ലീല രാം കുമാർ ഭാർഗ്ഗവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Lila Ramkumar Bhargava
ജനനംIndia
മരണം25 May 2014
Bengaluru, Karnataka, India
തൊഴിൽSocial worker, freedom fighter
കുട്ടി(കൾ)Ranjit Bhargava
പുരസ്കാര(ങ്ങൾ)Padma Shri

ഒരു ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനിയും, സാമൂഹ്യ പ്രവർത്തകയും, വിദ്യാഭ്യാസ പ്രവർത്തകയും ആയിരുന്നു റാണി ലീലാ രാംകുമാർ ഭാർഗവ (Rani Lila Ramkumar Bhargava).[1] ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുൻ നേതാവു കൂടിയായ ഇവർ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയുടെ സഹവർത്തികൂടിയായിരുന്നു.[2] നെവൽ കിഷോർ കുടുംബാംഗമായ മുൻഷി രാം കുമാർ ഭാർഗ്ഗവയെയാണ് ഇവർ വിവാഹം ചെയ്തത്[3]  അറിയപ്പെടുന്ന ഒരു ഇന്ത്യൻ പരിസ്ഥിതി പ്രവർത്തകനും പത്മശ്രീ അവാർഡ് ജേതാവുമായ രഞ്ജിത് ഭാർഗവയാണ് റാണി ലീലാ രാംകുമാർ ഭാർഗവയുടെ മകൻ.[4] 1971 ൽ റാണി ലീലാ രാംകുമാർ ഭാർഗവയ്ക്ക് ഭാരത സർക്കാർ പത്മശ്രീ നൽകി ആദരിച്ചിരുന്നു.[5] 2014 മെയ് 25ന് കർണ്ണാടകയിലെ ബെംഗളൂരുവിൽ വെച്ചാണ് ഇവർ മരണമടഞ്ഞത്, അപ്പോൾ അവർക്ക് 92 വയസ്സായിരുന്നു.

അവലംബം[തിരുത്തുക]

  1. "First death anniversary observed". Press Reader. 2015. ശേഖരിച്ചത് 28 May 2015.
  2. "Freedom fighter Rani Lila Ram Kumar Bhargava passes away". Business Standard. 25 May 2014. ശേഖരിച്ചത് 28 May 2015.
  3. B. G. Varghese (2014). Post Haste Quintessential India. Wstland. ISBN 9789383260973.
  4. "Drive to get Upper Ganga declared a World Heritage site". Ganga Action Parivar. 2012. ശേഖരിച്ചത് 28 May 2015.
  5. "Padma Shri" (PDF). Padma Shri. 2015. ശേഖരിച്ചത് 11 November 2014.
"https://ml.wikipedia.org/w/index.php?title=ലീല_രാം_കുമാർ_ഭാർഗ്ഗവ&oldid=2785313" എന്ന താളിൽനിന്ന് ശേഖരിച്ചത്