ലിമ്മെൻ ദേശീയോദ്യാനം
ദൃശ്യരൂപം
ലിമ്മെൻ ദേശീയോദ്യാനം നോർത്തേൺ ടെറിട്ടറി | |
---|---|
വിസ്തീർണ്ണം | 9,369.26 km2 (3,617.5 sq mi)[1] |
Website | ലിമ്മെൻ ദേശീയോദ്യാനം |
നോർത്തേൺ ടെറിറ്ററിയിലെ ഒരു ദേശീയോദ്യാനമാണ് ലിമ്മെൻ ദേശീയോദ്യാനം. [2] 2012ൽ പ്രഖ്യാപിച്ച ഈ ദേശീയോദ്യാനം ആസ്ത്രേലിയയിലെ ഏറ്റവും വലിയ രണ്ടാമത്തെ ദേശീയോദ്യാനമാണ്. 10,000 ചതുരശ്രകിലോമീറ്ററാണ് ഇതിന്റെ വിസ്തീർണ്ണം. ഡാർവിനു തെക്കു-കിഴക്കായി ഏകദേശം 600 കിലോമീറ്റർ ദൂരെയായി ഗൾഫ് ഓഫ് കാർപെന്റാറിയയിലാണ് ഇതു സ്ഥിതിചെയ്യുന്നത്. ചതുപ്പുനിലങ്ങൾ, സാന്റ്സ്റ്റോൺ രൂപങ്ങൾ, ലിമ്മെൻ ബൈറ്റ് നദി ഉൾപ്പെടെയുള്ള അനേകം നദികൾ എന്നിവ ഇവിടെയുണ്ട്. ഈ ദേശീയോദ്യാനത്തിന്റെ പേര് ഈ നദിയിൽ നിന്നാണ് ലഭിച്ചത്. [3][4]ഇവിടുത്തെ ഒരു മുഖ്യ ആകർഷണങ്ങൾ "ലോസ്റ്റ് സിറ്റികളാണ്" സാന്റ്. സ്റ്റോൺ ശിലാരൂപങ്ങളായ ഇവ ഉയരമുള്ള കെട്ടിടങ്ങളെ ഓർമ്മിപ്പിക്കുന്നു. [5]
അവലംബം
[തിരുത്തുക]- ↑ "CAPAD 2012 Northern Territory Summary (see 'DETAIL' tab)". CAPAD 2012. Australian Government - Department of the Environment. 7 February 2014. Retrieved 7 February 2014.
- ↑ La Canna, Xavier (16 March 2012). "Limmen National Park declared in NT". Ninemsn. Retrieved 17 March 2012.
- ↑ Hancock, David (21 March 2012). "Huge national park declared in Northern Territory". Australian Geographic. Archived from the original on 2013-01-16. Retrieved 16 March 2013.
- ↑ "Limmen National Park fact sheet" (PDF). Northern Territory Government. Archived from the original (PDF) on 2017-02-02. Retrieved 28 April 2016.
- ↑ La Canna, Xavier (2 August 2012). "NT's Limmen is finally a national park". The Australian. Retrieved 16 March 2013.