ലുനാന:എ യാക്ക് ഇൻ ദ ക്ലാസ്സ് റൂം
ലുനാന : എ യാക്ക് ഇൻ ദ ക്ലാസ്സ് റൂം | |
---|---|
സംവിധാനം | പാവോ ചോയ്‍നിംഗ് ഡോർജി |
നിർമ്മാണം |
|
തിരക്കഥ | പാവോ ചോയ്‍നിംഗ് ഡോർജി |
അഭിനേതാക്കൾ |
|
ഛായാഗ്രഹണം | ജിഗ്മെ ടെൻസിംഗ് |
ചിത്രസംയോജനം | ഷൈ യുൻ ങ്കു |
സ്റ്റുഡിയോ | ഡാങ്‌ഫു ഡിങ്‌ഫു: 3 പിഗ്സ് പ്രൊഡക്ഷൻ |
വിതരണം | ഫിലിംസ് ബോട്ടിക് |
റിലീസിങ് തീയതി |
|
രാജ്യം | ഭൂട്ടാൻ |
ഭാഷ | സോങ്ഖ |
സമയദൈർഘ്യം | 109 മിനുട്ട്സ് |
പാവോ ചോയ്‍നിംഗ് ഡോർജി തിരക്കഥയും സംവിധാനവും നിർവ്വഹിച്ച 2019 ലെ ഭൂട്ടാൻ ചലച്ചിത്രമാണ് ലുനാന:എ യാക്ക് ഇൻ ദ ക്ലാസ്സ് റൂം . ബി.ഫ്.ഐ ലണ്ടൻ ഫിലിം ഫെസ്റ്റിവലിൽ ഈ ചിത്രത്തിന്റെ ലോക പ്രീമിയർ ഉണ്ടായിരുന്നു.[1] 93-ാമത് അക്കാദമി അവാർഡുകളിൽ മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിമിനുള്ള ഭൂട്ടാൻ എൻട്രിയായി ഇത് തിരഞ്ഞെടുക്കപ്പെട്ടു.[2]
2020 ലെ പാം സ്പ്രിംഗ്സ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഫീച്ചർ ഫിലിമിനുള്ള പ്രേക്ഷക ചോയ്സ് അവാർഡും ബെസ്റ്റ് ഓഫ് ദി ഫെസ്റ്റും ഈ ചിത്രം നേടി.[3]ഇറ്റലിയിലെ ഡെല്ലാ ലെസ്സീനിയയിൽ 26-ാമത് ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള ലെസ്സീനിയ ഡി ഓറോ അവാർഡ്, ജിയൂറിയ മൈക്രോകോസ്മോ ഡെൽ കാർസെരെ ഡി വെറോണ അവാർഡും ലോഗ് ടു ഗ്രീൻ അവാർഡിൽ ഒരു പ്രത്യേക പരാമർശവും ഈ ചലച്ചിത്രം നേടി.[4] ഫ്രാൻസിലെ സെന്റ്-ജീൻ-ഡി-ലൂസിലെ ഫെസ്റ്റിവൽ ഇന്റർനാഷണൽ ഡു ഫിലിം ഡി സെന്റ്-ജീൻ-ഡി-ലൂസിൽ ഈ ചിത്രം പ്രിക്സ് ഡു പബ്ലിക് നേടി.ഉഗിയൻ ഡോർജിയുടെ വേഷത്തിന് മികച്ച നടനുള്ള അവാർഡ് ഷെറാബ് ഡോർജിക്ക് ലഭിക്കുകയും ചെയ്തു.[5]
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]അനുബന്ധം
[തിരുത്തുക]- ↑ "Lunana: A Yak in the Classroom". Eastern Kicks. Retrieved 16 സെപ്റ്റംബർ 2020.
- ↑ Keslassy, Elsa (15 സെപ്റ്റംബർ 2020). "Lunana: A Yak in the Classroom Is Bhutan's Second-Ever Oscar Entry (Exclusive)". Variety. Retrieved 15 സെപ്റ്റംബർ 2020.
- ↑ "Lunana: A Yak in the Classroom wins Audience Choice Award". The Wrap. Retrieved 12 ജനുവരി 2020.
- ↑ "Lunana: A Yak in the Classroom wins in Lessinia". Log to Green. Archived from the original on 29 ഒക്ടോബർ 2020. Retrieved 30 ഓഗസ്റ്റ് 2020.
- ↑ "Festival international du film de Saint-Jean-de-Luz : un palmarès bourré de talents". Telerama. Retrieved 13 ഒക്ടോബർ 2020.