ലിഡാർ (LIDAR) ഉപയോഗിച്ച് ഗതാഗത നിയമം നടപ്പാക്കൽ
ലിഡാറിന്റെ വിപുലമായ ആപ്ലിക്കേഷനുകളിൽ ഒന്നാണ് സ്പീഡ് ലിമിറ്റ് എൻഫോഴ്‌സ്‌മെന്റ്[1] വഴിയുള്ള ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് അഥവാ ഗതാഗത നിയമം നടപ്പാക്കൽ. പരമ്പരാഗതമായി ഗതാഗത നിയമം നടപ്പാക്കാൻ ഉപയോഗിച്ചിരുന്ന റഡാറിനു പകരം 2000ആമാണ്ട് മുതൽ ലിഡാർ അധികമായി ഉപയോഗിച്ചുവരുന്നു. വേഗത കണ്ടെത്തൽ, വാഹനം തിരിച്ചറിയൽ, ഡ്രൈവർ തിരിച്ചറിയൽ, തെളിവ് ശേഖരണം എന്നിവയുടെ മുഴുവൻ പ്രക്രിയയും യന്ത്രവത്കൃതമാക്കാൻ ഉദ്ദേശിച്ചാണ് നിലവിലെ ഉപകരണങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. [2]
ചരിത്രം
[തിരുത്തുക]ജെറമി ഡൺ (ലേസർ ടെക്‌നോളജി ഇൻക്.) 1989-ൽ ഒരു പോലീസ് ലിഡാർ ഉപകരണം വികസിപ്പിച്ചെടുത്തു [3] 2004-ൽ യു.എസ്. ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് ഉപകരണങ്ങളുടെ 10% ലിഡാർ അടിസ്ഥാനപ്പെടുത്തി ആയിരുന്നു, 2006-ൽ ഇത് 30% ആയി ഉയർന്നു. [1] ആധുനിക റഡാർ യൂണിറ്റുകൾ ഇപ്പോഴും വിൽക്കുന്നുണ്ടെങ്കിലും ലിഡാറിന്റെ ഗുണങ്ങൾ കണക്കിലെടുത്താൽ നിലവിലെ വിൽപ്പനയിൽ ഭൂരിഭാഗവും ലിഡാറാണ് എന്ന് അനുമാനിക്കുന്നു. [4]
പ്രവർത്തന തത്വം
[തിരുത്തുക]അര സെക്കൻഡിൽ താഴെയുള്ള കാലയളവിൽ നൂറുകണക്കിന് ഇൻഫ്രാറെഡ് പൾസുകൾ ഓടുന്ന വാഹനത്തിലേയ്ക്ക് അയച്ച് അവ വാഹനത്തിൽ തട്ടി തിരിച്ച് വരുന്ന സമയം കണക്കാക്കുകയും അത് ഉപയോഗിച്ച് ഒരു വാഹനം സഞ്ചരിച്ച ദൂരത്തിലുള്ള മാറ്റം ഗണിക്കുകയും അതുവഴി വാഹനത്തിന്റെ വേഗത കണക്കാക്കുകയുമാണ് ലിഡാർ ഉപയോഗിച്ചുള്ള സ്പീഡ് ഡിറ്റക്ടറിന്റെ അടിസ്ഥാന തത്വം.
ഒരു സാധാരണ NHTSA അംഗീകൃത [5] ലിഡാർ ഉപകരണം 905 nm തരംഗദൈർഘ്യമുള്ള, 3 മില്ലിറേഡിയൻ ബീം വ്യതിചലനത്തോടുകൂടിയ, 50 മില്ലിവാട്ട് ശക്തിയുള്ള ലേസർ പ്രകാശത്തിന്റെ 30ns പൾസുകളാണ് പുറപ്പെടുവിക്കുന്നത്. കണ്ണിന് കേടുപാടുകൾ സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ കുറച്ച് പവർ മാത്രമാണ് ഉപയോഗിക്കുന്നത്. 905nm തരംഗദൈർഘ്യത്തിൽ, IEC 60825-1 പതിപ്പ് 2.0 പ്രകാരം ഒരു പൾസിന് പരമാവധി 0.5uJ ഊർജ്ജമാണ് അനുവദിച്ചിരിക്കുന്നത്.
പ്രകാശം ഒരോ നാനോ സെക്കൻഡിലും ഏകദേശം 30 സെന്റിമീറ്റർ സഞ്ചരിക്കുന്നു.അപ്പൊൾ 30 നാനോ സെക്കൻഡ് (ns) ദീർഘമുള്ള ഒരു പൾസിന് 9 മീറ്റർ (30cm x 30ns = 900 cm) നീളമുണ്ടാവും. 300 മീറ്റർ അകലെ സഞ്ചരിക്കുന്ന ഒരു വാഹനത്തിൽ തട്ടി റൗണ്ട് ട്രിപ്പ് പൂർത്തിയാക്കാൻ പൾസുകൾ 2,000ns എടുക്കും. പൾസുകൾ തമ്മിലുള്ള സമയ ഇടവേള ഒരു ദശലക്ഷം നാനോ സെക്കൻഡ് എങ്കിലും ആയിരിക്കും. ഇത്രയും ഇടവേള ഓരോ പൾസും ഉപയോഗിച്ച് ദൂരം കണക്കാക്കാൻ ആവശ്യത്തിനു സമയം നൽകുന്നതിനാണ്.
തരംഗദൈർഘ്യ പരിധി 899 നാനോമീറ്ററിനും 909നാനോമീറ്ററിനും ഇടയിൽ അല്ലാത്ത പ്രകാശത്തെ ഒഴിവാക്കാൻ തിരിച്ചുവരുന്ന ലൈറ്റ് ഫിൽട്ടർ ചെയ്യുന്നു. ഒരു ഇന്റേണൽ പ്രൊപ്രൈറ്ററി അൽഗോരിതം കൃത്യമല്ലാത്ത റീഡിങുകൾ നിരസിക്കുന്നു. ലിഡാറിനെ വെട്ടിക്കാൻ സാധാരണയായി ഈ ഫിൽട്ടറിനെ ഓവർലോഡ് ചെയ്യാനും അതുവഴി പിശക് തോന്നി നിരസിക്കൽ അൽഗൊരിതം അകാരണമായി റീഡീങ് നിരാകരിക്കാൻ പ്രേരിപ്പിക്കാനും ശ്രമിക്കുകയും ചെയ്യുക എന്ന തന്ത്രമാണ് പൊതുവേ പ്രയോഗിച്ചു കണ്ടുവരുന്നത്.
ഇതും കാണുക
[തിരുത്തുക]- വീഡിയോ കണ്ടെത്തലും ശ്രേണിയും (VIDAR)
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "LIDAR: The Speed Enforcement Weapon of Choice".
- ↑ "Stalker LidarCam". Archived from the original on 2016-09-12. Retrieved 2023-04-25.
- ↑ "Difference Between Radar and Lidar Explained". Archived from the original on 2016-09-15. Retrieved 2023-04-25.
- ↑ "Stalker Phodar". Archived from the original on 2016-09-14. Retrieved 2023-04-25.
- ↑ "NHTSA conforming product list" (PDF). Archived from the original (PDF) on 2016-05-27. Retrieved 2023-04-25.