചർ അന്താരാഷ്ട്ര അംഗീകാരവും പ്രശസ്തിയും നേടിയതോടൊപ്പം, മികച്ച നടിക്കുള്ള അക്കാദമി അവാർഡ്, ബാഫ്റ്റ അവാർഡ്, ഗോൾഡൻ ഗ്ലോബ് എന്നിവയും നേടി. ഓഡ്രി ഹെപ്ബേണിനും ലിസ മിന്നെല്ലിക്കും ശേഷം ഒരൊറ്റ പ്രകടനത്തിന് അക്കാദമി അവാർഡ്, ബാഫ്റ്റ അവാർഡ്, ഗോൾഡൻ ഗ്ലോബ് അവാർഡ് എന്നിവ നേടിയ മൂന്നാമത്തെ നടിയായിരുന്നു അവർ. ഫ്ലെച്ചർ തന്റെ ഓസ്കാർ സ്വീകരിച്ചപ്പോൾ, മാതാപിതാക്കൾക്ക് നന്ദി പറയാൻ ആംഗ്യഭാഷ ഉപയോഗിച്ചു.[8][9]
കലാജീവിതം
[തിരുത്തുക]സിനിമ
[തിരുത്തുക]| വർഷം | പേര് | വേഷം | കുറിപ്പുകൾ |
|---|---|---|---|
| 1963 | എ ഗാദറിംഗ് ഓഫ് ഈഗിൾസ് | മിസിസ്. കെംലർ | Uncredited |
| 1974 | തീവ്സ് ലൈക്ക് അസ് | മാറ്റീ | |
| 1975 | വൺ ഫ്ലൂ ഓവർ ദ കുക്കൂസ് നെസ്റ്റ് | നഴ്സ് റാച്ചെഡ് | Academy Award for Best ActressBAFTA Award for Best Actress in a Leading RoleGolden Globe Award for Best Actress – Motion Picture DramaNominated—New York Film Critics Circle Award for Best Supporting Actress |
| 1975 | 'റഷ്യൻ റൗലറ്റ്' | Midge | |
| 1977 | എക്സോർസിസ്റ്റ് II: ദി ഹെററ്റിക് | Dr. Gene Tuskin | |
| 1978 | ദി ചീപ്പ് ഡിറ്റക്ടീവ് | Marlene DuChard | |
| 1979 | Natural Enemies | Miriam Steward | |
| 1979 | The Magician of Lublin | Emilia | |
| 1979 | The Lady in Red | Anna Sage | |
| 1980 | Mama Dracula | Mama Dracula | |
| 1980 | The Lucky Star | Loes Bakker | |
| 1981 | Strange Behavior | Barbara Moorehead | |
| 1983 | Brainstorm | Dr. Lillian Reynolds | Saturn Award for Best Actress |
| 1983 | Strange Invaders | Mrs. Benjamin | |
| 1983 | Overnight Sensation | Eve Peregrine – 'E. K. Hamilton' | |
| 1984 | Firestarter | Norma Manders | |
| 1984 | Talk to Me | Mrs. Patterson | |
| 1984 | Once Upon a Time in America | Riverdale Cemetery Director | Uncredited
Appears only in the 2012 Extended Director's Cut |
| 1986 | Nobody's Fool | Pearl | |
| 1986 | The Boy Who Could Fly | Psychiatrist | |
| 1986 | Invaders from Mars | Mrs. McKeltch | Nominated—Golden Raspberry Award for Worst Supporting Actress |
| 1987 | Flowers in the Attic | Olivia Foxworth | Nominated—Saturn Award for Best Supporting Actress |
| 1987 | Grizzly II: The Predator | Park Supervisor | |
| 1988 | Two Moon Junction | Belle Delongpre | |
| 1989 | Best of the Best | Mrs. Grady | |
| 1989 | The Karen Carpenter Story | Agnes Carpenter | |
| 1990 | Blue Steel | Shirley Turner | |
| 1990 | Shadowzone | Dr. Erhardt | |
| 1991 | In A Child's Name | Jean Taylor | |
| 1994 | Giorgino | Innkeeper | |
| 1994 | Tryst | Maggie | |
| 1994 | Tollbooth | Lillian | |
| 1994 | Someone Else's Child | Faye | |
| 1995 | Return to Two Moon Junction | Belle Delongpre | |
| 1995 | Virtuosity | Elizabeth Deane | |
| 1996 | The Stepford Husbands | Miriam Benton | |
| 1996 | Edie & Pen | Judge | |
| 1996 | Mulholland Falls | Esther | Uncredited |
| 1996 | Frankenstein and Me | Mrs. Perdue | |
| 1996 | ഹൈ സ്കൂൂൾ ഹൈ | Principal Evelyn Doyle | |
| 1996 | 2 ഡേയ്സ് ഇൻ ദ വാലി | Evelyn | |
| 1997 | ബ്രെസ്റ്റ് മെൻ | Mrs. Saunders | Television movie
Nominated—Satellite Award for Best Supporting Actress – Series, Miniseries or Television Film |
| 1997 | ദ ഗേൾ ഗെറ്റ്സ് മോ | Gloria | |
| 1997 | ഗോൺ ഫിഷിംഗ് | Restaurant Owner | Uncredited |
| 1998 | ലവ് കിൽസ് | Alena Heiss | |
| 1999 | എ മാപ്പ് ഓഫ് ദ വേൾഡ് | Nellie Goodwin | |
| 1999 | ക്രൂവൽ ഇന്റൻഷൻ | Helen Rosemond | |
| 1999 | ദ ഡെവിൾസ് അരിത്തമെറ്റിക് | Aunt Eva | |
| 1999 | The Contract | Grandma Collins | |
| 1999 | Time Served | Warden Mildred Reinecke[10] | |
| 2000 | More Dogs Than Bones | Iva Doll | |
| 2000 | വെരി മീൻ മെൻ | Katherine Mulroney | |
| 2000 | ബിഗ് ഏദൻ | Grace Cornwell | |
| 2000 | സിൽവർ മാൻ | Val | |
| 2001 | ആഫ്റ്റർ ഇമേജ് | Aunt Cora | |
| 2001 | ടച്ച്ഡ് ബൈ എ കില്ലർ | Judge Erica Robertson | |
| 2001 | ഡയൽ 9 ഫോർ ലവ് | Abbie | |
| 2002 | മന്ന ഫ്രം ഹെവൻ | Mother Superior | |
| 2003 | ഫൈൻഡിംഗ് ഹോം | Esther | |
| 2004 | ക്ലീപ്പിംഗ് ആദം | Grammy | |
| 2005 | അറോറ ബൊറീലിസ് | Ruth Shorter | |
| 2005 | ഡാൻസിംഗ് ഇൻ ട്വലൈറ്റ് | Evelyn | |
| 2006 | ഫാറ്റ് റോസ് ആൻറ് സ്ക്വീക്കി | Bonnie | |
| 2006 | മീ ആൻറ് ലൂക്ക് | Grandmother Glennie | |
| 2007 | എ ഡെന്നീസ് ദ മെനേസ് ക്രിസ്തുമസ് | Martha Wilson | |
| 2007 | ദ ലാസ്റ്റ് സിൻ ഈറ്റർ | Miz Elda | |
| 2011 | കാസ്സഡാഗ | Claire | |
| 2013 | എ പെർഫക്റ്റ് മാൻ | Abbie |
ടെലിവിഷൻ
[തിരുത്തുക]| വർഷം | പേര് | വേഷം | കുറിപ്പുകൾ |
|---|---|---|---|
| 1958 | Playhouse 90 | Pete's Girl | Episode: "Seven Against the Wall" |
| 1958 | Bat Masterson | Sarah Lou Conant | Episode: "Cheyenne Club" |
| 1958 | Yancy Derringer | Miss Nellie and Miss Alithia | Episode: "Old Dixie" |
| 1959 | Maverick | Kathy Bent | Episode: "The Saga of Waco Williams" |
| 1959 | Wagon Train | Martha English | Episode: "The Andrew Hale Story" |
| 1960 | Perry Mason | Gladys Doyle | Episode: "The Case of the Mythical Monkeys" |
| 1961 | The Life and Legend of Wyatt Earp | Aithra McLowery | Episode: "The Law Must Be Fair" |
| 1990 | In the Heat of the Night | Catherine Tyler | Episode: "December Days" |
| 1991 | Tales from the Crypt | Agent | Episode: "Top Billing" |
| 1993–1999 | Star Trek: Deep Space Nine | Winn Adami | 14 episodes |
| 1995–1997 | VR.5 | Mrs. Nora Bloom | 6 episodes |
| 1996 | Picket Fences | Christine Bey | 2 episodes
Nominated—Primetime Emmy Award for Outstanding Guest Actress in a Drama Series |
| 1998 | The Practice | Judge N. Swanson | Episode: "Rhyme and Reason" |
| 2004 | Joan of Arcadia | Eva Garrison | Episode: "Do the Math"
Nominated—Primetime Emmy Award for Outstanding Guest Actress in a Drama Series |
| 2004 | Wonderfalls | Vivian Caldwell | Episode: "Barrel Bear" |
| 2005 | 7th Heaven | Mrs. Wagner | Episode: "Honor Thy Mother" |
| 2005 | ER | Roberta 'Birdie' Chadwick | 3 episodes |
| 2009 | Heroes | Doctor Coolidge | 2 episodes |
| 2010–2011 | Private Practice | Frances Wilder | 2 episodes |
| 2011–2012 | Shameless | Peggy Gallagher | 4 episodes |
| 2017 | Girlboss | Rosie | 2 episodes |
അവലംബം
[തിരുത്തുക]- ↑ "Louise Fletcher". The Encyclopedia of Alabama.
- ↑ "Estelle Caldwell Fletcher; Pioneer in Ministry to Deaf". Los Angeles Times. August 29, 1992. Retrieved September 29, 2022.
- ↑ "This date in MAVERICK TV History: "The Saga of Waco Williams", the most-watched episode of the entire Maverick series, airs on Feb. 15, 1959". televisionconfidential.com. February 15, 2022. Archived from the original on 2022-09-24. Retrieved May 7, 2022.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>ടാഗ്; "nurse2" എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "The Bounty Hunter". Kanopy. Retrieved September 25, 2022.
- ↑ Harmetz, Aljean (November 1975). "The Nurse Who Rules the Cuckoo's Nest". The New York Times. Retrieved February 21, 2015.
- ↑ "Louise Fletcher, Nurse Ratched, and the Making of One Flew Over the Cuckoo's Nest's Unforgettable Villain". Vanity Fair (in അമേരിക്കൻ ഇംഗ്ലീഷ്). July 10, 2018. Retrieved September 25, 2022.
- ↑ Weinraub, Bernard (March 27, 1995). "Oscar's Glory is Fleeting. Ask One Who Knows". The New York Times. Archived from the original on November 4, 2012. Retrieved January 30, 2019.
- ↑ "Estelle Caldwell Fletcher; Pioneer in Ministry to Deaf". Los Angeles Times. August 29, 1992. Retrieved September 29, 2022.
- ↑ Mick Martin, Marsha Porter, The Video Movie Guide 2002 (2001), p. 1132