ടോക്കൺ ബക്കറ്റ് അൽഗോരിതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു ശൃംഖലയിലെ ഡാറ്റയുടെ തിരക്കിനെ നിയന്ത്രിക്കുന്നതിനുള്ള ഒരു അൽഗോരിതമാണ് ടോക്കൺ ബക്കറ്റ് അൽഗോരിതം. ലീക്കീ ബക്കറ്റ് അൽഗോരിതവുമായി ഇതിനു സാമ്യമുണ്ട്. എന്നാൽ അതിൽ നിന്ന് വ്യത്യസ്താമായി ഇവിടെ ഡാറ്റാ നിരക്കിനെ നിയന്ത്രിക്കുന്നത് ടോക്കണുകൾ ഉപയോഗിച്ചിട്ടാണ്. സിസ്റ്റത്തിൽ നിന്ന് ശൃംഖലയിലേക്ക് ഇടയ്ക്കിടയ്ക്ക് ടോക്കണുകൾ അയയ്ക്കുന്നു. ഇവയെ സ്റ്റേഷനിൽ ഒരു ബക്കറ്റിലായി (ക്യൂവിൽ) ശേഖരിക്കുന്നു. എത്രമാത്രം ടോക്കണുകൾ ബക്കറ്റിൽ അവശേഷിക്കന്നുവോ അത്രമാത്രം ഡാറ്റയെ മാത്രമേ പിന്നീട് ശൃംഖലയിലേക്ക് അയക്കാൻ കഴിയൂ. ഒരു പക്ഷേ ബക്കറ്റിനുള്ളിൽ ടോക്കൺ അവശേഷിക്കുന്നില്ലെങ്കിൽ അവ വരുന്നത് വരെ കാത്തിരിക്കേണ്ടി വരും. ഇത് നെറ്റ്‌വർക്കിലേക്ക് വ്യത്യസ്ത നിരക്കിൽ ഡാറ്റ അയയ്ക്കാൻ സഹായിക്കും.

ഇതും കാണുക[തിരുത്തുക]