ലാലെ ഓസ്മാനി
Laleh Osmany | |
---|---|
لیلے عثمانی | |
ജനനം | 1992 (വയസ്സ് 31–32) Afghanistan |
കലാലയം | Herat University |
തൊഴിൽ | Women's rights activist; lawyer |
അറിയപ്പെടുന്നത് | "#WhereIsMyName" social media campaign |
ലാലെ ഓസ്മാനി ( പഷ്തു: لیلے عثمانی ; ജനനം 1992) അഫ്ഗാനിസ്ഥാനിലെ ഒരു വനിതാഅവകാശ പ്രവർത്തകയാണ്. സ്ത്രീകളുടെ പേരുകൾ പരസ്യമായി ഉപയോഗിക്കാതിരിക്കുന്ന അഫ്ഗാനിസ്ഥാനിലെ പാരമ്പര്യത്തിനെ എതിർക്കുന്ന സോഷ്യൽ മീഡിയ ക്യാംപെയ്ൻ #WhereIsMyName ഇവരാണ് ആരംഭിച്ചത്. അവരുടെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി 2020 ൽ BBC's 100 Women Awardsൽ അവർ ഉൾപ്പെട്ടു.
ജീവചരിത്രം
[തിരുത്തുക]1992 ൽ അഫ്ഗാനിസ്ഥാനിലാണ് ഒസ്മാനി ജനിച്ചത്; പിന്നീട് അവർ ഹെറാത്ത് സർവകലാശാലയിൽ ഇസ്ലാമിക നിയമം പഠിച്ചു. [1] 2017-ലെ #WhereIsMyName സോഷ്യൽ മീഡിയ ക്യാംപെയ്ൻ തഹ്മിനെ രഷീകിനോടൊപ്പം തുടക്കം കുറിച്ചു. [2] അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്ക് പരമ്പരാഗതമായി അവരുടെ പേരുകൾ പരസ്യമായി ഉപയോഗിക്കാൻ അവകാശമില്ലാത്തതിൽ പ്രതിഷേധിച്ചാണ് ഈ ക്യാംപെയ്ൻ ആരംഭിച്ചത്, . ജനന,മരണ സർട്ടിഫിക്കറ്റുകൾ പോലുള്ള ഔദ്യോഗിക രേഖകളിലും ശവകുടീരത്തിൽപ്പോലും ഈ രീതിയിൽ സ്ത്രീകളുടെ പേരുകൾ രേഖപ്പെടുത്താറില്ല. [3][4]
അഫ്ഗാനിസ്ഥാനിലെ വനിതാ നെറ്റ്‌വർക്കിന്റെ അധ്യക്ഷയായ മേരി അക്രാമി, "സ്ത്രീകളുടെ സ്വത്വത്തെ ഉയർത്തിപ്പിടിക്കുന്നതിനുള്ള നല്ല ചുവടുവെപ്പ്" എന്നാണ് അഫ്ഗാൻ നിയമത്തിലെ മാറ്റത്തെക്കുറിച്ചുള്ള വാർത്തയെ വിശേഷിപ്പിച്ചത്. [1] അഫ്ഗാൻ മുൻ എംപിയും വനിതാ അവകാശ പ്രവർത്തകയുമായ ഫൗസിയ കൂഫി പറഞ്ഞത്, ഈ മാറ്റം "സ്ത്രീകളുടെ അവകാശത്തിന്റെ പ്രശ്നമല്ല - ഇത് നിയമപരമായ അവകാശമാണ്, മനുഷ്യാവകാശമാണ്" എന്നാണ്. [5]ഫർഹാദ് ദര്യ, ഗായികയും ഗാനരചയിതാവുമായ അരിയാന സയീദ്, എംപി മറിയം സാമ എന്നിവരും ഓസ്മാനിയുടെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നവരാണ്.[5]
എന്നിരുന്നാലും, നിയമത്തിലെ ഈ മാറ്റത്തെ ചില ആളുകൾ എതിർത്തു. അഫ്ഗാൻ മൂല്യങ്ങളോടുള്ള അനാദരവായും യുഎസ്സിനെ പ്രീണിപ്പിക്കാനുള്ള ഒരു നടപടിയായുമാണ് അവർ ഇതിനെ ചിത്രീകരിച്ചത്. [1] അധികാരം പങ്കിടലിനെക്കുറിച്ച് 2020-ൽ താലിബാൻ അഫ്ഗാൻ സർക്കാരുമായി ചർച്ച നടത്തുന്ന സമയത്ത് തിരിച്ചറിയൽ കാർഡുകളിൽ സ്ത്രീകളുടെ പേരുകൾ ഉൾപ്പെടുത്തുന്നതിനെ എതിർത്തിരുന്നു. കൂടാതെ, സാമൂഹ്യമാധ്യമങ്ങളിലെ പ്രചാരണത്തിൽ അവർ പങ്കെടുത്തതിനാൽ ഒസ്മാനിയ്ക്ക് അക്രമണ ഭീഷണികളും ലഭിച്ചിരുന്നു. [1]
2020 ൽ പ്രസിദ്ധീകരിച്ച [1]BBC's 100 Women Awards പട്ടികയിൽ ഉൾപ്പെട്ടതോടെയാണ് അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ അവകാശങ്ങൾക്കുള്ള ഓസ്മാനിയുടെ സംഭാവനകൾ അംഗീകരിക്കപ്പെട്ടത്.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 "In a rare victory for Afghan women, Kabul to include mothers' name on IDs". Arab News (in ഇംഗ്ലീഷ്). 2020-09-07. Retrieved 2020-12-20.
- ↑ "Where Is My Name? Afghan Women Campaign To Reclaim Their Identities". RadioFreeEurope/RadioLiberty (in ഇംഗ്ലീഷ്). Retrieved 2020-12-20.
- ↑ "Laleh Osmany". RUMI AWARDS (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2021-01-23. Retrieved 2020-12-20.
- ↑ Mashal, Mujib (2017-07-30). "Their Identities Denied, Afghan Women Ask, 'Where Is My Name?' (Published 2017)". The New York Times (in അമേരിക്കൻ ഇംഗ്ലീഷ്). ISSN 0362-4331. Retrieved 2020-12-20.
- ↑ 5.0 5.1 "WhereIsMyName: Afghan women campaign for the right to reveal their names". BBC News (in ബ്രിട്ടീഷ് ഇംഗ്ലീഷ്). 2020-07-24. Retrieved 2020-12-20.