ലാൽ ബഹാദൂർ ശാസ്ത്രി നാഷണൽ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലാൽ ബഹാദൂർ ശാസ്ത്രി നാഷണൽ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷൻ
लाल बहादुर शास्त्री राष्ट्रीय प्रशासन अकादमी
ലാൽ ബഹാദൂർ ശാസ്ത്രി നാഷണൽ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷൻ, മുസ്സൂറി
മുൻ പേരു(കൾ)
നാഷണൽ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷൻ
ആദർശസൂക്തം"शीलं परम भूषणम्" - സംസ്കൃതം
("ശീലം പരം ഭൂഷണം")
തരംസിവിൽ സർവീസ് പരിശീലന സ്ഥാപനം
സ്ഥാപിതം1958
മാതൃസ്ഥാപനം
Minister of Personnel, Public Grievances and Pensions
ഡയറക്ടർശ്രീനിവാസ് കടികിത്തല ഐഎഎസ്
സ്ഥലം1972 വരെ ഷിംലയും ന്യൂഡൽഹിയും;
നിലവിൽ മുസ്സൂറി
, ഉത്തരാഖണ്ഡ്, ഇന്ത്യ
ക്യാമ്പസ്അർബൻ
വെബ്‌സൈറ്റ്www.lbsnaa.gov.in

ലാൽ ബഹാദൂർ ശാസ്ത്രി നാഷണൽ അക്കാദമി ഓഫ് അഡ്മിനിസ്‌ട്രേഷൻ (LBSNAA), ഇന്ത്യയിലെ പബ്ലിക് പോളിസി, പബ്ലിക് അഡ്മിനിസ്ട്രേഷൻ എന്നിവയെക്കുറിച്ചുള്ള ഒരു സിവിൽ സർവീസ് പരിശീലന സ്ഥാപനമാണ്. അക്കാദമിയുടെ പ്രധാന ലക്ഷ്യം, ഐഎഎസ് കേഡറിലെ സിവിൽ സർവീസുകാരെ പരിശീലിപ്പിക്കുകയും, ഗ്രൂപ്പ്-A സെൻട്രൽ സിവിൽ സർവീസസിന്റെ ഫൗണ്ടേഷൻ കോഴ്‌സ് നടത്തുകയും ചെയ്യുക എന്നതാണ്. പരിശീലനം പൂർത്തിയാക്കിയ ശേഷം, ഐഎഎസ് കേഡറിലെ ട്രെയിനി ഉദ്യോഗസ്ഥർക്ക് ഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ നിന്ന് MA (പബ്ലിക് അഡ്മിനിസ്ട്രേഷൻ) ബിരുദം നൽകും.

ഉത്തരാഖണ്ഡിലെ മുസ്സൂറിയിലെ മനോഹരമായ കുന്നുകളിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രധാന പരിശീലന സ്ഥാപനമാണ് LBSNAA.[1] 1958-ൽ സ്ഥാപിതമായ ഈ അക്കാദമി എല്ലാ വർഷവും സിവിൽ സെർവന്റുകളുടെ ഒരു പുതിയ ബാച്ചിന് സാക്ഷ്യം വഹിക്കുന്നു. അഖിലേന്ത്യാ സർവീസുകളിൽ പ്രവേശിക്കുന്നവർക്കായി അക്കാദമി ഒരു പൊതു ഫൗണ്ടേഷൻ കോഴ്സ് നടത്തുന്നു. 1972 ഒക്ടോബറിൽ അക്കാദമിയുടെ പേര് "ലാൽ ബഹദൂർ ശാസ്ത്രി അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷൻ" എന്നാക്കി മാറ്റുകയും, 1973 ജൂലൈയിൽ "നാഷണൽ" എന്ന വാക്ക് അതിൽ ചേർക്കുകയും ചെയ്തു. അക്കാദമി ഇപ്പോൾ "ലാൽ ബഹദൂർ ശാസ്ത്രി നാഷണൽ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷൻ" (LBSNAA) എന്നാണ് അറിയപ്പെടുന്നത്. 1985 മുതൽ പേഴ്സണൽ, പബ്ലിക് ഗ്രീവൻസ്, പെൻഷൻ മന്ത്രാലയത്തിന് കീഴിലാണ് ഇത് പ്രവർത്തിക്കുന്നത്.

അവലോകനം[തിരുത്തുക]

1958 ഏപ്രിൽ 15-ന്, അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി പണ്ഡിറ്റ് ഗോവിന്ദ് ബല്ലഭ് പന്ത് ലോക്സഭയിൽ പ്രഖ്യാപിച്ചു, സർക്കാർ ഒരു നാഷണൽ അക്കാദമി ഓഫ് അഡ്മിനിസ്‌ട്രേഷൻ സ്ഥാപിക്കുമെന്നും, അവിടെ സിവിൽ സർവീസിലെ എല്ലാ റിക്രൂട്ട്‌മെന്റുകൾക്കും പരിശീലനം നൽകുമെന്നും. ഡൽഹിയിലെ ഐഎഎസ് ട്രെയിനിംഗ് സ്കൂളും, ഷിംലയിലെ ഐഎഎസ് സ്റ്റാഫ് കോളേജും സംയോജിപ്പിച്ച് 1959-ൽ മുസൂറിയിൽ ഒരു നാഷണൽ അക്കാദമി ഓഫ് അഡ്മിനിസ്‌ട്രേഷൻ രൂപീകരിക്കാനും ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. ഒപ്പം അക്കാദമി രണ്ട് പേരുകളിലും മാറ്റങ്ങൾ വരുത്തി.

1972 ഒക്ടോബറിൽ "ലാൽ ബഹദൂർ ശാസ്ത്രി അക്കാദമി ഓഫ് അഡ്മിനിസ്‌ട്രേഷൻ" എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. 1973 ജൂലൈയിൽ സ്ഥാപനത്തിന് "ലാൽ ബധൂർ ശാസ്ത്രി നാഷണൽ അക്കാദമി ഓഫ് അഡ്മിനിസ്‌ട്രേഷൻ (LBSNAA)" എന്ന ഇന്നത്തെ പേര് ലഭിച്ചു.

ചാർലെവിൽ ഹോട്ടൽ മുസ്സോറി.

ഓഫീസർമാരുടെ ആദ്യ ബാച്ച് പരിശീലനം, 1959 ഏപ്രിൽ 13-ന് (115 ഓഫീസർമാർ) മെറ്റ്കാൾഫ് ഹൗസിൽ (ഡൽഹി) ആരംഭിച്ചു. പീന്നിട് 1959 സെപ്റ്റംബറിൽ അക്കാദമി മുസൂറിയിലെ ചാൾവിൽ ഹോട്ടലിലേക്ക് മാറ്റി. മുസൂറിയിൽ അക്കാദമി ആരംഭിച്ച ചാൾവില്ലെ ഹോട്ടൽ (charleville hotel), ഈ ഹിൽസ്റ്റേഷനിൽ നിർമ്മിച്ച ആദ്യത്തെ ഹോട്ടലാണ്. ഇത് സർക്കാർ സ്വകാര്യ വ്യക്തികളിൽ നിന്ന് വാങ്ങിയതാണ്. ഈ ഹോട്ടലിന്റെ പ്രധാന കെട്ടിടം 1854-ൽ ജനറൽ വിൽക്കിൻസൺ (general wilkinson) നിർമ്മിച്ചതാണ്. 1861-ൽ മുസ്സോറി ബാങ്കിൽ നിന്ന് വിരമിച്ച മാനേജർ ആയ ഹോബ്‌സൺ (Mr.Hobson) ഇത് വാങ്ങി. പ്രശസ്ത എഴുത്തുകാരൻ റുഡ്യാർഡ് കിപ്ലിംഗ് (Rudyard Kipling) 1888-ൽ ഇവിടെ താമസിച്ചു. 1905-ൽ യുകെയിലെ രാജ്ഞി മേരി (അന്ന് വെയിൽസ് രാജകുമാരി എന്ന് അറിയപ്പെട്ടിരുന്നു) ഈ ഹോട്ടലിൽ താമസിച്ചിരുന്നു.

1970 ഒക്ടോബർ 31 ന്, ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ അക്കാദമി പ്രവർത്തനത്തിന് തുടക്കം കുറിച്ചു. പിന്നിട്, 1977 ഏപ്രിൽ വരെ കാബിനറ്റ് സെക്രട്ടറി കാര്യ മന്ത്രാലയത്തിന് കീഴിൽ ഇത് പ്രവർത്തിക്കുകയും, 1977 ഏപ്രിൽ മുതൽ 1985 മാർച്ച് വരെ വീണ്ടും ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുകയും, 1985 ഏപ്രിൽ മുതൽ ഇന്നുവരെ പേഴ്സണൽ, പബ്ലിക് ഗ്രീവൻസ്, പെൻഷൻ മന്ത്രാലയത്തിന് കീഴിലുമാണ് പ്രവർത്തിക്കുന്നത്. 1984-ൽ ഒരു വലിയ തീപിടിത്തത്തിൽ പ്രധാന ഹോട്ടൽ കെട്ടിടം നശിച്ചു. 1988 ൽ NICTU സ്ഥാപിതമായി.1989-ൽ "ഡെവലപ്‌മെന്റ് അഡ്മിനിസ്ട്രേഷൻ റിസർച്ച് ആൻഡ് ട്രെയിനിംഗ് (NSDART)" പ്രോത്സാഹിപ്പിക്കുന്നതിനുള്ള ദേശീയ സൊസൈറ്റി സ്ഥാപിച്ചു. ഇപ്പോൾ ഇത് "നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്മിനിസ്ട്രേഷൻ റിസർച്ച്" എന്നറിയപ്പെടുന്നു. ഇന്ത്യയിൽ, യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന മത്സരാധിഷ്ഠിത, സിവിൽ സർവീസ് പരീക്ഷകളിലൂടെയാണ് രാജ്യത്തെ പ്രമുഖ സിവിൽ സർവീസുകളിലെ ഒട്ടുമിക്ക ഉദ്യോഗസ്ഥരെയും തിരഞ്ഞെടുക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗർഥികർ നാല് മാസത്തെ ഫൗണ്ടേഷൻ കോഴ്‌സിനായി LBSNAA-യിൽ പങ്കെടുക്കുകയും, ഈ കോഴ്‌സിൽ, എല്ലാ ട്രെയിനികൾക്കിടയിലും "സമത്വം" എന്ന വികാരം അവതരിപ്പിക്കപ്പെടകയും ചെയ്യുന്നു.

LBSNAA - 92-ാമത് ഫൗണ്ടേഷൻ കോഴ്‌സിലെ - ഗ്രൂപ്പ് ഫോട്ടോ

ഇതിനുശേഷം, ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിലെ (IAS) ഉദ്യോഗസ്ഥർ അക്കാദമിയിൽ പ്രൊഫഷണൽ പരിശീലനം തുടരുന്നു, മറ്റ് സേവനങ്ങളിലെ ഉദ്യോഗസ്ഥർ, അതയാത് ഇന്ത്യൻ ഫോറിൻ സർവീസ് (IFS) ഓഫീസർമാർക്കായി ന്യൂഡൽഹിയിലെ "സുഷമ സ്വരാജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ സർവീസ്", ഇന്ത്യൻ പോലീസ് സർവീസ് (IPS) ഓഫീസർമാർക്കായി ഹൈദരാബാദിലെ സർദാർ വല്ലഭായ് പട്ടേൽ നാഷണൽ പോലീസ് അക്കാദമിയും, ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (IFS) ഓഫീസർമാർക്കായി ഡെറാഡൂണിലെ ഇന്ദിരാഗാന്ധി നാഷണൽ ഫോറസ്റ്റ് അക്കാദമിയും. ഇന്ത്യൻ റവന്യൂ സർവീസ് (IRS) ഓഫീസർമാർക്കുള്ള "National Academy of Customs Indirect Taxes and Narcotics" പരിശീലനത്തിനായി പോകുന്നു.

2007-ൽ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിലെ ഉദ്യോഗസ്ഥർക്കായി അക്കാദമി മിഡ് കരിയർ ട്രെയിനിംഗ് പ്രോഗ്രാമുകൾ നടത്താൻ തുടങ്ങി. ജോയിന്റ് സെക്രട്ടറിമാരാകേണ്ട ഏകദേശം 15 വർഷത്തെ സേവനമുള്ള ഉദ്യോഗസ്ഥർ നാലാം ഘട്ട മിഡ് കരിയർ പരിശീലന പരിപാടിക്ക് വിധേയരാകുന്നു, അതേസമയം ഏകദേശം 8 വർഷത്തെ സേവനമുള്ള ഉദ്യോഗസ്ഥർ മൂന്നാം ഘട്ട മിഡ് കരിയർ പരിശീലന പരിപാടിക്ക് വിധേയരാകുന്നു.

2009-ലെ ഒരു സ്റ്റാമ്പ്, LBSNAA-യ്‌ക്കായി സമർപ്പിച്ചിരിക്കുന്നു

പരിശീലനത്തിനായി ഏറ്റവും സമഗ്രമായ വിജ്ഞാന അടിത്തറ നൽകാൻ, ലോകപ്രശസ്ത തിങ്ക് ടാങ്കുകളുമായും ഐവി ലീഗ് ഗവേഷണ സ്ഥാപനങ്ങളുമായും ചേർന്ന് അക്കാദമി പ്രവർത്തിക്കുന്നു. ഗൂഗിൾ, സിദ്ധാർത്ഥ പോൾ തിവാരി എന്നിവരുമായുള്ള പങ്കാളിത്തത്തോടെ, അക്കാദമി ഏറ്റവും പുതിയ സാങ്കേതികവിദ്യകളിൽ പരിശീലനം അവതരിപ്പിച്ചു. ഈ മേഖലയിലെ ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങളെക്കുറിച്ച് ഉൾക്കാഴ്ച നേടാൻ ഇത് ട്രെയിനികളെ സഹായിച്ചു. ഭരണത്തിന്റെയും പൊതുഭരണത്തിന്റെയും (Governance & Public Administration) വിവിധ വശങ്ങളിൽ നിരവധി ഹ്രസ്വകാല പരിശീലന പരിപാടികളും അക്കാദമി നടത്തുന്നു. നിരവധി ഗവേഷണ കേന്ദ്രങ്ങൾ ഭരണം, പൊതുഭരണം എന്നീ മേഖലകളിലെ ഗവേഷണത്തിൽ അക്കാദമിയെ സഹായിക്കുന്നു. അവയിൽ ചിലത് സ്വയംഭരണ പദവിയുള്ളവയാണ്. എക്‌സിക്യൂട്ടീവ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള "നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്മിനിസ്ട്രേറ്റീവ് റിസർച്ചാണ്" അക്കാദമിയുടെ ഏറ്റവും പ്രധാനപ്പെട്ട ഗവേഷണ കേന്ദ്രം. ഡിസാസ്റ്റർ മാനേജ്‌മെന്റ് സെന്റർ, ഗ്രാമീണ പഠന കേന്ദ്രം, ജെൻഡർ സെന്റർ, സെന്റർ ഫോർ റൂറൽ ക്രെഡിറ്റ് എന്നിവയും അക്കാദമിയിലുണ്ട്.

പ്രധന വസ്തുതകൾ[തിരുത്തുക]

 1. 1972 വരെ, LBSNAA നാഷണൽ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷൻ എന്നാണ് അറിയപ്പെട്ടിരുന്നത്: 1958 ഏപ്രിൽ 15-ന് അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി പണ്ഡിറ്റ് ഗോവിന്ദ് ബല്ലഭ് പന്ത് ലോക്സഭയിൽ പ്രഖ്യാപിച്ചു, സർക്കാർ ഒരു നാഷണൽ അക്കാദമി ഓഫ് അഡ്മിനിസ്‌ട്രേഷൻ സ്ഥാപിക്കുമെന്നും, അവിടെ സിവിൽ സർവീസിലെ എല്ലാ റിക്രൂട്ട്‌മെന്റുകൾക്കും പരിശീലനം നൽകുമെന്നും. ഡൽഹിയിലെ ഐഎഎസ് ട്രെയിനിംഗ് സ്കൂളും, ഷിംലയിലെ ഐഎഎസ് സ്റ്റാഫ് കോളേജും സംയോജിപ്പിച്ച് മുസൂറിയിലെ ചാൾവില്ലെ എസ്റ്റേറ്റിൽ സ്ഥാപിക്കുന്ന നാഷണൽ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷൻ രൂപീകരിക്കാനും ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. 1959 സെപ്തംബർ ആദ്യ ദിവസം മെറ്റ്കാൾഫ് ഹൗസിലെ പരിശീലനം തുടങ്ങികയും, 1972 ഒക്ടോബറിൽ അക്കാദമിയുടെ പേര് "ലാൽ ബഹദൂർ ശാസ്ത്രി അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷൻ" എന്നാക്കി മാറ്റുകയും, 1973 ജൂലൈയിൽ "നാഷണൽ" എന്ന വാക്ക് അതിൽ ചേർക്കുകയും ചെയ്തു. അക്കാദമി ഇപ്പോൾ "ലാൽ ബഹദൂർ ശാസ്ത്രി നാഷണൽ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷൻ" (LBSNAA) എന്നാണ് അറിയപ്പെടുന്നത്.
 2. അക്കാദമി ഗാനം: അക്കാദമി ഗാനം ഒരു ബംഗാളി ഗാനമാണ്, രചിച്ചത് പ്രശസ്ത ബംഗാളി സംഗീതസംവിധായകനും, ഗാനരചയിതാവും, ഗായകനുമായ ശ്രീ. അതുൽ പ്രസാദ് സെൻ (1871 - 1934) ആണ്. അദ്ദേഹം ഒരു അഭിഭാഷകൻ, മനുഷ്യസ്‌നേഹി, സാമൂഹിക പ്രവർത്തകൻ, വിദ്യാഭ്യാസ വിചക്ഷണൻ, സാഹിത്യകാരൻ എന്നിവയായിരുന്നു. 1973 മെയ് 11 മുതൽ 1977 ഏപ്രിൽ 11 വരെ അക്കാദമിയുടെ ഡയറക്ടറായിരുന്ന ശ്രീ രാജേശ്വര് പ്രസാദിന്റെ കാലത്താണ് ഇത് അക്കാദമി അംഗീകരിച്ചത്. ഈ ഗാനത്തിന്റെ ചില വരികൾ ഹിന്ദി, തമിഴ്, മറാത്തി ഭാഷകളിലേക്ക് വിവർത്തനം ചെയ്തുകൊണ്ട് അക്കാദമി ഗാനം പരിഷ്‌ക്കരിച്ചു. ഇന്ത്യൻ സിവിൽ സർവീസസിന്റെ ആത്മാവായി പ്രതീക്ഷിക്കപ്പെടുന്നു ഈ ഗാനം. അങ്ങനെ അക്കാദമിയിലെ എല്ലാ ഉദ്യോഗസ്ഥർക്കും നിരന്തരമായ പ്രചോദനം നൽകുന്നു.
 3. ബംഗ്ലാദേശ്, ഭൂട്ടാൻ, മ്യാൻമർ, മാലിദ്വീപ് എന്നിവിടങ്ങളിൽ നിന്നുള്ള സിവിൽ സെർവന്റുകളും LBSNAA-യിൽ പരിശീലനം നേടിയവരാണ്: LBSNAA ഇന്ത്യൻ സിവിൽ സർവീസുകാരെ മാത്രമല്ല, ബംഗ്ലാദേശ്, ഭൂട്ടാൻ, മാലിദ്വീപ്, മ്യാൻമർ എന്നിവിടങ്ങളിലെ തിരഞ്ഞെടുത്ത ചില സിവിൽ സർവീസുകാരെയും പരിശീലിപ്പിക്കുന്നു. ഈ എല്ലാ അന്താരാഷ്ട്ര സിവിൽ സർവീസുകാരും അവരുടെ ഇന്ത്യൻ സഹപ്രവർത്തകരും ഫൗണ്ടേഷൻ കോഴ്സിന്റെ ആദ്യ 3 മാസത്തെ പരിശീലനത്തിൽ പങ്കെടുക്കുന്നു.
 4. ഡ്രസ് കോഡ്: LBSNAA-യിൽ, പരിശീലന ഉദ്യോഗസ്ഥർക്ക് ക്യാമ്പസിൽ ഔദ്യോഗിക വസ്ത്രം ധരിക്കാൻ മാത്രമേ അനുവാദമുള്ളൂ. മെസ്സിൽ ഭക്ഷണം കഴിക്കാൻ പോലും ഡ്രസ് കോഡ് നിർദേശിച്ചിട്ടുണ്ട്. ഒരു ഉദ്യോഗസ്ഥനും ബാത്ത്റൂം സ്ലിപ്പറോ ചെരിപ്പോ ധരിച്ച് തന്റെ മുറിക്ക് പുറത്തേക്ക് ഇറങ്ങൻ കഴിയില്ല. കുറ്റം തെളിഞ്ഞാൽ പിഴ അടയ്‌ക്കേണ്ടി വരും. ക്ലാസ് റൂം ഡ്രസ് കോഡുകൾ പുരുഷ ഓഫീസർമാർക്ക് വേനൽക്കാലത്ത് ഫുൾ സ്ലീവ് ഷർട്ടുകളും പാന്റും ധരിക്കാൻ നിർബന്ധിക്കുന്നു, ശൈത്യകാലത്ത് ഫുൾ സ്ലീവ് ഷർട്ടുകളും ജാക്കറ്റുകളും പാന്റും, കഴുത്തിൽ ടൈയും ധരിക്കണം. ഇതോടൊപ്പം ലെതർ ഷൂസും നിർബന്ധമാണ്. മറുവശത്ത്, വനിതാ പരിശീലന ഉദ്യോഗസ്ഥർ സാരി / സൽവാർ-കമീസ് / ചുരിദാർ-കുർത്ത / പാശ്ചാത്യ ബിസിനസ്സ് സ്യൂട്ടുകൾ ധരിക്കുന്നത് നിർബന്ധമാണ് ഒപ്പം ഔദ്യോഗിക ഷൂ / ചെരിപ്പുകൾ. മെസ്സിൽ ഭക്ഷണം കഴിക്കുമ്പോൾ എല്ലാ ഉദ്യോഗസ്ഥരും ഒരേ ഡ്രസ് കോഡ് പാലിക്കണം.
Lbsnaa ലോഗോ
 1. എല്ലാ LBSNAA സാധനങ്ങളിലും അക്കാദമി ലോഗോ: ഓഫീസർമാരുടെ സൗകര്യാർത്ഥം LBSNAA യിൽ ഒരു സുവനീർ ഷോപ്പ് ഉണ്ട്. റൈഡിംഗ് ഹെൽമറ്റ്, ട്രാക്ക് സ്യൂട്ടുകൾ, അക്കാദമി സ്വെറ്ററുകൾ തുടങ്ങിയ പരിശീലന സമയത്തെ പ്രവർത്തനങ്ങൾക്കായി എല്ലാ സാധനങ്ങളും ലഭ്യമാണ്. ഇതോടൊപ്പം സ്റ്റേഷനറി സാധനങ്ങളും, ഓഫീസർമാർക്ക് ആവശ്യമായ മറ്റെല്ലാ സാധനങ്ങളും ലഭ്യമാണ്. ഈ കടയിൽ കാണുന്ന എല്ലാ സാധനങ്ങളിലും അക്കാദമിയുടെ പ്രശസ്തമായ ലോഗോ അടയാളപ്പെടുത്തിയിട്ടുണ്ട്
 2. LBSNAA സാധാരണക്കാരുടെ പ്രവേശനം നിയന്ത്രിച്ചിരിക്കുന്നു: LBSNAA അക്കാദമി കാമ്പസിനുള്ളിൽ സാധാരണക്കാരെ അനുവദിക്കുന്നില്ല. വിനോദസഞ്ചാരികളെന്ന നിലയിൽ ആരെങ്കിലും അക്കാദമി സന്ദർശിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അക്കാദമിയുടെ നിയമങ്ങളിൽ അത് നിരോധിച്ചിരിക്കുന്നു. അക്കാദമി അതിഥി പ്രഭാഷകനായി ക്ഷണിച്ചാലോ കുടുംബാംഗങ്ങളോ പരിചയക്കാരോ അക്കാദമിയിൽ പരിശീലനം നടത്തുന്നവരോ ആണെങ്കിൽ മാത്രമേ സാധാരണക്കാർക്ക് അക്കാദമിയിൽ പ്രവേശനം ലഭിക്കൂ.
 3. . LBSNAA-യിൽ പരിശീലനം വിജയകരമായി പൂർത്തിയാക്കിയ ശേഷം, ട്രെയിനികൾക്ക് ബിരുദാനന്തര ബിരുദം നൽകും: 2 വർഷത്തെ പരിശീലനം പൂർത്തിയാക്കിയ ശേഷം വിജയിച്ച ഓരോ ഐഎഎസ് ഉദ്യോഗസ്ഥർക്കും ജവഹർലാൽ നെഹ്‌റു സർവകലാശാല (JNU) അംഗീകരിച്ച പബ്ലിക് മാനേജ്‌മെന്റിൽ എംഎ ബിരുദം LBSNAA നൽകുന്നു. യുപിഎസ്‌സി സിവിൽ സർവീസസ് പരീക്ഷ പാസാകുന്ന ഐഎഎസ് ഉദ്യോഗസ്ഥർക്ക് മാത്രമേ ഈ ബിരുദം ലഭ്യമാകൂ.
 1. സൌകര്യങ്ങൾ:[2] പുതുതായി നിർമ്മിച്ച ആദർശില, ജ്ഞാനശില കെട്ടിടങ്ങളിൽ ഫാക്കൽറ്റി, സ്റ്റാഫ് ഓഫീസുകൾ, കമ്പ്യൂട്ടർ ഹാളുകൾ, ലെക്ചർ ഹാളുകൾ എന്നിവയുണ്ട്. സാംസ്കാരിക പരിപാടികൾക്കും ചടങ്ങുകൾക്കുമായി ഉപയോഗിക്കുന്ന ഏറ്റവും വലിയ സെൻട്രൽ ഹാളാണ് "സമ്പൂർണാനന്ദ് ഓഡിറ്റോറിയം". പ്രധാന കാമ്പസിൽ നിന്ന് 1 കിലോമീറ്റർ അകലെയുള്ള ഇന്ദിരാഭവൻ കാമ്പസിലാണ് ഹ്രസ്വകാല പരിപാടികൾ നടക്കുന്നത്. അക്കാദമിയിൽ ഒരു വലിയ കായിക സമുച്ചയം, ഒരു ലൈബ്രറി, കമ്പ്യൂട്ടർ സൗകര്യങ്ങൾ, വൈഫൈ എന്നിവയും റസിഡന്റ് വിദ്യാർത്ഥികൾക്കായി നിരവധി ഹോസ്റ്റലുകളും ഉണ്ട്.
 2. "ഭാരത് ദർശൻ" എന്ന വിന്റർ സ്റ്റഡി ടൂർ

ഡയറക്ടർമാരുടെ പട്ടിക പട്ടിക[തിരുത്തുക]

LBSNAA-യുടെ തുടക്കം മുതലുള്ള ഡയറക്ടർമാരുടെ പട്ടിക പട്ടിക.

Sr. No. Name From To Service Cadre
26 Srinivas R. Katikithala 5 September 2021 Incumbent IAS Gujarat
25 Lok Ranjan 15 April 2021 4 September 2021 IAS Tripura
24 Sanjeev Chopra 1 January 2019 31 March 2021 IAS West Bengal
23 Upma Chowdary 11 December 2016 31 December 2018 IAS Himachal Pradesh
22 Rajeev Kapoor 1 March 2014 9 December 2016 IAS Uttar Pradesh
21 Padamvir Singh 2 December 2010 28 February 2014 IAS Madhya Pradesh
20 Rudhra Gangadharan 6 April 2006 2 September 2009 IAS Kerala
19 D.S. Mathur 29 October 2004 6 April 2006 IAS Madhya Pradesh
18 Binod Kumar 20 January 2003 15 October 2004 IAS Nagaland
17 Wajahat Habibullah 8 November 2000 13 January 2003 IAS Jammu and Kashmir
16 B.S. Baswan 6 October 1996 8 November 2000 IAS Madhya Pradesh
15 N.C. Saxena 25 May 1993 6 October 1996 IAS Uttar Pradesh
14 B.N. Yugandhar 26 May 1988 25 January 1993 IAS Andhra Pradesh
13 R.N. Chopra 6 June 1985 29 April 1988 IAS Madhya Pradesh
12 K. Ramanujam 27 February 1984 24 February 1985 IAS Bihar
11 R.K. Shastri 9 November 1982 27 February 1984 IAS Rajasthan
10 I.C. Puri 16 June 1982 11 October 1982 IAS Punjab
9 P.S. Appu 2 August 1980 1 March 1983 IAS Bihar
8 G.C.L. Joneja 23 July 1977 30 June 1980 IAS Odisha
7 B.C. Mathur 17 May 1977 23 July 1977 IAS Odisha
6 Rajeshwar Prasad 11 May 1973 11 April 1977 IAS Uttar Pradesh
5 D.D. Sathe 19 March 1969 11 May 1973 ICS -
4 K.K. Das 12 July 1968 24 February 1969 ICS -
3 M.G. Pimputkar 4 September 1965 29 April 1968 ICS -
2 S.K. Dutta 13 August 1963 2 July 1965 ICS -
1 A.N. Jha 1 September 1959 30 September 1962 ICS -

അവലംബം[തിരുത്തുക]

 1. "മസൂറി ലാൽ ബഹദൂർ ശാസ്ത്രി നാഷണൽ അക്കാദമി ഓഫ് അഡ്മിനിസ്‌ട്രേഷനെക്കുറിച്ച് അറിയാം" (in ഇംഗ്ലീഷ്). Retrieved 2022-06-22.
 2. "Facilities | Facilities". 2017-05-19. Archived from the original on 2017-05-19. Retrieved 2022-06-22. {{cite web}}: no-break space character in |title= at position 11 (help)CS1 maint: bot: original URL status unknown (link)