ലുംബീ വർഗ്ഗം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ലുംബീ
Lumbee Tribe of North Carolina logo.svg
Official logo of the
Lumbee Tribe of North Carolina
Total population
55,000
Regions with significant populations
United States
(North Carolina North Carolina, South Carolina South Carolina, വിർജീനിയ Virginia, Tennessee Tennessee)
Languages
English,
Lumbee (formerly) [1]
Religion
Christianity
Related ethnic groups
Tuscarora, Coharie, Waccamaw Siouan

ലുംബീ, അമേരിക്കൻ ഐക്യനാടുകളിലെ വടക്കൻ കരോലിനയിലുള്ള ഫെഡറൽ അംഗീകാരമുള്ള ഇന്ത്യൻ വർഗ്ഗമാണ്. ഈ വർഗ്ഗത്തിൽ അംഗത്വമുള്ള ഏകദേശം  55,000 ജനങ്ങളിൽ ഭൂരിപക്ഷവും വടക്കൻ കരോലിനയിലെ റോബ്‍സൺ കൌണ്ടിയിലും ഹോക്ക്, കംബർലാന്റ്, സ്കോട്ട്ലാന്റ് തുടങ്ങിയ സമീപ കൌണ്ടികളിലുമായി  അധിവസിക്കുന്നു. 1956 ലാണ് ഈ വർഗ്ഗത്തെ ലുംബീ ആക്ട് പ്രകാരം യു.എസ്. കോൺഗ്രസ് ഭാഗികമായി  അംഗീകരിച്ചതെങ്കിലും ഇന്ത്യൻ വർഗ്ഗങ്ങൾക്കായുള്ള ഫെഡറൽ ഫണ്ടുകൾ കൈകാര്യം ചെയ്യാനുള്ള അനുമതി ലഭിച്ചിരുന്നില്ല.  വടക്കൻ കരോലിനയിലെയും മിസിസ്സിപ്പി നദിയുടെ കിഴക്കൻ മേഖലയിലെയും ഏറ്റവും വലിയ ഇന്ത്യൻ വർഗ്ഗമാണിത്.  അതുപോലെ അമേരിക്കൻ ഐക്യനാടുകളിലെ ഒൻപതാമത്തെ വലിയ ഇന്ത്യൻ വർഗ്ഗം കൂടിയാണിത്. വടക്കൻ കരോലിനയിലെ പെംബ്രോക്ക് പട്ടണം ഈ വർഗ്ഗത്തിന്റെ സാസ്കാരിക, സാമ്പത്തിക, രാഷ്ട്രീയ കേന്ദ്രമാണ്.  2000 ത്തിലെ യു.എസ്. സെൻസസ് പ്രകാരം വടക്കൻ കരോലിന പട്ടണമായ പെംബ്രോക്കിലെ 89 ശതമാനവും ജനങ്ങളും ഇന്ത്യൻ വർഗ്ഗക്കാരാണ്. കൌണ്ടിയിലെ ആകെ കണക്കെടുത്താൽ 40 ശതമാനം ലുംബീ ഇന്ത്യൻ വർഗ്ഗക്കാരാണ്.  റോബിൻസൺ കൌണ്ടിയിലൂടെ ഒഴുകുന്ന ലുംബീ നദിയുടെ പേരാണ് ഇവർക്ക് ലുംബീ എന്ന പേരു ലഭിക്കാൻ കാരണം.

വടക്കൻ കരോലിനയിലെ സംസ്ഥാന അംഗീകാരമുള്ള 8 തദ്ദേശീയ അമേരിക്കൻ ഇന്ത്യൻ വർഗ്ഗങ്ങളിലൊന്നാണിത്. 1885 മുതലാണ് ഇവർ സംസ്ഥാന അംഗീകാരമുള്ളവരായി മാറിയത്. സംസ്ഥാനതലത്തിൽ ഈ വർഗ്ഗക്കാർ, വടക്കൻ കരോലിന കമ്മീഷൻ ആഫ് ഇന്ത്യൻ അഫയേർസിൽ അംഗത്വമുള്ളവരാണ്. മറ്റു ദേശീയ സംഘടനകളായ നാഷണൽ കോൺഗ്രസ് ആഫ് അമേരിക്കൻ ഇന്ത്യൻസ്, നാഷണൽ ഇന്ത്യൻ എഡ്യുക്കേഷൻ അസോസിയേഷൻ‌ എന്നിവയുമായും ചേർന്നു പ്രവർത്തിക്കുന്നു.

ലുംബീ വർഗ്ഗക്കാരുടെ പൂർവ്വകർ പ്രധാനമായി, 1700 കളിൽ ഇന്ന് റോബ്സൺ കൌണ്ടി എന്നറിയപ്പെടുന്ന പ്രദേശങ്ങളിൽ വസിച്ചിരുന്ന ചെറൌ, മറ്റ് സിയൌൺ ഭാഷക്കാരായ ഇന്ത്യൻ വർഗ്ഗങ്ങൾ എന്നിവരിൽനിന്ന് ഉരുത്തിരിഞ്ഞവരാണെന്ന് അനുമാനിക്കപ്പെടുന്നു. 1885 ൽ സംസ്ഥാന അംഗീകാരം ലഭിച്ചതിനു ശേഷം ഗോത്രവിഭാഗങ്ങളുടെ പ്രയോജനാർത്ഥം ഇവർക്കായി പ്രത്യേക സ്കൂൾ സമ്പദായം കൊണ്ടുവന്നിരുന്നു. 1887 ൽ സംസ്ഥാനം, ക്രോയേറ്റൺ നോർമൽ ഇന്ത്യൻ സ്കൂൾ സ്ഥാപിച്ചു. ഈ സ്കൂളാണ് ഇന്ന് പെംബ്രോക്കിൽ സ്ഥിതി ചെയ്യുന്ന യൂണിവേഴ്സിറ്റി ആഫ് നോർത്ത് കരോലിന.

അവലംബം[തിരുത്തുക]

  1. http://www.native-languages.org/lumbee.htm
"https://ml.wikipedia.org/w/index.php?title=ലുംബീ_വർഗ്ഗം&oldid=3222369" എന്ന താളിൽനിന്ന് ശേഖരിച്ചത്