ലീക്കി ബക്കറ്റ് അൽഗോരിതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു ശൃംഘലയിലെ ഡാറ്റയുടെ തിരക്കിനെ നിയന്ത്രിക്കുന്നതിനുള്ള ഒരു അൽഗോരിതമാണ് ലീക്കീ ബക്കറ്റ് അൽഗോരിതം. ഇതിൽ ഒരു സിസ്റ്റത്തിൽ നിന്ന് നെറ്റ്‌വർക്കിലേക്ക് ബഹിർഗമിക്കുന്ന ഡാറ്റയെയാണ് നിയന്ത്രിക്കുന്നത്. ഇതിലൂടെ ശൃംഘലയ്ക്ക് എപ്പോഴും താങ്ങാൻ കഴിയുന്ന തരത്തിലുള്ള ഡാറ്റാനിരക്കേയുള്ളൂവെന്ന് ഉറപ്പുവരുത്തുന്നു.

അടിയിലായി ദ്വാരമുള്ള ഒരു ബക്കറ്റിലേക്ക് വെള്ളം നിറയ്ക്കുന്നതായി സങ്കൽപ്പിക്കുക. ഏത് നിരക്കിൽ ബക്കറ്റിലേക്ക് വെള്ളം എത്തിയാലും ബക്കറ്റിൽ നിന്ന് വെള്ളം പുറത്തേക്ക് പോകുന്നത് ഒരേ നിരക്കിലാവും. ബക്കറ്റിൽ വെള്ളമുള്ളതു വരെ ഇത് തുടരുകയും ചെയ്യും. ഇത് വഴി ഒരു 'റെഗുലേറ്റഡ് ഫ്ലോ' ഉറപ്പു വരുത്തുന്നു. ഇതിനു സമാനമാണ് ടോക്കൺ ബക്കറ്റ് അൽഗോരിതത്തിന്റെ പ്രവർത്തനം. ഒരു ക്യൂ മുഖാന്തരമാണ് ഇത് നിർമ്മിക്കുന്നത്. നെറ്റ്‌വർക്കിലേക്ക് വിടുന്ന ഡാറ്റ അത് ഏത് നിരക്കിലാണെങ്കിലും ഒരു ക്യൂവിലേക്ക് ശേഖരിക്കപ്പെടുന്നു. ഇതിൽ നിന്ന് ആദ്യം വന്നത് ആദ്യം എന്ന ക്രമത്തിൽ നെറ്റ്‌വർക്കിലേക്ക് തുറന്നു വിടുന്നു.

ഇതും കാണുക[തിരുത്തുക]