ഉള്ളടക്കത്തിലേക്ക് പോവുക

ലാസ് ഭാഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Laz
Lazuri, ლაზური
ഉത്ഭവിച്ച ദേശംTurkey, Georgia
സംസാരിക്കുന്ന നരവംശംLaz people
മാതൃഭാഷയായി സംസാരിക്കുന്നവർ
22,000 (2007)[1]
Latin script
Georgian script
ഭാഷാ കോഡുകൾ
ഐ.എസ്.ഒ. 639-3lzz
ഗ്ലോട്ടോലോഗ്lazz1240[2]
ഈ ലേഖനത്തിൽ അന്താരാഷ്ട്ര ശബ്ദലിപി (IPA) ലിപിയിലുള്ള വിവരങ്ങളുണ്ട്. ശരിയായ റെൻഡറിംഗ് പിന്തുണയില്ലാതെ, യുണിക്കോഡ് പ്രതീകങ്ങൾക്ക് പകരം ചോദ്യചിഹ്നങ്ങളോ ബോക്സുകളോ മറ്റ് ചിഹ്നങ്ങളോ നിങ്ങൾ കണ്ടേക്കാം.

കരിങ്കടലിന്റെ തെക്കുകിഴക്കൻ തീരത്ത് വസിക്കുന്ന ലാസ് ജനങ്ങൾ സംസാരിക്കുന്ന ഭാഷയാണ് ലാസ് ഭാഷ - Laz language[3]. കാർട്‌വേലിയൻ ഭാഷാ കുടുംബത്തിൽ ഉൾപ്പെടുന്ന ഒരു ഭാഷയാണിത്. ഏകദേശം 20,000 ഓളം ലാസ് ജനങ്ങളാണ് തുർക്കിയിൽ ഈ ഭാഷ സംസാരിക്കുന്നത്.[4] 1925വരെ ലാസിസ്ഥാൻ എന്നപേരിൽ അറിയപ്പെട്ടിരുന്ന ജോർജിയയുടെ അതിർത്തി പ്രദേശം വരെ ഈ ജനങ്ങൾ വസിക്കുന്നുണ്ട്. 2000 ത്തോളം ലാസ് ജനങ്ങൾ ജോർജിയയിലും വസിക്കുന്നുണ്ടെന്നാണ് കണക്ക്.[4]

വർഗ്ഗീകരണം

[തിരുത്തുക]
1928ൽ പുറത്തിറങ്ങിയ ലാസ് ഭാഷയിലുള്ള ദിനപത്രം

കാർട്‌വേലിയൻ ഭാഷാ കുടുംബത്തിലെ (സൗത്ത് കൊക്കേഷ്യൻ ഭാഷകൾ) നാലു ഭാഷകളിൽ ഒന്നാണ് ലാസ് ഭാഷ. കാർട് വേലിയൻ ഭാകളിലെ സാൻ ഭാഷകളിൽ പെട്ടതാണ് ലാസ് ഭാഷയും മിൻഗ്രേലിയൻ ഭാഷയും. ഈ രണ്ടും ഭാഷകളും ഏറെ സമാനതകൾ ഉള്ളതാണ്. സാൻ ഭാഷയുടെ രണ്ടു വക ഭേദമായിട്ടാണ് ലാസ് ഭാഷയും മിൻഗ്രേലിനയനും സോവിയറ്റ് ഭരണകാലത്തും ഇപ്പോൾ ജോർജിയയിലും പരിഗണിച്ചുവരുന്നത്. എന്നാൽ മിൻഗ്രേലിയൻ ജനങ്ങളും ലാസ് ജനങ്ങളും ഇവയെ രണ്ടു വ്യത്യസ്ത ഭാഷകളായി തന്നെയാണ് പരിഗണിക്കുന്നത്. തുർക്കിയിലെ ത്രബ്‌സോൺ പ്രവിശ്യയിലാണ് ലാസ ജനങ്ങൾ ഏറെയും വസിക്കുന്നത്.[5][6]

ലാസ് ഭാഷയിലുള്ള ഒരു പുസ്തകത്തിന്റെ പുറം ചട്ട

അവലംബം

[തിരുത്തുക]
  1. Laz at Ethnologue (18th ed., 2015)
  2. Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "Laz". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History.
  3. E.J. Brill's First Encyclopaedia of Islam, 1913–1936, Volume 5, p. 21, at ഗൂഗിൾ ബുക്സ്
  4. 1 2 "Laz". Ethnologue.
  5. (cf. Pisarev in Zapiski VOIRAO [1901], xiii, 173-201)
  6. http://colchianstudies.files.wordpress.com/2010/04/47-laz-minorsky.pdf
"https://ml.wikipedia.org/w/index.php?title=ലാസ്_ഭാഷ&oldid=3091174" എന്ന താളിൽനിന്ന് ശേഖരിച്ചത്