Jump to content

ലക്ഷ്മി മേനോൻ (നടി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലക്ഷ്മി മേനോൻ
ലക്ഷ്മി മേനോൻ  60 അം സൗത്ത് ഫിലിം ഫെയർ പുരസ്കാര നിശയിൽ
ജനനം (1996-05-19) 19 മേയ് 1996  (28 വയസ്സ്)
തിരുവനന്തപുരം, കേരളം, ഇന്ത്യ
ദേശീയത ഇന്ത്യ
തൊഴിൽനടി, നർത്തകി, പാട്ടുകാരി
സജീവ കാലം2012–ഇപ്പോൾ വരെ

ഒരു ഇന്ത്യൻ ചലച്ചിത്ര നടിയും ഗായികയും ആണ് ലക്ഷ്മി മേനോൻ (ജനനം 1996). പ്രധാനമായും തമിഴ് ചിത്രങ്ങളിലും ചില മലയാള ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. രഘുവിന്റെ സ്വന്തം റസിയ(2011) എന്ന ചിത്രത്തിലെ സഹനടിയായാണ് അരങ്ങേറ്റം.[1] അതിനുശേഷം 2012 ൽ സുന്ദരപാണ്ഡ്യൻ എന്ന തമിഴ് ചിത്രത്തിൽ നായികയായി അഭിനയിച്ചു. സുന്ദരപാണ്ഡ്യനും അതിനുശേഷം ഇറങ്ങിയ അടുത്ത മൂന്ന് തമിഴ് ചിത്രങ്ങളും വാണിജ്യ വിജയകരമായിരുന്നു. "സിനിമയിൽ ഏറ്റവും വേഗത്തിൽ വളരുന്ന ഒരു നക്ഷത്രം" എന്ന് എസ്.ഐ.എഫ്‌.വൈ റിപ്പോർട്ട് ചെയ്തു.[2] പിന്നീട് തെന്നിന്ത്യൻ സിനിമാ രംഗത്ത് ഏറ്റവും വിജയകരവും ജനപ്രിയവുമായ നടിമാരിലൊരാളായി. സുന്ദരപാണ്ഡ്യയിലും കുംകിയിലും ഉള്ള അഭിനയത്തിന് മികച്ച സഹനടിക്കുള്ള തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരം കരസ്ഥമാക്കി.[3]

ആദ്യകാലജീവിതം

[തിരുത്തുക]

തൃപ്പൂണിത്തുറകാരിയായ ലക്ഷ്മി മേനോൻ 1996 ൽ തിരുവനന്തപുരത്ത് വെച്ച് ജനനം. അച്ഛൻ രാമകൃഷ്ണൻ ദുബായിൽ ആർട്ടിസ്റ്റ്ഉം അമ്മ ഉഷ മേനോൻ, നൃത്ത അധ്യാപകയും ആണ്. എട്ടാം ക്ലാസിൽ പഠിക്കുബോൾ ആയിരുന്നു രഘുവിന്റെ സ്വന്തം റസിയ സിനിമയിൽ അഭിനയിച്ചത്.[4] പത്താം ക്ലാസ് വരെ തൃപ്പൂണിത്തുറ ഭാരതീയ വിദ്യാഭവന്റെ വിദ്യാർത്ഥിയായിരുന്നു. പന്ത്രണ്ടാം ക്ലാസ്സ്‌ പൂർത്തിയായ ശേഷം ബി.എ. സാഹിത്യത്തിനായി സേക്രഡ് ഹാർട്ട് കോളേജ് കൊച്ചിയിൽ ചേർന്നു.

അഭിനയജീവിതം

[തിരുത്തുക]

2011 ൽ സംവിധായകൻ വിനയൻ ലക്ഷ്മിയുടെ ഭരതനാട്യം കാണാൻ ഇടയായി. അങ്ങനെ രഘുവിന്റെ സ്വന്തം റസിയ എന്ന സിനിമയിൽ ലക്ഷ്മിയുടെ സിനിമ ജീവിതം ആരംഭിച്ചു.[5] അധികം വൈകാതെ, അലി അക്ബർ സംവിധാനം ചെയ്ത ആദിത്യ ജോഡി എന്ന മറ്റൊരു ചിത്രത്തിൽ ലക്ഷ്മി അഭിനയിച്ചു. മലയാള സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയതോടെ, ഒരു മാഗസിന്റെ കവർ പേജിൽ ലക്ഷ്മിയുടെ ചിത്രം ഫീച്ചർ ചെയ്യപ്പെട്ടു. അത് തമിഴ് സംവിധായകൻ പ്രഭുരാമന്റെ ശ്രദ്ധ പിടിച്ചുപറ്റി. പ്രഭുരാമന്ടെ കുംകി എന്ന ചിത്രത്തിലൂടെ ലക്ഷ്മി മേനോൻ തമിഴ്‌ സിനിമകളിൽ നിറസാനിധ്യമായി.

സിനിമകൾ

[തിരുത്തുക]
വർഷം സിനിമ കഥാപാത്രം ഭാഷ Notes
2011 രഘുവിന്റെ സ്വന്തം റസിയ പ്രിയ മലയാളം
2012 ഐഡിയൽ കപ്പിൾ ശാന്തി മലയാളം
2012 സുന്ദരപാണ്ഡ്യൻ അർച്ചന തമിഴ്

മികച്ച നടിക്കുള്ള തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരം
മികച്ച നടനായി ഫിലിംഫെയർ അവാർഡ് - തെക്ക്

2012 കുംകി അല്ലി തമിഴ് മികച്ച നടിക്കുള്ള തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരം
2013 കുട്ടിപുലി ഭാരതി തമിഴ്
2013 പാണ്ടിനാട് മലർവിഴി തമിഴ്
2014 നാൻ സിഗപ്പ മണിത്തൻ മീര തമിഴ്
2014 Manjapai കാർത്തിക തമിഴ്
2014 Jigarthanda കായൽവിഴി തമിഴ്
2014 അവതാരം മണമേഘാല മലയാളം
2015 കോബൻ തമിഴ്
വേതാളം തമിഴ് തമിഴ്
2016 മിരുത്തൻ രേണുക തമിഴ്
രേഖ ഭാരതി തമിഴ്

പുരസ്കാരങ്ങളും നാമനിർദ്ദേശങ്ങളും

[തിരുത്തുക]
  • മികച്ച നടിക്കുള്ള ഫിലിംഫെയർ പുരസ്കാരം – സൗത്ത് – | ചിത്രം:സുന്ദരപാണ്ഡ്യൻ
  • മികച്ച നടിക്കുള്ള തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരം - | ചിത്രങ്ങൾ: സുന്ദരപാണ്ഡ്യൻ നും കുംകിയും
  • മികച്ച നവാഗത നടിക്കുള്ള വികാതൻ അവാർഡ് | ചിത്രം: സുന്ദരപാണ്ഡ്യൻ
  • പുതുമുഖത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ചെന്നൈ ടൈംസ് പുരസ്കാരം (സ്ത്രീ) – സുന്ദരപാണ്ഡ്യൻ
  • SIIMA മികച്ച പുതുമുഖ നടിമാർക്കുള്ള പുരസ്കാരം – സുന്ദരപാണ്ഡ്യൻ
  • നോർവേ ഫിലിം ഫെസ്റ്റിവൽ അവാർഡ് മികച്ച നടിക്കുള്ള പുരസ്കാരം – ചിത്രം1: സുന്ദരപാണ്ഡ്യൻ[6]
  • മൂന്നാമത് സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡ് |SIIMA Award | സൗത്ത് ഇന്ത്യൻ സിനിമയുടെ റൈസിംഗ് സ്റ്റാർ (സ്ത്രീ)

അവലംബം

[തിരുത്തുക]
  1. https://www.m3db.com/film/25437 രഘുവിന്റെ സ്വന്തം റസിയ
  2. "ലക്ഷ്മി മേനോൻ വീണ്ടും മലയാളത്തിൽ". Sify.com. 20 February 2014. Archived from the original on 2014-02-20. Retrieved 10 May 2014.
  3. "TN Govt. announces Tamil Film Awards for six years". The Hindu. Chennai, India. 2017-07-14. Retrieved 2017-07-14.
  4. http://www.thehindu.com/features/cinema/New-face-new-promise/article15616633.ece
  5. "Woman – Child: The Lakshmi Menon Interview". Silverscreen.in. Retrieved 10 May 2014.
  6. "നോർവേ ഫിലിം ഫെസ്റ്റിവൽ അവാർഡ് 2013". Sify.com. 29 April 2013. Archived from the original on 2014-09-07. Retrieved 10 May 2014.
"https://ml.wikipedia.org/w/index.php?title=ലക്ഷ്മി_മേനോൻ_(നടി)&oldid=4100997" എന്ന താളിൽനിന്ന് ശേഖരിച്ചത്