ലുക്ക്രീഷ്യ (വെറോണീസ്)
ദൃശ്യരൂപം
Lucretia | |
---|---|
കലാകാരൻ | Paolo Veronese |
വർഷം | 1580s |
Medium | Oil on canvas |
അളവുകൾ | 109 cm × 90.5 cm (43 ഇഞ്ച് × 35.6 ഇഞ്ച്) |
സ്ഥാനം | Kunsthistorisches Museum, Vienna |
1585-ൽ ഇറ്റാലിയൻ ചിത്രകാരനായിരുന്ന പോളോ വെറോണീസ് ചിത്രീകരിച്ച ഒരു ഓയിൽ പെയിന്റിംഗ് ആണ് ലുക്രീഷ്യ. റോമാസാമ്രാജ്യത്തിന്റെ ചരിത്രത്തിൽ പരാമർശിക്കപ്പെടുന്ന ഒരു വനിതയാണ് ലുക്രീഷ്യ.
തലേരാത്രിയിൽ സെക്സ്ടസ് ടാർക്വിനിയസിനാൽ മാനഭംഗപ്പെടുത്തപ്പെട്ടശേഷം ആത്മഹത്യ ചെയ്യാനൊരുങ്ങുന്നതിന്റെ തൊട്ടുമുൻപുള്ള രൂപത്തിലാണ് ചിത്രരചന നിർവ്വഹിച്ചിരിക്കുന്നത്. അതുവഴി റോമൻ സ്ത്രീത്വത്തിന്റെ മഹനീയതയുടെ പ്രതീകമായി ഇതിനെ വാഴ്ത്തുന്നുണ്ട്. മുകളിൽ നിന്നും വരുന്ന ദിവ്യപ്രകാശത്താൽ തിളങ്ങുന്ന മുഖവും മേനിയിലൂടെ താഴേയ്ക്കുതിർന്നുവീഴുന്ന വസ്ത്രവും ശ്രദ്ധേയമാണ്. അന്നത്തെ വെനീസിൽ ലഭ്യമായ വർണ്ണങ്ങളുടെ മികവ് ഈ ചിത്രത്തിലെ വെട്ടിത്തിളങ്ങുന്ന പച്ചനിറത്തിൽ വ്യക്തമാണ്.