റോസെറ്റ ഷെർവുഡ് ഹാൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Rosetta Sherwood Hall
A white woman wearing glasses and a blouse with a high collar; her hair is dressed back from her face and up from her neck
ജനനംSeptember 19, 1865
Liberty, New York
മരണംApril 5, 1951
Ocean Grove, New Jersey
തൊഴിൽMedical missionary in Korea

റൊസെറ്റ ഷെർവുഡ് ഹാൾ (സെപ്റ്റംബർ 19, 1865 - ഏപ്രിൽ 5, 1951) ഒരു വൈദ്യശാസ്ത-മതപ്രാചാരകയും അധ്യാപകയുമായിരുന്നു. ഇംഗ്ലീഷ്:Rosetta Sherwood Hall. അവൾ ബധിരർക്കും അന്ധർക്കും വേണ്ടി പ്യോങ്‌യാങ് സ്കൂൾ സ്ഥാപിച്ചു. വികലാംഗരായ കൊറിയക്കാർക്ക് വിദ്യാഭ്യാസ വിഭവങ്ങൾ വികസിപ്പിക്കുന്നതിനും സ്ത്രീകളുടെ മെഡിക്കൽ പരിശീലനം നടപ്പിലാക്കുന്നതിനും സഹായിച്ചുകൊണ്ട് ഡോ. റൊസെറ്റ നാല്പത്തിനാല് വർഷം കൊറിയയിൽ ചെലവഴിച്ചു.

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും[തിരുത്തുക]

ന്യൂയോർക്കിലെ ലിബർട്ടിയിലാണ് റോസെറ്റ ഷെർവുഡ് ജനിച്ചത്, ഇംഗ്ലീഷ് കുടിയേറ്റക്കാരായ ഫോബ് (നീ ഗിൽഡർസ്ലീവ്), റോസ്‌വെൽറ്റ് റെൻസ്‌ലർ ഷെർവുഡ് എന്നിവർക്കുണ്ടായ മൂത്തവളാണ് റൊസെറ്റ. 1883-ൽ ഓസ്‌വേഗോ സ്റ്റേറ്റ് നോർമൽ സ്കൂളിൽ നിന്ന് ബിരുദം നേടിയ അവർ ഒരു പ്രാദേശിക സ്കൂൾ അധ്യാപികയായി ജോലി ചെയ്തു. ഇന്ത്യയിലെ മെഡിക്കൽ പ്രചാരത്തിന്റെ ആവശ്യകതയെക്കുറിച്ചുള്ള 1886 ലെ വിസിറ്റിംഗ്-ലെക്ചറിൽ പങ്കെടുത്ത ശേഷം അവർ പെൻസിൽവാനിയയിലെ വിമൻസ് മെഡിക്കൽ കോളേജിൽ ചേർന്നു. [1] 1889 [1] ഓടെ അവൾ മെഡിക്കൽ ബിരുദം നേടി.

ഔദ്യോഗിക ജീവിതം[തിരുത്തുക]

ലോവർ മാൻഹട്ടനിൽ മാഡിസൺ സ്ട്രീറ്റ് മിഷൻ ഡിസ്പെൻസറിയിൽ ജോലി ചെയ്യുമ്പോൾ, കനേഡിയൻ വംശജനായ ഭാവി ഭർത്താവ് ഡോ. വില്യം ജെയിംസ് ഹാളിനെ റോസെറ്റ കണ്ടുമുട്ടി. [2] ഡോ. വില്യം ഹാളും ഇതേ ഡിസ്പെൻസറിയിൽ ജോലി ചെയ്യുകയായിരുന്നു, മെത്തഡിസ്റ്റ് എപ്പിസ്‌കോപ്പൽ ചർച്ച് ഓഫ് കാനഡയോടൊപ്പം ചൈനയിലേക്കുള്ള മെഡിക്കൽ മിഷനിൽ പോകാനുള്ള പട്ടികയിൽ വില്യം ഹാാൾ ചേർക്കപ്പെട്ടു. ഇതോടെ സമാനമായ ഒരു സ്ഥാനത്തേക്ക് അപേക്ഷിക്കാൻ റോസെറ്റയെ പ്രേരിപ്പിച്ചു. [2] 1890-ൽ മെത്തഡിസ്റ്റ് എപ്പിസ്‌കോപ്പൽ ചർച്ചിന്റെ വിമൻസ് ഫോറിൻ മിഷനറി സൊസൈറ്റിയാണ് റോസെറ്റയെ ഔദ്യോഗികമായി വിളിച്ചത്. അവളുടെ ഭാവി പങ്കാളിക്ക് 1891-ൽ അവന്റെ ദൗത്യം ലഭിച്ചു, എന്നിരുന്നാലും, "വിദേശത്ത് വച്ച് ജോലിക്കിടയിൽ കണ്ടുമുട്ടുന്നത്" വരെ അവർ വിവാഹം കഴിച്ചില്ല. [3] 1892 ജൂണിൽ [3] വിവാഹിതരായി. കാനഡക്കാരനെ വിവാഹം കഴിച്ചതോടെ റോസെറ്റയ്ക്ക് യുഎസ് പൗരത്വം നഷ്ടപ്പെട്ടു. [2]

കൊറിയയിൽ എത്തിയ റോസെറ്റ സിയോളിൽ ബാൾഡ്വിൻ ഡിസ്പെൻസറി സ്ഥാപിച്ചു (ലിലിയൻ ഹാരിസ് മെമ്മോറിയൽ ഹോസ്പിറ്റൽ എന്ന് പുനർനാമകരണം ചെയ്യ). 1894-ൽ, റോസെറ്റ ബ്രെയിൽ ലിപിയിൽ മാറ്റം വരുത്തിക്കൊണ്ട് വികസിപ്പിച്ച രീതി ഉപയോഗിഹ്ച് ഒരു അന്ധയായ പെൺകുട്ടിയെ പഠിപ്പിച്ചുകൊണ്ട് കൊറിയയിലെ കാഴ്ച വൈകല്യമുള്ള ആളുകളെ പഠിപ്പിക്കാൻ തുടങ്ങി. 1899-ൽ റോസെറ്റ വിമൻസ് ഡിസ്പെൻസറിയുടെ (പ്യോങ്യാങ്) എഡിത്ത് മാർഗരറ്റ് മെമ്മോറിയൽ വിംഗ് സ്ഥാപിച്ചു. [4] 1909-ൽ ശ്രവണ വൈകല്യമുള്ളവർക്കായി റോസെറ്റ ഒരു സ്കൂൾ സ്ഥാപിച്ചു. രണ്ട് കൊറിയൻ ഡോക്ടർമാരോടൊപ്പം (ഡോ. തായ്ക് വോൻ കിമ്മും അദ്ദേഹത്തിന്റെ ഭാര്യ ഡോ. ചുങ്-ഹീ കിലും) അവർ മൂനുപേരും ചേർന്ന് 1928-ൽ ചോസുൻ വിമൻസ് മെഡിക്കൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചു, ഒടുവിൽ അത് ഒരു വനിതാ മെഡിക്കൽ സ്കൂളായി ഉയർത്തുക എന്ന ലക്ഷ്യത്തോടെ. ഹാളിന്റെ വിരമിക്കലിനുശേഷം, ഡോ. തായ്ക് വോൻ കിമ്മും ഡോ. ചുങ് [5] ഹീ കിലും 1933 മുതൽ 1937 വരെ വനിതാ മെഡിക്കൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചുമതല ഏറ്റെടുത്തു. കിം ജോങ് ഐക്കിന്റെ സാമ്പത്തിക സംഭാവനയ്ക്ക് നന്ദി പറഞ്ഞ് ഈ സ്ഥാപനം 1938-ൽ ക്യുങ്‌സങ് വിമൻസ് മെഡിക്കൽ സ്‌കൂളായി മാറി. 1957-ൽ ഇത് ലിംഗഭേദമില്ലാത്ത സ്കൂളായി മാറി. നിലവിൽ, ഇത് കൊറിയയിലെ പ്രമുഖ മെഡിക്കൽ സ്കൂളുകളിലൊന്നായി വികസിച്ചു, കൊറിയ യൂണിവേഴ്സിറ്റി കോളേജ് ഓഫ് മെഡിസിൻ . മറ്റ് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിനും സഹായിക്കുന്നതിനും ഹാളിന് ഉത്തരവാദിത്തമുണ്ടായിരുന്നു.

മരണം[തിരുത്തുക]

1933-ൽ റോസെറ്റ കൊറിയ വിട്ടു. 1951 ഏപ്രിൽ 5-ന് ന്യൂജേഴ്‌സിയിലെ ഓഷ്യൻ ഗ്രോവിൽ വച്ച് മരണമടഞ്ഞ റോസെറ്റയെ, കുടുംബത്തോടൊപ്പം സിയോളിലെ യാങ്‌വാജിനിലുള്ള യാങ്‌വാജിൻ മിഷനറി സെമിത്തേരിയിൽ സംസ്‌കരിച്ചു. [4]

റഫരൻസുകൾ[തിരുത്തുക]

  1. 1.0 1.1 Phillips, Clifton J. (1980). "Hall, Rosettta Sherwood". In Sicherman, Barbara; Green, Carol Hurd (eds.). Notable American Women: The Modern Period. Cambridge: Belknap Press. pp. 299–301. ISBN 0-674-62732-6.
  2. 2.0 2.1 2.2 Phillips, Clifton J. (1980). "Hall, Rosettta Sherwood". In Sicherman, Barbara; Green, Carol Hurd (eds.). Notable American Women: The Modern Period. Cambridge: Belknap Press. pp. 299–301. ISBN 0-674-62732-6.
  3. 3.0 3.1 The Gospel in All Lands (in ഇംഗ്ലീഷ്). proprietor. 1901.
  4. 4.0 4.1 Phillips, Clifton J. (1980). "Hall, Rosettta Sherwood". In Sicherman, Barbara; Green, Carol Hurd (eds.). Notable American Women: The Modern Period. Cambridge: Belknap Press. pp. 299–301. ISBN 0-674-62732-6.
  5. Lee, Heon-Jeong (June 2018). "Taik-Won Kim, the First Korean Clinical Psychiatrist". Psychiatry Investigation. 15 (6): 551–552. doi:10.30773/pi.2018.06.11. ISSN 1738-3684. PMC 6018142. PMID 29940714.
"https://ml.wikipedia.org/w/index.php?title=റോസെറ്റ_ഷെർവുഡ്_ഹാൾ&oldid=3840165" എന്ന താളിൽനിന്ന് ശേഖരിച്ചത്