ലിസ വിൽകോക്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലിസ വിൽകോക്സ്
ലിസ വിൽകോക്സ്, 2008, ഒക്ടോബറിൽ
ജനനം
ലിസ എലിസബത്ത് വിൽകോക്സ്[1]

(1964-04-27) ഏപ്രിൽ 27, 1964  (59 വയസ്സ്)
കലാലയംകാലിഫോർണിയ സർവകലാശാല, ലോസ് ഏഞ്ചൽസ്
തൊഴിൽനടി, ഡിസൈനർ
സജീവ കാലം1984–ഇതുവരെ
ഒപ്പ്

ലിസ എലിസബത്ത് വിൽകോക്സ് (ജനനം: ഏപ്രിൽ 27, 1964) ഒരു അമേരിക്കൻ നടിയും മുൻ മോഡലും ഡിസൈനറുമാണ്. എ നൈറ്റ്മേർ ഓൺ എം സ്ട്രീറ്റ് എന്ന സിനിമാ പരമ്പരയിലെ ഭാഗം 4 (1988), ഭാഗം 5 (1989) എന്നീ രണ്ട് ബോക്‌സ് ഓഫീസ് വിജയങ്ങളിൽ ആലീസ് ജോൺസൺ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിൻറെ പേരിലാണ് അവർ കൂടുതൽ അറിയപ്പെടുന്നത്. 2023-ൽ, TLC- ടിവിയുടെ വിവാദ റിയാലിറ്റി ടെലിവിഷൻ പരമ്പരയായ MILF Manor-ൽ തന്റെ മകൻ റയാനൊപ്പം അവൾ സ്വന്തം കഥാപാത്രത്തെ അവതരിപ്പിച്ചു.

ആദ്യകാല ജീവിതം[തിരുത്തുക]

1964 ഏപ്രിൽ 27 ന് മിസോറിയിലെ കൊളംബിയ നഗരത്തിലാണ് വിൽകോക്സ് ജനിച്ചത്. ലോസ് ഏഞ്ചൽസിലെ കാലിഫോർണിയ സർവകലാശാലയിൽ നിന്ന് ബാച്ച്ലർ ഓഫ്‍ ആർട്സ് ബിരുദം നേടി. 1984-ൽ വിൽകോക്‌സ് Gimme an 'F' എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ചു. 1985 മുതൽ 1987 വരെയുള്ള കാലത്ത്, ഹാർഡ്കാസിൽ ആൻഡ് മക്കോർമിക് (1985), യു എഗെയ്ൻ? (1986), സിബിഎസ് സ്കൂൾ ബ്രേക്ക് സ്പെഷ്യൽ (1987), വലേറീസ് ഫാമിലി: ദി ഹോഗൻസ് (1987), മിസ്റ്റർ ബെൽവെഡെറെ (1987), മാക്ഗൈവർ (1987) തുടങ്ങിയ ടെലിവിഷൻ പരമ്പരകളിൽ വിൽകോക്സ് അതിഥി വേഷങ്ങളിൽ അഭിനയിച്ചു. 1988-ൽ, എ നൈറ്റ്മേർ ഓൺ എൽമ് സ്ട്രീറ്റ് 4: ദി ഡ്രീം മാസ്റ്റർ എന്ന ഫാന്റസി ഹൊറർ ചിത്രത്തിലെ ആലീസ് ജോൺസണെ അവതരിപ്പിക്കുന്നതിന് മുമ്പായി വിൽകോക്സ് ടെലിവിഷൻ പരമ്പരയായ ഇറ്റ്സ് എ ലിവിംഗ് ആൻഡ് ഹോട്ടലിൽ അതിഥി താരമായി അഭിനയിച്ചു.[3]

അവലംബം[തിരുത്തുക]

  1. "LISA ELIZABETH WILCOX - Resume | Actors Access".
  2. "Bio – Lisa E. Wilcox".
  3. "Sneak Preview: Dread Central is Bringing you "Final Girls" This February". DreadCentral. February 18, 2010.
"https://ml.wikipedia.org/w/index.php?title=ലിസ_വിൽകോക്സ്&oldid=3940946" എന്ന താളിൽനിന്ന് ശേഖരിച്ചത്