റോസല്ല റൈസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റോസല്ല റൈസ്
Rice pictured in a photograph; likely in mid-1880s based on fashion elements. The photographer is unknown
Rice pictured in a photograph; likely in mid-1880s based on fashion elements. The photographer is unknown
ജനനംആഗസ്റ്റ് 11, 1827
പെറിസ്‌വില്ലെ, ഒഹായോ, അമേരിക്കൻ ഐക്യനാടുകൾ
മരണംജൂൺ 6, 1888
അന്ത്യവിശ്രമംപെരിസ്‌വില്ലെ യൂണിയൻ സെമിത്തേരി
തൂലികാ നാമം
  • Aunt Chatty Brooks
  • Pippsisaway “Pipsy” Potts
  • Mrs. Sam Starkey
തൊഴിൽചെറുകഥാകൃത്ത്, എഴുത്തുകാരി, കവയിത്രി, കോളമിസ്റ്റ്
ഭാഷഇംഗ്ലീഷ്
ശ്രദ്ധേയമായ രചന(കൾ)Writings about her encounters with Johnny Appleseed
Years active1840-1888
പങ്കാളിN/A
കുട്ടികൾലില്ലി മെയ് റൈസ് സ്റ്റാൾ

റോസല്ല റൈസ് (11 ഓഗസ്റ്റ് 1827 - 6 ജൂൺ 1888) ഒഹായോയിലെ പെറിസ്‌വില്ലിൽ ജനിച്ച ഒരു അമേരിക്കൻ എഴുത്തുകാരിയും കവയിത്രിയും പ്രഭാഷകയുമായിരുന്നു. അവളുടെ പ്രത്യക്ഷമായതും ഊർജ്ജസ്വലവുമായ കോമഡി രചനകൾ, പ്രകൃതിയെക്കുറിച്ചുള്ള കവിതകൾ, ജോൺ "ജോണി ആപ്പിൾസീഡ്" ചാപ്മാൻ എന്ന നാടോടിക്കഥാപാത്രത്തെക്കുറിച്ചുള്ള സജീവ വിവരണങ്ങൾ എന്നിവയുടെപേരിൽ അവർ പ്രശസ്തയായിരുന്നു.

40 വർഷത്തെ കരിയറിൽ നൂറുകണക്കിന് മാസികകൾക്കുള്ള ലേഖനങ്ങൾ റൈസ് പ്രസിദ്ധീകരിച്ചു.[1] അവളുടെ രചനകൾ ക്ലീവ്‌ലാൻഡ്, കൊളംബസ് നഗരങ്ങൾ കേന്ദ്രമായി പ്രസിദ്ധികരിച്ചിരുന്ന പത്രങ്ങൾ, ഗോഡീസ് ലേഡീസ് ബുക്ക്, ഇൻഡ്യാന ഫാർമർ, ആർതേഴ്‌സ് ഹോം മാഗസിൻ, ഇന്റീരിയർ, വാച്ച്മാൻ, ജേർണൽ ആൻഡ് മെസഞ്ചർ, പ്രെസ്‌ബിറ്റേറിയൻ ബാനർ, ഹൗസ്‌ഹോൾഡ്, ഹൗസ്‌കീപ്പർ, ലിറ്റിൽ കോർപ്പറൽ, ദി ചിൽഡ്രൻസ് അവർ, ടോളിഡോ ബ്ലേഡ്, വെസ്റ്റേൺ റൂറൽ, വുമൺസ് ജേണൽ എന്നിവയിൽ പ്രത്യക്ഷപ്പെട്ടിരുന്നു.[2][3]

അവലംബം[തിരുത്തുക]

  1. "Rosella Rice Program 7/28/2011". sites.rootsweb.com. Retrieved 2022-06-27.
  2. Coggeshall, William Turner (1860). The Poets and Poetry of the West: With Biographical and Critical Notices (in ഇംഗ്ലീഷ്). Follett, Foster.
  3. "Rosella Rice - more information". 2016-03-22. Archived from the original on 2016-03-22. Retrieved 2022-06-26.
"https://ml.wikipedia.org/w/index.php?title=റോസല്ല_റൈസ്&oldid=3897591" എന്ന താളിൽനിന്ന് ശേഖരിച്ചത്