ലന്തൂർ
ലന്തൂർ | |||
രാജ്യം | ഇന്ത്യ | ||
സംസ്ഥാനം | Uttarakhand | ||
ജില്ല(കൾ) | ഡെഹ്രാഡൂൺ | ||
ജനസംഖ്യ | 3,500 (2001[update]) | ||
സമയമേഖല | IST (UTC+5:30) | ||
കോഡുകൾ
| |||
Footnotes |
30°28′N 78°06′E / 30.47°N 78.10°E
ഇന്ത്യയിലെ ഉത്തരാഖണ്ഡ് സംസ്ഥാനത്തിലെ ഡെഹ്‌റാഡൂണിൽ നിന്ന് 35 കി. മി അകലെ മസ്സൂരിയോട് ചേർന്ന് കിടക്കുന്ന ഒരു ചെറിയ പട്ടണമാണ് ലന്തൂർ ( ഹിന്ദി:लंढोर ) . മസ്സൂരി - ലന്തൂർ എന്നീ ഇരട്ടപട്ടണങ്ങൾ കുന്നുകളുടെ രാജ്ഞി എന്നറിയപ്പെടുന്നു. ഇത് ബ്രിട്ടീഷ് ഇന്ത്യ കാലഘട്ടത്തിലെ ഒരു പ്രധാന മലനിരപട്ടണമായിരുന്നു.
സ്ഥലവും കാലാവസ്ഥയും
[തിരുത്തുക]ലന്തൂർ സ്ഥിതി ചെയ്യുന്നത് പടിഞ്ഞാറൻ ഹിമാലയ നിരകളുടെ താഴെയായിട്ടാണ്. ശരാശരി ഉയരം 7,500 ft (450 m) ആണ്. ഇത് 6,000 to 6,600 ft (1,800 to 2,000 m) ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മസ്സൂരിയെക്കാൾ 1500 അടി ഉയരത്തിലാണ്. മസ്സൂരിയേക്കാൾ ഉയരത്തിൽ സ്ഥിതി ചെയ്യുന്നത് കൊണ്ട്, ഇവിടെ മസ്സൂരിയേക്കാൾ 2-3 ഡിഗ്രി ചൂട് കുറവാണ്. മഴക്കാലത്ത് മിക്കവാറും നിർത്താതെ പെയ്യുന്ന മഴ ലഭിക്കുന്നു. മഴക്കു മുമ്പായി ഏപ്രിൽ - മേയ് മാസങ്ങൾ ഇവിടെ അൽപ്പം ചൂടുള്ള സമയമാണ്. ഏറ്റവും കൂടിയ ചൂട് 30 degs. C. (~85 degs. F) ആണ് സാധാരണ. മഞ്ഞ് കാലത്ത് ശക്തമായ മഞ്ഞു വീഴ്ച ഉണ്ടാവാറുണ്ട്.
എത്തിച്ചേരാൻ
[തിരുത്തുക]തലസ്ഥാന നഗരിയായ ന്യൂ ഡെൽഹിയിൽ നിന്ന് 290 കി.മി ദൂരത്തിലാണ് ലന്തൂർ സ്ഥിതി ചെയ്യുന്നത്. ഡെഹ്രാഡൂണിൽ നിന്ന് ബസ്സുകളും, ടാക്സിയും ലഭ്യമാണ്.
ഡെൽഹിയിൽ നിന്ന് വിമാനം, റെയിൽ, റോഡ് മാർഗ്ഗം ഡെഹ്രാഡൂണിൽ എത്തിച്ചേർന്നതിനു ശേഷം ബസ്സ്, ടാക്സി മുഖേന ലന്തൂറിൽ എത്തിച്ചേരാവുന്നതാണ്.
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]2001 ലെ സെൻസസ്സ് പ്രകാരം [1], ലന്തൂറിലെ ജനസംഖ്യ 3500 ആണ്. 55% പുരുഷ ശതമാനവും 45% സ്ത്രീകളുമാണ്. പക്ഷേ, ഈ കണക്കിൽ ഇവിടുത്തെ സൈനിക പ്രദേശത്തെ ജനസംഖ്യയുടെ കണക്ക് പെടുന്നില്ല.
അവലംബം
[തിരുത്തുക]- ↑ "Census of India 2001: Data from the 2001 Census, including cities, villages and towns. (Provisional)". Census Commission of India. Retrieved 2007-09-03.