ലൂമിയേ സഹോദരന്മാർ
Jump to navigation
Jump to search
അഗസ്‌തെ ലൂമിയേയും ലൂയി ലൂമിയേയും | |
---|---|
![]() ലൂമിയേ സഹോദരന്മാർ |
ചലച്ചിത്രഛായാഗ്രഹണത്തിന്റെ (സിനിമാട്ടോഗ്രഫി) തുടക്കക്കാരായ ഫ്രഞ്ച് സഹോദരന്മാരാണ് ലൂമിയേ സഹോദരന്മാർ എന്നറിയപ്പെടുന്ന അഗസ്‌തെ ലൂമിയേയും (1862-1954) ലൂയി ലൂമിയേയും (1864-1948)[1]. 1895-ൽ അവർ രൂപകല്പന ചെയ്ത സിനിമാട്ടോഗ്രാഫിന് പേറ്റന്റ് ലഭിച്ചു. സെക്കൻഡിൽ 16 ഫ്രെയിമുകൾ കടന്നുപോകുന്ന രീതിയിൽ സംവിധാനം ചെയ്ത ഒരു പ്രൊജക്ടറും ക്യാമറയും ചേർന്നതായിരുന്നു ഇത്. അതേവർഷംതന്നെ ആദ്യത്തെ ചലച്ചിത്രം നിർമിച്ചു. ലോകത്തെ ആദ്യത്തെ സിനിമാശാലയും പാരീസിൽ തുറന്നു. നിത്യജീവിതസംഭവങ്ങളായിരുന്നു, ലൂമിയേ സഹോദരന്മാർ പകർത്തിയ ചിത്രങ്ങൾ. തൊഴിലാളികൾ ഫാക്ടറി വിടുന്ന രംഗം ചിത്രീകരിക്കുന്ന ചലച്ചിത്രത്തോടെ (1895) ലോകസിനിമയുടെ ചരിത്രം തുടങ്ങി.
അവലംബം[തിരുത്തുക]
- ↑ "ചലച്ചിത്രപരിണാമത്തിന്റെ നാൾവഴികൾ" (PDF). മലയാളം വാരിക. 2012 ഡിസംബർ 14. മൂലതാളിൽ (PDF) നിന്നും 2016-03-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 ഫെബ്രുവരി 14. Check date values in:
|accessdate=
and|date=
(help)