ലാറാ ഫ്ലിൻ ബോയ്ലെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ലാറാ ഫ്ലിൻ ബോയ്ലെ
Lara Flynn Boyle.jpg
Boyle at the 42nd Primetime Emmy Awards Governors Ball in September 1990
ജനനം (1970-03-24) മാർച്ച് 24, 1970 (പ്രായം 49 വയസ്സ്)
Davenport, Iowa, US
പഠിച്ച സ്ഥാപനങ്ങൾThe Chicago Academy for the Arts
തൊഴിൽActress
സജീവം1987–present
ജീവിത പങ്കാളി(കൾ)John Patrick Dee III
(വി. 1996–1998) «start: (1996)–end+1: (1999)»"Marriage: John Patrick Dee III
to ലാറാ ഫ്ലിൻ ബോയ്ലെ
"
Location:
(linkback://ml.wikipedia.org/wiki/%E0%B4%B2%E0%B4%BE%E0%B4%B1%E0%B4%BE_%E0%B4%AB%E0%B5%8D%E0%B4%B2%E0%B4%BF%E0%B5%BB_%E0%B4%AC%E0%B5%8B%E0%B4%AF%E0%B5%8D%E0%B4%B2%E0%B5%86)

Donald Ray Thomas II
(വി. 2006–ഇപ്പോഴും) «start: (2006)»"Marriage: Donald Ray Thomas II
to ലാറാ ഫ്ലിൻ ബോയ്ലെ
"
Location:
(linkback://ml.wikipedia.org/wiki/%E0%B4%B2%E0%B4%BE%E0%B4%B1%E0%B4%BE_%E0%B4%AB%E0%B5%8D%E0%B4%B2%E0%B4%BF%E0%B5%BB_%E0%B4%AC%E0%B5%8B%E0%B4%AF%E0%B5%8D%E0%B4%B2%E0%B5%86)

ലാറാ ഫ്ലിൻ ബോയ്ലെ (ജനനം: മാർച്ച് 24, 1970) ഒരു അമേരിക്കൻ നടിയും നിർമ്മാതാവുമാണ്. 1990 മുതൽ 1991 വരെ സംപ്രേഷണം ചെയ്യപ്പെട്ട എബിസിയുടെ നിഗൂഢ ഹൊറർ ടെലിവിഷൻ പരമ്പരയായ ട്വിൻ പീക്സിലെ ഡോണ ഹേവാർഡ് എന്ന കഥാപാത്രത്തിലൂടെ പ്രശസ്തയാകുന്നതിനു മുമ്പ്,  ഫെറിസ് ബ്യൂലേഴ്സ് ഡേ ഓഫ് (1986), ഡെഡ് പോയെറ്റ്സ് സൊസൈറ്റി (1989) തുടങ്ങിയ ഫീച്ചർ ഫിലിമുകളിലെ ചെറുവേഷങ്ങൾ അവതരിപ്പിച്ചുകൊണ്ടാണ് അവർ സിനിമാരംഗത്തു ചുവടുറപ്പിക്കുന്നത്. ‘വെയർ ദി ഡേ ടേക്സ് യൂ’ (1992), വെയ്ൻസ് വേൾഡ് (1992), ത്രീസം (1994), മെൻ ഇൻ ദ ബ്ലാക്ക് II (2002), ലൈഫ് ഈസ് ഹോട്ട് ഇൻ ക്രാക്റ്റൗൺ (2009) എന്നീ ചിത്രങ്ങളിൽ ബോയ്ലെ പിന്നീട് അഭിനയിച്ചു. 1997 മുതൽ 2003 വരെ ബോയ്ൽ, എ.ബി.സി ടെലിവിഷൻ പരമ്പരയായ ദ പ്രാക്ടീസിൽ അസിസ്റ്റന്റ് ഡിസ്ട്രിക്റ്റ് അറ്റോർണി ഹെലൻ ഗാംബിൽ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുകയും ഇതിലെ അഭിനയത്തിന് നാടകപരമ്പരയിലെ മികച്ച സഹനടിയ്ക്കുള്ള ഒരു പ്രൈം ടൈം എമ്മി അവാർഡിനു നാമനിർദ്ദേശം ലഭിക്കുകയും ചെയ്തു.

ജീവിതരേഖ[തിരുത്തുക]

ലാറാ ഫ്ലിൻ ബോയ്ലെ അയവയിലെ ഡാവെൻപോർട്ടിൽ ഒരു ഗുമസ്ഥയായ സാലിയുടേയും മൈക്കേൾ എൽ. ബോയ്ലെയുടേയും മകളായി ജനിച്ചു.[1][2] യു.എസ് പ്രതിനിധിയായിരുന്ന ചാൾസ് എ. ബോയ്ലെ അവരുടെ പിതാവു വഴിയുള്ള മുത്തച്ഛനായിരുന്നു.[3] അവർക്ക് ഐറിഷ്, ജർമ്മൻ വംശപരമ്പരയും എട്ടിലൊന്ന് ഇറ്റാലിയൻ പൂർവ്വകതയുമുണ്ട്.[4] ബോറിസ് പാസ്റ്റർനാക്കിൻറെ ഡോക്ടർ ഷിവാഗോ എന്ന നോവലിലെ കഥാപാത്രത്തിൻറെ പേരാണ് അവർക്കു നല്കപ്പെട്ടത്.[5] അവർ ചിക്കാഗോ, ഇല്ലിനോയിസ്, വിസ്കോൺസിൻ എന്നിവിടങ്ങളിലായി വളരുകുയം ചിക്കാഗോ അക്കാദമി ഫോർ ദ ആർട്സിൽനിന്നു ബിരുദമെടുക്കുകയും ചെയ്തു.

അവലംബം[തിരുത്തുക]

  1. "Lara Flynn Boyle Biography (1970-)". www.filmreference.com.
  2. "Marriage Announcement 4 -- No Title". Chicago Tribune. 1969-03-23. (Subscription required (help)). Cite uses deprecated parameter |subscription= (help)
  3. Kilian, Michael (1997-10-05). "Thanks, Ma Lara Flynn Boyle Remains Grounded By Her Chicago Roots". Chicago Tribune. (Subscription required (help)). Cite uses deprecated parameter |subscription= (help)
  4. "Lara Flynn Boyle Online – TWOH Interview – Page 3 of 6". മൂലതാളിൽ നിന്നും 2002-08-05-ന് ആർക്കൈവ് ചെയ്തത്.
  5. Jamie Diamond. "Tough Cookie, Snug Retreat: At Home with Lara Flynn Boyle", The New York Times, 27 July 2002, page F6
"https://ml.wikipedia.org/w/index.php?title=ലാറാ_ഫ്ലിൻ_ബോയ്ലെ&oldid=3091166" എന്ന താളിൽനിന്ന് ശേഖരിച്ചത്