കൊളംബിയ, മിസോറി
കൊളംബിയ /kəˈlʌmbiə/ അമേരിക്കൻ ഐക്യനാടുകളിലെ മിസോറി സംസ്ഥാനത്തെ ഒരു നഗരമാണ്. ബൂൺ കൗണ്ടിയുടെ കൗണ്ടി സീറ്റായ ഇത് മിസോറി സർവകലാശാലയുടെ ആസ്ഥാനവുമാണ്.[9] 1821-ൽ സ്ഥാപിതമായ ഇത് ഫൈവ് കൗണ്ടി കൊളംബിയ മെട്രോപൊളിറ്റൻ പ്രദേശത്തെ ഒരു പ്രധാന നഗരമാണ്. 2022- ലെ കണക്കുകൾ പ്രകാരം 128,555 താമസക്കാരുള്ള ഈ നഗരം മിസോറിയിലെ ഏറ്റവും ജനസംഖ്യയുള്ളതും അതിവേഗം വളരുന്നതുമായ നാലാമത്തെ നഗരമാണ്.[10][11][12]
ചരിത്രം
[തിരുത്തുക]1800-കളുടെ പ്രാരംഭത്തിൽ അക്കാലത്ത് ബൂൺസ്ലിക്ക് എന്നറിയപ്പെട്ടിരുന്ന ഒരു പ്രദേശത്ത് കെന്റക്കിയിൽ നിന്നും അതുപോലെതന്നെ വിർജീനിയയിൽ നിന്നുമുള്ള അമേരിക്കൻ പയനിയർമാരുടെ കുടിയേറ്റത്തോടെയാണ് കൊളംബിയ നഗരത്തിൻറെ ഉത്ഭവം ആരംഭിക്കുന്നത്. 1815-ന് മുമ്പുള്ള കാലത്ത്, 1812-ലെ യുദ്ധസമയത്തെ തദ്ദേശീയ അമേരിന്ത്യൻ ആക്രമണ ഭീഷണിയെത്തുടർന്ന് ഈ പ്രദേശത്തെ വാസസ്ഥലം ചെറിയ മരക്കോട്ടകളിൽ പരിമിതപ്പെടുത്തിയിരുന്നു. യുദ്ധാവസാനത്തോടെ കാൽനടയായും കുതിരപ്പുറത്തും വണ്ടികളിലും വന്നിരുന്ന കുടിയേറ്റക്കാർ, പലപ്പോഴും മുഴുവൻ കുടുംബങ്ങളുമായും ചിലപ്പോൾ അടിമകളായ ആഫ്രിക്കൻ അമേരിക്കക്കാരുമായും ബൂൺസ് ലിക്ക് റോഡിലൂടെ എത്തി. 1818 ആയപ്പോഴേക്കും ഈ പ്രദേശത്തെ വർദ്ധിച്ചുവരുന്ന ജനസംഖ്യ ഹോവാർഡ് കൗണ്ടിയിൽ നിന്ന് ഒരു പുതിയ കൗണ്ടി സൃഷ്ടിക്കേണ്ടത് ആവശ്യമാണെന്ന് തിരിച്ചറിഞ്ഞു. പടിഞ്ഞാറ് മോണിറ്റോ ക്രീക്കും കിഴക്ക് സെഡാർ ക്രീക്കും ഇതിൻറെ വ്യക്തമായ പ്രകൃതിദത്ത അതിരുകളായിരുന്നു.
അവലംബം
[തിരുത്തുക]- ↑ Switzler, William (1882). History of Boone County, Missouri. St. Louis Western Historical Company. pp. 220–221.
- ↑ Alban, Sarah (30 October 2007). "How CoMO does Halloween". The Maneater. Archived from the original on October 16, 2008. Retrieved July 18, 2008.
- ↑ "City Council".
- ↑ "ArcGIS REST Services Directory". United States Census Bureau. Retrieved August 28, 2022.
- ↑ 5.0 5.1 U.S. Geological Survey Geographic Names Information System: കൊളംബിയ, മിസോറി
- ↑ "Annual Estimates of the Resident Population: April 1, 2010 to July 1, 2017 – Combined Statistical Area; and for Puerto Rico – 2017 Population Estimates". U.S. Census Bureau. Retrieved April 27, 2018.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "About Columbia". City of Columbia, Missouri. Archived from the original on ഡിസംബർ 25, 2007. Retrieved ജനുവരി 1, 2008.
- ↑ "City of Columbia, Missouri Demographic Statistics" (PDF). City of Columbia, Missouri. Archived from the original (PDF) on December 1, 2007. Retrieved January 1, 2008.
- ↑ "Find a County". National Association of Counties. Archived from the original on May 31, 2011. Retrieved 2011-06-07.
- ↑ Sauter, Michael B. (10 April 2018). "Is your city's population keeping pace? The fastest-growing city in each state". USA Today.
- ↑ "U.S. Census Bureau QuickFacts: Columbia city, Missouri". www.census.gov.
- ↑ "2020 Census estimates for Missouri cities". Retrieved May 29, 2021.