ലിഡിയ മില്ലറ്റ്
ലിഡിയ മില്ലറ്റ് | |
---|---|
ജനനം | Boston, Massachusetts, U.S. | ഡിസംബർ 5, 1968
തൊഴിൽ | എഴുത്തുകാരി |
പഠിച്ച വിദ്യാലയം | University of North Carolina at Chapel Hill, Duke University |
ലിഡിയ മില്ലറ്റ് ഒരു അമേരിക്കൻ നോവലിസ്റ്റാണ്. 1968 ഡിസംബർ 5 നാണ് അവർ ജനിച്ചത്. അവരുടെ മൂന്നാമത്തെ നോവലായ “മൈ ഹാപ്പി ലൈഫ്” 2003 ലെ ഫിക്ഷൻ നോവലുകൾക്കുള്ള PEN Center USA അവാർഡ് ലഭിച്ചിരുന്നു. ആ വർഷത്തെ പുലിറ്റ്സർ പുരസ്കാരത്തിനും ലോസ് ആഞ്ചലസ് ടൈസം ബുക്ക് പ്രൈസിൻറെയും അവസാന റൌണ്ടുകളിൽ ലിഡിയയുടെ പുസ്തകവും ഇടംപിടിച്ചിരുന്നു.
ജീവിതരേഖ
[തിരുത്തുക]ലിഡിയ മില്ലറ്റ് മസാച്ചുസെറ്റ്സിലെ ബോസ്റ്റണിൽ ജനിക്കുകയും കാനഡയിലെ ടോറാൻറെയിൽ വളരുകയും ചെയ്തു. അവിടെ യൂണിവേഴ്സിറ്റി ഓഫ് ടൊറാൻറോയുടെ കീഴിലുള്ള സ്കൂളിൽ വിദ്യാഭ്യാസം ചെയ്തു. ചാപ്പൽ ഹില്ലിലെ യൂണിവേഴ്സിറ്റി ഓഫ് നോർത്ത് കരോലിനയിൽനിന്ന് ഇന്റർ ഡിസിപ്ലിനറിയിൽ ഒരു ബിരുദവും ഡ്യൂക്ക് യൂണിവേഴ്സിറ്റിയിൽനിന്ന് ബിരുദാനന്തരബിരുദവും നേടിയിട്ടുണ്ട്. സെൻറർ ഫോർ ബയോളജിക്കൽ ഡൈവേർസിറ്റിയുടെ സ്ഥാപകരലൊരാളും അതിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറുമായ കിയെരൻ സൿലിംഗിനെ വിവാഹം കഴിച്ച് രണ്ടുകുട്ടികളുമായി അരിസോണയിലെ ടക്സണിലാണ് അവർ താമിസിക്കുന്നത്.
സാഹിത്യരചന
[തിരുത്തുക]മില്ലറ്റിൻറെ പുസ്തകങ്ങൽ അവരുടെ കൃതികളിലെ ഗൂഢമായ നർമ്മങ്ങൾക്കും ശൈലീപരമായ വ്യത്യസ്തതയ്ക്കും പ്രശസ്തമാണ്. അവരുടെ ആദ്യപുസ്തകമായ “Omnivores” 1996 ൽ പ്രസിദ്ധീകരിക്കപ്പെട്ടു. സതേൺ കാലിഫോർണിയയിലെ ഒരു കൌമാരക്കാരിയായ പെൺകുട്ടിയെ അവളുടെ അധികാരാസക്തിയുള്ള പിതാവും രണ്ടാനമ്മയും ചേർന്ന് പലവിധത്തിൽ ചിത്രവധം ചെയ്യുകയും അവസാനം വിവാഹമെന്ന പേരിൽ ഒരു റിയൽ എസ്റ്റേറ്റ് ഏജൻറിനു വിൽക്കുകയും ചെയ്യുന്നതാണ് ഈ നോവലിലെ കഥാതന്തു. അവരുടെ രണ്ടാമത്തെ നോവലായ “George Bush, Dark Prince of Love” രണ്ടായിരാമാണ്ടിൽ പ്രസിദ്ധീകരിക്കപ്പെട്ടു. ഇതൊരു രാഷ്ട്രീയ ഹാസ്യനോവലായിരുന്നു.
രചിച്ച ഗ്രന്ഥങ്ങൾ
[തിരുത്തുക]വർഷം | തലക്കെട്ട് | പ്രസാധകർ |
---|---|---|
1996 | ഓംനിവറസ് | Algonquin Books |
2000 | ജോർജ്ജ് ബുഷ്, ഡാർക്ക് പ്രിൻസ് ഓഫ് ലവ്: എ പ്രസിഡൻഷ്യൽ റൊമാൻസ് | Touchstone |
2002 | മൈ ഹാപ്പി ലൈഫ് | Henry Holt and Company |
2005 | ഓ പ്യൂവർ ആൻറ് റാഡിയൻറ് ഹാർട്ട് | Soft Skull Press |
2005 | എവരിവൺസ് പ്രെറ്റി: എ നോവൽ | Soft Skull Press |
2008 | ഹൌ ദ ഡെഡ് ഡ്രീം | Counterpoint (publisher) |
2009 | ലവ് ഇൻ ഇൻഫാൻറ് മങ്കീസ് | Soft Skull Press |
2011 | ഗോസ്റ്റ് ലൈറ്റ്‍സ് | W. W. Norton & Company |
2012 | മാഗ്നിഫിസൻസ് | W. W. Norton & Company |
2014 | മെർമെയ്‍ഡ്‍സ് ഇൻ പാരഡൈസ് | W. W. Norton & Company |
2016 | സ്വീറ്റ് ലാമ്പ് ഹെവൻ | W. W. Norton & Company |
അവാർഡുകളും ബഹുമതികളും
[തിരുത്തുക]- 2003 PEN Center USA Award for Fiction for My Happy Life
- 2005 Arthur C. Clark Award shortlist for Oh Pure and Radiant Heart
- 2010 Pulitzer Prize finalist for Love in Infant Monkeys
- 2012 National Book Critics Circle Award finalist for Magnificence[1]
- 2012 Los Angeles Times Book Prize finalist for Magnificence[2]
- 2012 John Simon Guggenheim Memorial Foundation Fellowship[3]
അവലംബം
[തിരുത്തുക]- ↑ Williams, John (January 14, 2012). "National Book Critics Circle Names 2012 Award Finalists". New York Times. Retrieved January 15, 2013.
- ↑ Kellogg, Carolyn (February 20, 2013). "Announcing the 2012 L.A. Times Book Prize finalists". Los Angeles Times. Archived from the original on 2012-10-06. Retrieved 2017-04-28.
- ↑ "Lydia Millet, 2012 – US & Canada Competition, Creative Arts – Fiction". John Simon Guggenheim Memorial Foundation. Archived from the original on 2012-04-18. Retrieved 2017-04-28.