ലിയ ഡിസ്കിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലിയ ഡിസ്കിൻ
ജനനം
ലിയോനർ ബിയാട്രിസ് ഡിസ്കിൻ പാവ്ലോവിച്ച് (Leonor Beatriz Diskin Pawlowicz)

(1950-10-27) ഒക്ടോബർ 27, 1950  (73 വയസ്സ്)
ദേശീയതഅർജന്റീന

ഒരു അർജന്റീന പത്രപ്രവർത്തകയും ഒരു ബ്രസീലിയൻ ജീവകാരുണ്യ സംഘടനയായ അസോഷ്യാനോ പാലസ് അഥീന (Associação Palas Athena (pt)) സ്ഥാപകയുമാണ് ലിയ ഡിസ്കിൻ എന്ന ലിയോനർ ബിയാട്രിസ് ഡിസ്കിൻ പാവ്ലോവിച്ച് (ജനനം ഒക്ടോബർ 27, 1950).[1][2]

"കഴിഞ്ഞ നാല് പതിറ്റാണ്ടായി സമാധാനത്തിന്റെയും അഹിംസയുടെയും വഴിയിലൂടെയുള്ള ഗാന്ധിയൻ മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൽ സജീവമായി ഇടപെടുന്നതിനാൽ" 2020 ൽ ഇന്ത്യയുടെ നാലാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മശ്രീ അവർക്ക് ലഭിച്ചു.[3][4][5]

ജീവിത രേഖ[തിരുത്തുക]

ലിയോനർ ബിയാട്രിസ് ഡിസ്കിൻ 1950 ഒക്ടോബർ 27 ന് അർജന്റീനയിലെ ബ്യൂണസ് ഐറീസിൽ ജനിച്ചു. അവരുടെ പിതാമഹന്മാർ റഷ്യക്കാരും അമ്മ ബൾഗേറിയക്കാരിയും ആയിരുന്നു.[6] അർജന്റീനിയൻ ഏകാധിപത്യകാലത്ത് തന്റെ 21 -ആം വയസ്സിൽ, ഭർത്താവ് ബസേലിയോ അമേരിക്കൻ ഐക്യനാടുകളിൽ പഠനം പൂർത്തിയാക്കി വരാൻ കാത്തിരിക്കുമ്പോൾ അവർ ബ്രസീലിലേക്ക് കുടിയേറി.[6]

സസ്യാഹാരിയായ ഡിസ്‌കിൻ, കർശനമായ ഗാന്ധിയൻ രീതികളിൽ ലളിതവും എളിമയുള്ളതുമായ ജീവിതം നയിക്കുന്നു.[7] കുട്ടിക്കാലത്ത് ഗാന്ധിജിയെക്കുറിച്ചുള്ള പുസ്തകങ്ങൾ വായിച്ചതിനുശേഷം ആണ് ഗാന്ധിജിയോടുള്ള അവരുടെ താൽപര്യം ആരംഭിച്ചത്. അവർ അദ്ദേഹത്തിന്റെ ആത്മകഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിരുന്നു, സത്യത്തോടുള്ള അത്തരം പ്രതിബദ്ധതയുള്ള ഒരു വ്യക്തിയുടെ ആശയം അവർ പൂർണ്ണമായും തന്റെ ജീവിതത്തിലേക്ക് സ്വീകരിച്ചു.[7]

കമ്മ്യൂണിറ്റി അധിഷ്ഠിത പ്രോഗ്രാമുകൾ വികസിപ്പിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനുമായി സമർപ്പിച്ചിരിക്കുന്ന ബ്രസീലിയൻ എൻ‌ജി‌ഒ ആയ അസോഷ്യാനോ പാലസ് അഥീനയുടെ സ്ഥാപകയാണ് പ്രൊഫ. ലിയ ഡിസ്കിൻ. യുനെസ്കോയുടെ സ്ഥാപനപരമായ പിന്തുണയോടെ, ഈ സംഘടന ഐക്യരാഷ്ട്ര സംഘടനയുടെ "ഹ്യൂമൻ സേഫ്റ്റി" പ്രോഗ്രാമിലും ഇടപെടുന്നു.[7] ആരോഗ്യ മേഖലയിലും ഗാന്ധിയൻ ആശയങ്ങൾ പ്രയോഗിക്കാൻ പാലസ് അതേന മുൻകൈ എടുത്തിട്ടുണ്ട്. മുനിസിപ്പൽ ഹെൽത്ത് ഡിപ്പാർട്ട്‌മെന്റിന്റെ പങ്കാളിത്തത്തിൽ 5,000 -ത്തിലധികം ആരോഗ്യ പ്രൊഫഷണലുകൾക്ക് സംഘടന പരിശീലനം നൽകിയിട്ടുണ്ട്.[7]

ഗാന്ധിയുടെ ആശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി അവർ 1982 മുതൽ എല്ലാ വർഷവും ഒരു തടസ്സവുമില്ലാതെ ഗാന്ധി വാരം സംഘടിപ്പിക്കുന്നു.[8] കോൺഫറൻസുകൾ, സെമിനാറുകൾ, എക്സിബിഷനുകൾ, വർക്ക്ഷോപ്പുകൾ, ധ്യാന യോഗങ്ങൾ, കല, നാടകം, ഗാനങ്ങൾ, നൃത്തം, ദൃശ്യ മാധ്യമങ്ങൾ എന്നിവയാണ് വാരാചരണ പ്രവർത്തനങ്ങളുടെയും വിഷയങ്ങൾ. സാവോപോളോയിൽ തുടങ്ങി, ഇത് ഇപ്പോൾ ബ്രസീലിലെ 16 നഗരങ്ങളിൽ വ്യാപിച്ചു കിടക്കുന്നു. കുട്ടികൾക്കിടയിൽ ഗാന്ധിയൻ മൂല്യങ്ങളുടെ വിത്ത് വിതയ്ക്കുന്നത് "മനസ്സ് മലിനമാകുന്നത്" തടയാൻ സഹായിക്കുമെന്ന് അവർ വിശ്വസിക്കുന്നു.[7]

‘പീസ് വാണ്ട്സ് പാർട്ട്നേഴ്സ്’, ‘പ്രൈസ്ലെസ്സ് വാല്യൂസ്’ പോലെയുള്ള പ്രത്യേകം രൂപകൽപ്പന ചെയ്ത പ്രോഗ്രാമുകളിലൂടെ അധ്യാപകർ, വിദ്യാഭ്യാസ-പ്രൊഫഷണലുകൾ, കുട്ടികൾ, വിദ്യാർത്ഥികൾ, സൈനിക, സിവിൽ പോലീസ്, സർക്കാർ ഏജൻസികൾ, സിവിൽ സൊസൈറ്റി ഓർഗനൈസേഷനുകൾ, പൊതുജനങ്ങൾ തുടങ്ങിയവരെ പരിശീലിപ്പിക്കുന്നതിനുള്ള അവരുടെ ശ്രമങ്ങൾ വളരെ പ്രശംസനീയമാണ്.[8] "Priceless Values and Gandhi and Non-Violence (അമൂല്യമായ മൂല്യങ്ങളും ഗാന്ധിയും അഹിംസയും)" എന്ന പദ്ധതിയിലൂടെ അവർ 40,000 അധ്യാപകർക്ക് സാവോപോളോയിൽ പരിശീലനം നൽകിയിട്ടുണ്ട്.[7]

സമാധാനം അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങളുടെ പരിശീലനവും വിവരങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും നൽകുന്നതിനുള്ള ഒരു മാതൃകാപരമായ സംരംഭമാണ് പ്രൊഫസർ ലിസ്കിൻ സൃഷ്ടിച്ച 'ഗാന്ധി നെറ്റ്‌വർക്ക്'.

വിദ്യാഭ്യാസം, സമാധാനം, ധാർമ്മികത, സംസ്കാരം എന്നിവയെക്കുറിച്ചുള്ള നിരവധി പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ് അവർ. അവരുടെ പുസ്തകം, "Paz, como se faz??" (സമാധാനം, എങ്ങനെ ഉണ്ടാക്കാം?) ആറ് ബ്രസീലിയൻ സംസ്ഥാനങ്ങളിലെ സ്കൂളുകൾ ഏറ്റെടുക്കുകയും 500,000 കോപ്പികൾ വിറ്റഴിക്കുകയും ചെയ്തു.[7]

പുരസ്കാരങ്ങളും അംഗീകാരങ്ങളും[തിരുത്തുക]

  • 2010: ഇന്ത്യയ്ക്ക് പുറത്ത് ഗാന്ധിയൻ മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ജംനാലാൽ ബജാജ് അവാർഡ്[8]
  • 2020: പത്മശ്രീ

അവലംബം[തിരുത്തുക]

  1. "Lia Diskin - Museu da Pessoa" [Lia Diskin - Person Museum]. Museu da Pessoa [pt] (in ബ്രസീലിയൻ പോർച്ചുഗീസ്). Archived from the original on 2021-09-27. Retrieved 2021-09-27.
  2. Kachani, Morris (2019-06-04). "O Poder da Meditação" [The Power of Meditation]. Estadão (in ബ്രസീലിയൻ പോർച്ചുഗീസ്).
  3. "Who are the two Brazilian women who have been awarded Padma Shri?". IANS. The Economic Times. 26 January 2020. Archived from the original on 2020-03-11. Retrieved 26 January 2020.
  4. "India honours 2 Brazilian women with Padma Shri". The News Indian Express. 26 January 2020. Retrieved 26 January 2020.
  5. "India Honours Two Brazilian Women With The Padma Shri; Here's Why". Republic World. 26 January 2020. Retrieved 26 January 2020.
  6. 6.0 6.1 "Operária da paz" [Peace worker]. Museu da Pessoa [pt] (in ബ്രസീലിയൻ പോർച്ചുഗീസ്). 2010-04-01. Archived from the original on 2021-09-27. Retrieved 2021-09-27.
  7. 7.0 7.1 7.2 7.3 7.4 7.5 7.6 "Lia Diskin, a Gandhian in Brazil". Deccan Herald (in ഇംഗ്ലീഷ്). 30 സെപ്റ്റംബർ 2011.
  8. 8.0 8.1 8.2 "Lia Diskin - Jamnalal Bajaj International Award 2010 Recipient - Promoting Gandhian Values Outside India". Jamnalal Bajaj Foundation.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ലിയ_ഡിസ്കിൻ&oldid=3808174" എന്ന താളിൽനിന്ന് ശേഖരിച്ചത്